രോഹിത് ശര്‍മ കരിയര്‍ ബെസ്റ്റ് അഞ്ചാം റാങ്കില്‍, ഇന്ത്യ 1ലെത്താന്‍ സാധ്യത!
ദുബായ്: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയ്ക്ക് ഐ സി സി റാങ്കിംഗില്‍ അഞ്ചാം സ്ഥാനം. രോഹിത് ശര്‍മയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണിത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറികളാണ് രോഹിത് അടിച്ചുകൂട്ടിയത്. അവസാന ഏകദിനത്തില്‍ 99 റണ്‍സ് കൂടി നേടിയതോടെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരവുമായി രോഹിത്. ഓസ്‌ട്രേലിയയില്‍ ഒരു സന്ദര്‍ശക ബാറ്റ്‌സ്മാന്റെ റെക്കോര്‍ഡ് പ്രകടനം കൂടിയാണ് രോഹിത് ശര്‍മയുടെ 441 റണ്‍സ്.
മറ്റൊരു സൂപ്പര്‍ താരമായ വിരാട് കോലിയാണ് ഐ സി സി റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യക്കാരന്‍. രണ്ടാം റാങ്കിലാണ് കോലി. കോലിയും ഓസീസിനെതിരായ പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ അടിച്ചിരുന്നു. രണ്ട് അര്‍ധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്. അതേ സമയം പരമ്പരയില്‍ പരാജയമായ ക്യാപ്റ്റന്‍ എം എസ് ധോണി ഏഴാം സ്ഥാനത്ത് നിന്നും പതിമൂന്നാം റാങ്കിലേക്ക് താഴ്ന്നു. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി. പതിനൊന്നാം റാങ്കിലാണ് അശ്വിന്‍ ഇപ്പോള്‍.

ഏകദിന പരമ്പര തോറ്റമ്പിയെങ്കിലും ട്വന്റി 20 യിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ പരമ്പര പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യയ്ക്ക് ലോക റാങ്കിംഗില്‍ ഒന്നാമതെത്താം. നിലവില്‍ 100 പോയിന്റുള്ള ഇന്ത്യ റാങ്കിംഗില്‍ എട്ടാമതാണ്. 2-1നാണ് പരമ്പര ജയമെങ്കില്‍ ഇന്ത്യ ആറാം സ്ഥാനത്തെത്തും. പരമ്പര തോറ്റാലും ഇന്ത്യയ്ക്ക് റാങ്കിംഗ് നഷ്ടം വരില്ല. അതേസമയം 0 - 3ന് പരമ്പര തോറ്റാല്‍ ഓസ്‌ട്രേലിയ എട്ടാം റാങ്കിലെത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications