വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ സെവാഗ് യുഗം വീണ്ടും വരും!! രോഹിത് തന്നെ പിന്‍ഗാമി, ശ്രദ്ധിക്കേത് ഇതെന്ന് ഗവാസ്‌കര്‍

ടെസ്റ്റില്‍ ഓപ്പണിങിളില്‍ ഇറങ്ങാനൊരുങ്ങുകയാണ് രോഹിത്

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിയ ഓപ്പണറായിരുന്നു മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ അതേ ശൈലിയില്‍ തന്നെ ടെസ്റ്റിലും കസറാന്‍ കഴിയുമെന്ന് തെളിയിച്ചു തന്ന ചുരുക്കം ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സെവാഗിന്റെ വിരമിക്കലിനു ശേഷം അതുപോലൊരു ഓപ്പണറെ പിന്നീട് ടെസ്റ്റില്‍ ഇന്ത്യക്കു ലഭിച്ചിട്ടില്ല.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ബെംഗളൂരുവില്‍ പിറക്കുമോ പുതുചരിത്രം? തൂത്തുവാരാന്‍ കോലിപ്പടഇന്ത്യ vs ദക്ഷിണാഫ്രിക്ക: ബെംഗളൂരുവില്‍ പിറക്കുമോ പുതുചരിത്രം? തൂത്തുവാരാന്‍ കോലിപ്പട

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരം ഓപ്പണറായ രോഹിത് ശര്‍മയ്ക്കു ടെസ്റ്റില്‍ സെവാഗിന്റെ പിന്‍ഗാമിയാവാന്‍ കഴിയുമെന്നു മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു.

ഷോട്ട് സെലക്ഷന്‍ ശ്രദ്ധിക്കണം

ഷോട്ട് സെലക്ഷന്‍ ശ്രദ്ധിക്കണം

ടെസ്റ്റില്‍ ഓപ്പണിങില്‍ ഇറങ്ങാനിരിക്കെ ഷോട്ട് സെലക്ഷനില്‍ ശ്രദ്ധിക്കണമെന്ന ഉപദേശമാണ് രോഹിത്തിന് ഗവാസ്‌കര്‍ നല്‍കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റും ടെസ്റ്റും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന വെള്ള പന്ത് അഞ്ചോവറുകള്‍ക്ക് അപ്പുറം സ്വിങ് ചെയ്യില്ല. എന്നാല്‍ ടെസ്റ്റില്‍ ഉപയോഗിക്കുന്ന ചുവന്ന പന്ത് 35-40 ഓവര്‍ കഴിഞ്ഞാലും സ്വിങ് ചെയ്യുമെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

രോഹിത് പതറാറുണ്ട്

രോഹിത് പതറാറുണ്ട്

സ്വിങ് ബൗളിങിനെതിരേ കളിക്കുമ്പോള്‍ രോഹിത് നേരത്തേ പതറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഷോട്ട് സെലക്ഷനില്‍ രോഹിത് ശ്രദ്ധിച്ചേ തീരൂ.
പന്തിന്റെ സ്വിങ് കൂടി മനസ്സിലാക്കി വേണം രോഹിത് ടെസ്റ്റില്‍ കളിക്കേണ്ടത്. ഷോട്ട് സെലക്ഷന്‍ കൃത്യമായാല്‍ അദ്ദേഹത്തിനു നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മാജിക്ക് ടെസ്റ്റിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

സെവാഗും മധ്യനിരയില്‍ കളിച്ചു

സെവാഗും മധ്യനിരയില്‍ കളിച്ചു

ടെസ്റ്റില്‍ ഒരു മധ്യനിര ബാറ്റ്‌സ്മാനെ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടുവരുന്നത് ഇതാദ്യമായല്ല. നേരത്തേ സെവാഗും മധ്യനിരയിലാണ് കരിയറിന്റെ തുടക്കത്തില്‍ കളിച്ചത്. പിന്നീട് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെ അദ്ദേഹം തനിനിറം പുറത്തെടുക്കുകയായിരുന്നു.
സെവാഗിനെപ്പോലെ ശക്തമായ പ്രതിരോധമില്ലെന്നത് ടെസ്റ്റില്‍ രോഹിത്തിന്റെ വീക്ക്‌നെസാണെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സെവാഗിനേക്കാള്‍ കൂടുതല്‍ ഷോട്ടുകള്‍ രോഹിത്തിനുണ്ട്. മികച്ച രീതിയില്‍ പുള്‍, ഹുക്ക് ഷോട്ടുകള്‍ കളിക്കാനും താരത്തിനാവുമെന്ന് ഗവാസ്‌കര്‍ വിശദമാക്കി.

രോഹിത്തിന് നറുക്കുവീണത്

രോഹിത്തിന് നറുക്കുവീണത്

ദക്ഷിണാഫ്രിക്കയ്‌ക്കെിരേ അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് രോഹിത്തിന് ഓപ്പണറായി നറുക്കുവീണത്. ലോകേഷ് രാഹുലിന്റെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളും യുവ ഓപ്പണര്‍ പൃഥ്വി ഷാ വിലക്ക് കാരണം ടീമിന് പുറത്തായതുമാണ് മധ്യനിരയില്‍ കളിച്ചു കൊണ്ടിരുന്ന രോഹിത്തിനെ ഓപ്പണിങിലേക്കു പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.

Story first published: Saturday, September 21, 2019, 14:14 [IST]
Other articles published on Sep 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X