രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്ക്, ട്വിറ്ററില്‍ ട്രോളിന്റെ പൂരം, കാണൂ...
രോഹിത് ശര്‍മ - കമന്റേറ്റര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ലേസി എലഗന്‍സ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍. ഒരു പക്ഷേ വിരാട് കോലിക്കും മേലെ. പക്ഷേ ടെസ്റ്റിലെത്തിയാല്‍ രോഹിത് ആളാകെ മാറും. എങ്ങനെ ഈ കളിയും വെച്ച് രോഹിത് ടെസ്റ്റ് ടീമില്‍ പറ്റിക്കൂടി നില്‍ക്കുന്നു എന്നാരെങ്കിലും ചോദിച്ചാല്‍ മറുപടിയില്ല. ട്വിറ്ററില്‍ ആരോ പറഞ്ഞ പോലെ, ശര്‍മ എന്ന സര്‍നെയിം ആകും ഒരുപക്ഷേ കാരണം. കോലിയാണല്ലോ ക്യാപ്റ്റന്‍.
ദില്ലി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലാണ് രോഹിത് മറ്റൊരു ടിപ്പിക്കല്‍ ഇന്നിംഗ്‌സ് കളിച്ചത്. 1 പന്ത്. 0 റണ്‍സ്. ആര്യഭട്ടന്‍ കണ്ടുപിടിച്ച പൂജ്യം വേണ്ട പോലെ പ്രയോജനപ്പെടുത്തുന്നത് രോഹിത് ശര്‍മയാണ് എന്നാണ് ട്വിറ്റരാദികള്‍ കളിയാക്കുന്നത്. അത് കിറുകൃത്യമാണ് താനും. ഒന്നാം ഇന്നിംഗ്‌സില്‍ ഒന്നും രണ്ടാം ഇന്നിംഗ്‌സില്‍ ഗോള്‍ഡന്‍ ഡക്കുമാണ് രോഹിതിന്റെ സംഭാവന. ഗോള്‍ഡന്‍ ഡക്ക് രോഹിത് ട്വിറ്ററില്‍ ട്രെന്‍ഡിങാണ്.
മാഗിയുടെ പരസ്യത്തില്‍
രോഹിത് ശര്‍മ ഇനി മാഗിയുടെ പരസ്യത്തില്‍ ഒപ്പുവെക്കുമെന്നാണ് കേള്‍ക്കുന്നത്. 2 മിനുട്ട് മാഗി എന്നതാണല്ലോ അവരുടെ പരസ്യം. രോഹിതിന്റെ ഇന്നിംഗ്‌സുകളും ഏതാണ്ട് അത്രയേ ഉള്ളൂ...
പറഞ്ഞുതീര്‍ക്കാന്‍ പോലും
രോഹിത് ... ശര്‍മ... എന്നൊന്ന് പറഞ്ഞുതീര്‍ക്കുമ്പോഴേക്കും പവലയിനില്‍ മടങ്ങിയെത്തിക്കഴിഞ്ഞു രോഹിത്. എന്തൊരു വേഗം...
ഇന്ത്യയുടെ ഗോള്‍ഡന്‍ ഡക്ക്
രോഹിത് ശര്‍മ, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഗോള്‍ഡന്‍ ഡക്ക് - ട്വിറ്ററിലെ ഒരു പരിഹാസം ഇങ്ങനെ.
കരിയര്‍ തുലക്കുന്നു
ആറ് വര്‍ഷം എടുത്തു രോഹിത് ശര്‍മ ഏകദിന ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍. ഇപ്പോള്‍ ടെസ്റ്റില്‍ അടുത്ത 6 വര്‍ഷം എടുക്കുന്നു. മറ്റുള്ളവരുടെ കരിയറാണ് രോഹിത് ശര്‍മ കാരണം നശിക്കുന്നത്. - കൃത്യമായ നിരീക്ഷണം
എന്തൊരു ലെജന്‍ഡ്
ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാതെ ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യുന്നു. എന്തൊരു ലെജന്‍ഡാണ് രോഹിത്...
ഇനി അതാണോ കാര്യം
സീറോ കാര്‍ബണ്‍ എമിഷന്‍ കാംപെയ്ന്‍ സപ്പോര്‍ട്ട് ചെയ്യുകയാണ് രോഹിത് ശര്‍മ. സംശയമില്ലാതില്ല
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications