വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക്കിസ്ഥാനെതിരെ സച്ചിന്‍ സിദ്ദു കൂട്ടുകെട്ടിന്റെ ലോക റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് രാഹുല്‍ സഖ്യം

Rohit Sharma and KL Rahul break World Cup record

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ പുതിയൊരു ലോക റെക്കോര്‍ഡ് സ്ഥാപിച്ച് രോഹിത് ശര്‍മയും കെഎല്‍ രാഹുലും. ഏകദിന ക്രിക്കറ്റില്‍ ഇതാദ്യമായി ഓപ്പണിങ്ങില്‍ ഒരുമിച്ച സഖ്യം പാക്കിസ്ഥാനെതിരെ ഓപ്പണിങ് വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യയുടെ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നവജ്യോത് സിങ് സിദ്ദു എന്നിവരുടെ റെക്കോര്‍ഡ് രോഹിത് ശര്‍മയും രാഹുലും തകര്‍ത്തു.

ലോകകപ്പ്: ഇന്ത്യയോ, പാകിസ്താനോ? കോലിയുടെയും രോഹിത്തിന്റെയും കോച്ചുമാര്‍ പറയുന്നത്...ലോകകപ്പ്: ഇന്ത്യയോ, പാകിസ്താനോ? കോലിയുടെയും രോഹിത്തിന്റെയും കോച്ചുമാര്‍ പറയുന്നത്...

സച്ചിനും സിദ്ദുവും 1996ല്‍ ബെംഗളരുവില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 90 റണ്‍സ് നേടിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. അന്നത്തെ കളിയില്‍ ഇന്ത്യ 287 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 37 റണ്‍സിന് ജയിക്കുകയും ചെയ്തു. മാഞ്ചസ്റ്ററില്‍ റോഹിത് ശര്‍മയും കെ എല്‍ രാഹുലും ചേര്‍ന്ന സഖ്യം 136 റണ്‍സ് ആണ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

രോഹിത്തിന് വേഗതയേറിയ അര്‍ധശതകം

രോഹിത്തിന് വേഗതയേറിയ അര്‍ധശതകം

മാഞ്ചസ്റ്ററില്‍ കളിയുടെ 16-ാം ഓവറിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. രോഹിത് ശര്‍മ വേഗത്തില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സ്‌ട്രൈക്ക് കൈമാറി മികച്ച പിന്തുണയാണ് രാഹുല്‍ നല്‍കിയത്. രോഹിത് 34 പന്തില്‍ അര്‍ധശതകം പൂര്‍ത്തിയാക്കി. രോഹിത്തിന്റെ വേഗതയേറിയ അര്‍ധസെഞ്ച്വറി കൂടിയാണിത്. ആദ്യ ഓവറുകളില്‍ വിക്കറ്റ് പോകാതെ പിടിച്ചുനിന്ന രാഹുലും രോഹിത്തും പിന്നീട് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 57 റണ്‍സെടുത്ത രാഹുലാണ് ആദ്യം പുറത്തായത്.

ആമിറിനെതിരെ കരുതലോടെ

ആമിറിനെതിരെ കരുതലോടെ

ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന മുഹമ്മദ് ആമിറിനെതിരെ ഇരു താരങ്ങളും കരുതലോടെയാണ് കളിച്ചത്. ആദ്യ സ്‌പെല്ലില്‍ 4 ഓവറെറിഞ്ഞ ആമിര്‍ 8 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയതും. നേരത്തെ ടോസ് നേടിയ പാക്കിസ്ഥാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ പേസ് ബൗളിങ്ങിന് പിന്തുണ നല്‍കുന്നതാണെങ്കിലും 350 റണ്‍സിലേറെ സ്‌കോര്‍ ചെയ്യാവുന്ന പിച്ചാണ് മാഞ്ചസ്റ്ററിലേത്.

വിജയ് ശങ്കര്‍ ടീമിലെത്തി

വിജയ് ശങ്കര്‍ ടീമിലെത്തി

മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കിറങ്ങിയത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം രാഹുല്‍ ഓപ്പണറായപ്പോള്‍ വിജയ് ശങ്കര്‍ നാലാം നമ്പറില്‍ ഇടംപിടിച്ചു. ഇതാദ്യമായാണ് വിജയ് ലോകകപ്പ് ടീമില്‍ ഇടംനേടുന്നത്. മൂന്നാം മത്സരം മഴമൂലം ഒരു പോയന്റുമാത്രം ലഭിച്ച ഇന്ത്യയ്ക്ക് നാലാം മത്സരത്തില്‍ പാക്കിസ്ഥാനെതിരായ ജയം അനിവാര്യമാണ്.


Story first published: Sunday, June 16, 2019, 17:11 [IST]
Other articles published on Jun 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X