വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ചാംപ്യന്‍ഷിപ്പില്‍ ഓപ്പണര്‍മാരുടെ 'ക്യാപ്റ്റന്‍' ഹിറ്റ്മാന്‍, ടോപ്പ് ഫൈവില്‍ മായങ്കും

കൂടുതല്‍ റണ്‍സെടുത്ത ഓപ്പണര്‍മാരില്‍ ഇന്ത്യയുടെ രണ്ടു പേരുണ്ട്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഓപ്പണര്‍മാരുടെ 'ക്യാപ്റ്റന്‍' ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയാണ്. ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് രോഹിത് ഓപ്പണര്‍മാരില്‍ ഒന്നാമനായത്. 16 ഇന്നിങ്‌സുകളില്‍ നിന്നായി ഹിറ്റ്മാന്‍ അടിച്ചെടുത്തത് 981 റണ്‍സാണ്. 65.40 ശരാശരിയില്‍ നാലു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമാണ് രോഹിത് ഇത്രയും റണ്‍സെടുത്തത്. 212 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

1

റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഓപ്പണര്‍ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറാണ്. 22 ഇന്നിങ്‌സുകളില്‍ നിന്നും 948 റണ്‍സോടെയാണ് വാര്‍ണര്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 47.40 ശരാശരിയില്‍ മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 335 റണ്‍സാണ്. ലോക ചാംപ്യന്‍ഷിപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് കൂടിയാണിത്.

ദക്ഷിണാഫ്രിക്കയുടെ ഡീന്‍ എല്‍ഗറിനാണ് മൂന്നാംസ്ഥാനം. 21 ഇന്നിങ്‌സുകളില്‍ നിന്നും 848 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. എല്‍ഗറുടെ ഉയര്‍ന്ന സ്‌കോര്‍ 160 റണ്‍സാണ്.

ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനായി കളിച്ചുകൊണ്ടിരിക്കുന്ന ഡൊമിനിക്ക് സിബ്ലിയാണ് ലോക ചാംപ്യന്‍ഷിപ്പിലെ റണ്‍വേട്ടയില്‍ നാലാമതുള്ള ഓപ്പണര്‍. 26 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളുമടക്കം 839 റണ്‍സ് സിബ്ലി നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 133 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2

രോഹിത്തിനെക്കൂടാതെ ഇന്ത്യന്‍ സാന്നിധ്യമായി മായങ്ക് അഗര്‍വാളും ടോപ്പ് ഫൈവിലുണ്ട്. സിബ്ലിക്കിക്കു പിറകില്‍ അഞ്ചാമനാണ് മായങ്ക്. 18 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയത് 810 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമാണ് മായങ്ക് 800ന് മുകളില്‍ നേടിയത്. മായങ്കിന്റെ ഉയര്‍ന്ന സ്‌കോര്‍ 243 റണ്‍സാണ്.

അതേസമയം, ലോക ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്‌സ്മാരിലേക്കു വന്നാല്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്‌നാണ് ഒന്നാമന്‍. അഞ്ചു സെഞ്ച്വറികളും ഒമ്പത് ഫിഫ്റ്റികളുമടക്കം 23 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 1675 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 215 റണ്‍സ്. 35 ഇന്നിങ്‌സുകളില്‍ നിന്നും 1625 റണ്‍സുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് രണ്ടാംസ്ഥാനത്ത്. മൂന്നു സെഞ്ച്വറികളും എട്ടു ഫിഫ്റ്റികളും സ്വന്തം പേരില്‍ കുറിച്ച റൂട്ടിന്റെ ഉയര്‍ന്ന സ്‌കോര്‍ 228 റണ്‍സാണ്.

Story first published: Monday, March 1, 2021, 17:40 [IST]
Other articles published on Mar 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X