രോഹിത് വേറെ ലെവല്‍, ടി20യില്‍ കോലിക്കും മേലെ; പുതിയ നേട്ടങ്ങള്‍ ഇങ്ങനെ
ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇന്ത്യന്‍ ടീമിന് ടി20യിലെ പേടി സ്വപ്‌നമായിരുന്ന ന്യൂസീലന്‍ഡിനെ അവരുടെ തട്ടകത്തില്‍ അഞ്ച് മത്സരത്തിലും തകര്‍ത്താണ് ഇന്ത്യ മധുര പ്രതികാരം വീട്ടിയത്. അഞ്ചാം മത്സരത്തില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. ഈ മത്സരത്തിലൂടെ ചില പുതിയ നാഴികക്കല്ലുകളും രോഹിത് പിന്നിട്ടു.അവ എന്തൊക്കെയാണെന്ന് നോക്കാം.
ടി20യില്‍ 100 മത്സരങ്ങളില്‍ ബാറ്റ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് രോഹിത് സ്വന്തം പേരിലാക്കിയത്. അഞ്ചാം മത്സരത്തിലൂടെയാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. 107 മത്സരങ്ങളില്‍ നിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താന്‍ താരം ഷുഹൈബ് മാലിക്ക് മാത്രമാണ് ഈ നേട്ടത്തില്‍ രോഹിതിന് മുന്നിലുള്ളത്. 113 മത്സരങ്ങളില്‍ നിന്ന് 105 തവണയാണ് മാലിക്ക് ബാറ്റ് ചെയ്തത്. അഞ്ചാം മത്സരത്തില്‍ നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബൂംറയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. കളിയിലെ താരവും ബൂംറയാണ്. കൂടാതെ ഇന്ത്യന്‍ ജഴ്‌സിയില്‍ ബൂംറ കളിക്കുന്ന 50ാം ടി20യായിരുന്നു ഇത്. ഇന്ത്യക്കുവേണ്ടി 50 ടി20 കളിക്കുന്ന ഏഴാമത്തെ താരമാണ് ബൂംറ.

അഞ്ചാം മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ കിവീസിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications