വീണത് 71 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്, ബ്രാഡ്മാനെ പിന്നിട്ട് രോഹിത്
റാഞ്ചി: വിശാഖപട്ടണത്ത് രോഹിത് ശര്‍മ്മയുടെ ഗംഭീരന്‍ പ്രകടനം ക്രിക്കറ്റ് ലോകം കണ്ടു. ടെസ്റ്റിന് കൊള്ളില്ലെന്ന് വിധിയെഴുതിയ വിമര്‍ശകരുടെ വായടപ്പിക്കാന്‍ രണ്ടു ഇന്നിങ്‌സുകളിലും താരം കുറിച്ച സെഞ്ചുറികള്‍ക്കായി. പക്ഷെ രണ്ടാം ടെസ്റ്റില്‍ രോഹിത്ത് പെട്ടെന്ന് പുറത്തായി. 35 പന്തില്‍ 14 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്തായാലും പൂനെയിലെ ക്ഷീണം റാഞ്ചിയില്‍ തീര്‍ത്തിരിക്കുകയാണ് രോഹിത് ശര്‍മ്മ.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി രോഹിത് ഇന്നലെ ഇരട്ട സെഞ്ചുറി കണ്ടെത്തി.255 പന്തില്‍ 212 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ഇതില്‍ 28 ബൗണ്ടറികളും ആറു സിക്‌സറുകളും ഉള്‍പ്പെടും. അടുത്തകാലത്തായി രോഹിത് ശര്‍മ്മ ഓരോ തവണ ബാറ്റെടുക്കുമ്പോഴും റെക്കോര്‍ഡുകള്‍ വീണുടയാറ് പതിവാണ്. ഞായറാഴ്ച്ച റാഞ്ചി സ്റ്റേഡിയവും സാക്ഷിയായി മറ്റൊരു ഐതിഹാസിക റെക്കോര്‍ഡിന്.

ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ നേട്ടത്തിലാണ് ഇക്കുറി രോഹിത് കൈവെച്ചിരിക്കുന്നത്. ഹോം ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരിയെന്ന റെക്കോര്‍ഡ് ബ്രാഡ്മാനെ മറികടന്ന് രോഹിത് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനമാണ് രോഹിത് ശര്‍മ്മ പുതിയ നേട്ടത്തിന് ഉടമയായത്. ഇതോടെ 71 വര്‍ഷം പഴക്കമുള്ള ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് ക്രിക്കറ്റില്‍ പഴങ്കഥയായി.

ഹോം ടെസ്റ്റില്‍ 98.22 എന്ന ബാറ്റിങ് ശരാശരിയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ പേരില്‍ (50 ഇന്നിങ്‌സുകളില്‍ നിന്നും 4,332 റണ്‍സ്).ഞായറാഴ്ച്ച രോഹിത് ഈ ആവറേജ് മറികടന്നു. നിലവില്‍ ഇന്ത്യന്‍ മണ്ണില്‍ 99.84 എന്ന ബാറ്റിങ് ശരാശരിയുണ്ട് താരത്തിന് (18 ഇന്നിങ്‌സുകളില്‍ നിന്നും 1,298 റണ്‍സ്).
ഷമിക്കും ഇഷാന്തിനും മാത്രം ബിസിനസ് ക്ലാസ് ടിക്കറ്റ്, കാരണമിതാണ്

കുറഞ്ഞത് പത്തു ഇന്നിങ്‌സുകളെങ്കിലും കളിക്കണമെന്നതാണ് ഈ റെക്കോര്‍ഡിന് പരിഗണിക്കാനുള്ള അടിസ്ഥാന മാനദണ്ഡം. നേരത്തെ മൂന്നാം ടെസ്റ്റിലെ ആദ്യദിനവും ഒരുപിടി റെക്കോര്‍ഡുകള്‍ ഹിറ്റ്മാന്‍ തകര്‍ത്തെറിഞ്ഞിരുന്നു. ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച റെക്കോര്‍ഡ് ഇപ്പോള്‍ രോഹിത് ശര്‍മ്മയുടെ പേരിലാണ്.ഇതിന് പുറമെ ക്രിക്കറ്റിന്റെ രണ്ടു ഫോര്‍മാറ്റിലും ഇരട്ട സെഞ്ചുറി കുറിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയായി രോഹിത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗുമാണ് ഏകദിനത്തിലും ടെസ്റ്റിലും ഇരട്ട സെഞ്ചുറി കണ്ടെത്തിയ മുന്‍ ഇന്ത്യന്‍ താരങ്ങള്‍. ഇതേസമയം, രാജ്യാന്തര തലത്തില്‍ ക്രിസ് ഗെയ്ല്‍ കൂടി ചേരുന്നതോടെ ഈ നേട്ടം കുറിക്കുന്ന നാലാമത്തെ താരമാണ് രോഹിത് ശര്‍മ്മ. എന്തായാലും ഏകദിനത്തില്‍ മൂന്നു ഇരട്ട സെഞ്ചുറികള്‍ രോഹത്തിന്റെ പേരിലുണ്ട്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രോഹിത്തിന്റേതുതന്നെ (264 റണ്‍സ്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications