ബാറ്റിങ്ങില്‍ തകര്‍ത്തടിച്ചു; ഏകദിനത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ധവാനും രോഹിത്തും

മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയാണ് ഇരുവരും പിരിഞ്ഞത്. രോഹിത്തും ധവാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 193 റണ്‍സെടുത്തു. 2013ല്‍ നാഗ്പൂരില്‍ ഇരുവരും ചേര്‍ന്ന് നേടിയ 178 റണ്‍സാണ് പഴങ്കഥയായത്.
ആദ്യ മൂന്ന് ഏകദിനത്തിലും ഓപ്പണിങ് കൂട്ടുകെട്ട് പരാജയപ്പെട്ടപ്പോള്‍ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് 92 പന്തില്‍ 95 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ധവാന്‍ സെഞ്ച്വറി തികച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ കണ്ടെത്തിയ ധവാന്‍ 115 പന്തില്‍ നിന്നും 143 റണ്‍സെടുത്താണ് പുറത്തായത്. ധവാന്റെ 16-ാം ഏകദിന സെഞ്ച്വറിയാണിത്.

ഓസീസീനെതിരെ മിന്നി ധവാന്‍ രോഹിത് സഖ്യം
ഓസീസിനെതിരായ മികച്ച മൂന്ന് ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടും രോഹിത് ധവാന്‍ സഖ്യത്തിനാണ്. 2013ല്‍ ജയ്പൂരില്‍ 176 റണ്‍സ് ഇവര്‍ പടുത്തുയര്‍ത്തിയിരുന്നു. 1998ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൗരവ് ഗാംഗുലി സഖ്യത്തിന്റെ 175 റണ്‍സാണ് നാലാം സ്ഥാനത്ത്. ലോകകപ്പിന് മുന്‍പ് ഒരു ഏകദിനം മാത്രം ശേഷിക്കെ രോഹിത്തും ധവാനും ചേര്‍ന്ന സഖ്യം തങ്ങളുടെ മികവ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.

സിക്‌സറുകളില്‍ രോഹിത്തിന് റെക്കോര്‍ഡ്
സിക്‌സറുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡ് മത്സരത്തില്‍ രോഹിത് സ്വന്തമാക്കി. ഏകദിനത്തില്‍ രോഹിത്തിന് ഇപ്പോള്‍ 218 സിക്‌സറുകള്‍ സ്വന്തമായുണ്ട്. 216 സിക്‌സറുകളുമായി ധോണി തൊട്ടുപിന്നിലും. മൊഹാലിയില്‍ രണ്ട് സിക്‌സറുകള്‍ നേടിയതോടെയാണ് രോഹിത് ധോണിയെ മറികടന്നത്. രോഹിത്തിനേക്കാള്‍ മുന്‍പ് ധോണി വിരമിക്കുമെന്നതിനാല്‍ ഈ റെക്കോര്‍ഡ് രോഹിത്തിന് സ്വന്തമാകുമെന്നുറപ്പാണ്.

രോഹിത്തിനും മറ്റൊരു നേട്ടവും സ്വന്തം
ഇന്ത്യയില്‍ നടന്ന ഏകദിനങ്ങളില്‍ 3000 റണ്‍സ് മറികടക്കുന്ന താരമാകാനും രോഹിത്തിന് കഴിഞ്ഞു. മൊഹാലിയിലെ മത്സരത്തിന് മുന്‍പ് 52 റണ്‍സ് മാത്രമാണ് ഈ നേട്ടത്തിലെത്താന്‍ രോഹിത്തിന് വേണ്ടിയിരുന്നത്. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ഒന്‍പതാമത്തെ താരമായി രോഹിത്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, യുവരാജ് സിങ്, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസറുദ്ദീന്‍, വിരേന്ദര്‍ സെവാഗ് എന്നിവര്‍ ഇന്ത്യയില്‍ 3000 റണ്‍സ് തികച്ചവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications