Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീം ലക്ഷ്യമിട്ട് രോഹിത് ശര്‍മ ഐപിഎല്ലിന് ഒരുങ്ങി

മുംബൈ: പരിക്കിന്റെ പിടിയിലായി ദീര്‍ഘനാളായി കളംവിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഐപിഎല്ലിലൂടെ മടങ്ങിവരവിനൊരുങ്ങുന്നു. മുംബൈ ഇന്ത്യന്‍സ് ടീം അംഗമായ രോഹിത് പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്തുകഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേര്‍ന്ന രോഹിത് ഫോമില്‍ മടങ്ങിയെത്താനുള്ള തീവ്രശ്രമത്തിലാണിപ്പോള്‍.

പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഹിത് വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കുവേണ്ടി കളിച്ചിരുന്നു. എന്നാല്‍ ദേവ്ധര്‍ ട്രോഫിക്ക് മുന്‍പായി കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ മാറിനിന്നു. ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരില്‍ മൂന്നാം സ്ഥാനത്താണ് രോഹിത് ശര്‍മ.

rohit

142 മത്സരങ്ങളില്‍നിന്നായി 3874 റണ്‍സാണ് ഈ മുംബൈക്കാരന്‍ അടിച്ചുകൂട്ടിയത്. മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനും രോഹിത് ആണ്. പുതിയ സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ഗൈന്‍സുമായി ഏപ്രില്‍ ആറിനാണ് മുംബൈയുടെ ആദ്യ മത്സരം. ഈ മത്സരത്തില്‍ രോഹിത് കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സീസണ്‍ അവസാനിക്കുമ്പോഴേക്കും ഇന്ത്യന്‍ ഏകദിന ടീമില്‍ കയറിപ്പറ്റാനാണ് ഏകദിനത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടിയ ഏക ബാറ്റ്‌സ്മാന്‍ ആയ രോഹിത്തിന്റെ ശ്രമം.

Story first published: Sunday, April 2, 2017, 9:14 [IST]
Other articles published on Apr 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+