വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: RRR- രോഹിത്, രാഹുല്‍, റെക്കോര്‍ഡ്! 10 വര്‍ഷത്തെ ചരിത്രം വഴിമാറി

ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നും കണ്‍കഷന്‍ കാരണം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനു പിന്‍മാറേണ്ടി വന്നപ്പോള്‍ ആരാധകര്‍ക്കു ആശങ്കയുണ്ടായിരുന്നു. കാരണം ഈ പരമ്പരയ്ക്കു മുമ്പ് ഇന്ത്യക്കു നഷ്ടമായ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക്. മറ്റൊരു ഓപ്പണറായ ശുഭ്മാന്‍ ഗില്‍ നേരത്തേ തന്നെ പരിക്കേറ്റ് നാട്ടിലേക്കു മടങ്ങിയിരുന്നു. എന്നാല്‍ മായങ്കിന്റെ പരിക്ക് ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു അനുഗ്രഹമായി മാറിയെന്നു പറയേണ്ടി വരും. കാരണം പകരമെത്തിയ കെഎല്‍ രാഹുല്‍ മികച്ച പ്രകടനത്തോടെ തന്റെ സ്ഥാനം ശരിവയ്ക്കുന്ന പ്രകടനാണ് നടത്തിയിരിക്കുന്നത്.

ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കമാണ് രോഹിത്- രാഹുല്‍ ജോടി ഈ ടെസ്റ്റില്‍ നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 183ന് മറുപടിയില്‍ ഇന്ത്യ ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ശക്തമായ നിലയിലാണ്. ഒരു വിക്കറ്റിന് 97 റണ്‍സ് ഇന്ത്യ നേടിക്കഴിഞ്ഞു. ഇനി ആതിഥേയര്‍ക്കൊപ്പമെത്താന്‍ ഇന്ത്യക്കു 86 റണ്‍സ് കൂടി മതി.

 10 വര്‍ഷത്തിനിടെ ബെസ്റ്റ്

10 വര്‍ഷത്തിനിടെ ബെസ്റ്റ്

ഓപ്പണിങ് വിക്കറ്റില്‍ 97 റണ്‍സ് നേടിയതോടെ പുതിയ ചില നേട്ടങ്ങള്‍ക്കു കൂടി അവകാശികളായിരിക്കുകയാണ് രോഹിത്- രാഹുല്‍ ജോടി. ടെസ്റ്റില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡിന് ഈ സഖ്യം അവകാശികളായി. ഗൗതം ഗംഭീര്‍- അഭിനവ് മുകുന്ദ് സഖ്യം നേടിയ 63 റണ്‍സെന്നതായിരുന്നു നേത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് രോഹിത്-രാഹുല്‍ ജോടി തിരുത്തിയത്.
കൂടാതെ 2014നു ശേഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണ് ഇവരുടേത്. 2016ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ രാഹുല്‍- പാര്‍ഥീവ് പട്ടേല്‍ സഖ്യം ചേര്‍ന്നെടുത്ത 152 റണ്‍സാണ് ഒന്നാമത്.

 200 പ്ലസ് ബോളുകള്‍ നേരിട്ടു

200 പ്ലസ് ബോളുകള്‍ നേരിട്ടു

ഇതുകൊണ്ടും തീരുന്നില്ല രോഹിത്- രാഹുല്‍ സഖ്യത്തിന്റെ നേട്ടം. ഇംഗ്ലണ്ടില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ 200 പ്ലസ് ബോളുകള്‍ നേരിട്ട രണ്ടാമത്തെ ഇന്ത്യന്‍ സഖ്യമായി ഇവര്‍ മാറുകയും ചെയ്തു. നേരത്തേ ഒരിക്കല്‍ മാത്രമേ ഓപ്പണിങ് ജോടി ഇവിടെ 200ന് മുകളില്‍ ബോളുകള്‍ കളിച്ചിട്ടുള്ളൂ. 2007ല്‍ വസീം ജാഫര്‍- ദിനേശ് കാര്‍ത്തിക് സഖ്യമായിരുന്നു 200ന് മുകളില്‍ ബോളുകള്‍ ഇവിടെ നേരിട്ടത്. അന്നു ഇന്ത്യ വിജയിച്ചു കയറുകയും ചെയ്തിരുന്നു. ഇത്തവണ രോഹിത്- രാഹുല്‍ സഖ്യത്തിന്റെ പ്രകടനം ഇന്ത്യയെ മറ്റൊരു വിജയത്തിലേക്കു നയിക്കുമോയെന്നാണ് അറിയാനുള്ളത്. ടെസ്റ്റില്‍ രോഹത്- രാഹുല്‍ ജോടി ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.

 സെഞ്ച്വറി കൂട്ടുകെട്ടിനരികെ കാലിടറി

സെഞ്ച്വറി കൂട്ടുകെട്ടിനരികെ കാലിടറി

സെഞ്ച്വറി കൂട്ടുകെട്ടിലേക്കു നീങ്ങിയ ഈ സഖ്യത്തെ വേര്‍പിരിച്ചത് ഓലി റോബിന്‍സണായിരുന്നു. ടീം സ്‌കോര്‍ 97ല്‍ വച്ചായിരുന്നു ഇന്ത്യക്കു ആദ്യ വിക്കറ്റ് നഷ്ടമായത്. റോബിന്‍സണിന്റെ ബൗണ്‍സര്‍ രോഹിത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. പുള്‍ ഷോട്ടിനു ശേഷമിച്ച അദ്ദേഹത്തിന്റെ ടൈമിങ് പാളി. ഇതോടെ ഫൈന്‍ ലെഗില്‍ സാംകറെന്‍ പിടികൂടുകയും ചെയ്തു. ടെസ്റ്റില്‍ ഒരിക്കല്‍ക്കൂടി മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ ഇന്നിങ്‌സിലേക്കു മാറ്റാന്‍ രോഹിത്തിനായില്ല. 107 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

 ഇന്ത്യന്‍ പേസാക്രമണം

ഇന്ത്യന്‍ പേസാക്രമണം

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യയുടെ പേസാക്രമണത്തിനു മുന്നില്‍ കടപുഴകുകയായിരുന്നു. ആദ്യദിനം മൂന്നാം സെഷനില്‍ തന്നെ ഇംഗ്ലണ്ടിന്റെ പോരാട്ടമവസാനിച്ചു. നാലു പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷന്‍ ക്ലിക്കാവുകയായിരുന്നു. ഇംഗ്ലണ്ടിന്റെ മുഴുവന്‍ വിക്കറ്റും ഇവര്‍ ചേര്‍ന്നാണ് പങ്കിട്ടത്. നാലു വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ ബൗളിങില്‍ അമരക്കാരനായപ്പോള്‍ മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകളുമായി മികച്ച പിന്തുണയേകി. ശര്‍ദ്ദുല്‍ ടാക്കൂറിനു രണ്ടും മുഹമ്മദ് സിറാജിനു ഒരു വിക്കറ്റും ലഭിച്ചു. 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടിനു മാത്രമേ ഇന്ത്യയുടെ പേസ് ബൗളിങിനു മുന്നില്‍ മറുപടി ഉണ്ടായിരുന്നുള്ളൂ.

Story first published: Thursday, August 5, 2021, 18:26 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X