വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

27 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം, ദക്ഷിണാഫ്രിക്കന്‍ ആധിപത്യം അവസാനിച്ചു... രോഹിത് ഇനി തലപ്പത്ത്

മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് രോഹിതായിരുന്നു

ദില്ലി: ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ രോഹിത് ശര്‍മയ്ക്കു മുന്നില്‍ വഴി മാറിയിരുന്നു. ഇക്കൂട്ടത്തിലേക്ക് പുതിയൊരു നേട്ടത്തിന് കൂടി അവകാശിയായിരിക്കുകയാണ് താരം. ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡാണ് ഹിറ്റ്മാനെ തേടിയെത്തിയത്.

ശ്രീശാന്തിനെ പുറത്താക്കിയത് താനോ? ആരോപണത്തിന് മറുപടിയുമായി കാര്‍ത്തിക്... പറഞ്ഞത് ഇതുമാത്രംശ്രീശാന്തിനെ പുറത്താക്കിയത് താനോ? ആരോപണത്തിന് മറുപടിയുമായി കാര്‍ത്തിക്... പറഞ്ഞത് ഇതുമാത്രം

മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ രോഹിത് അവസാന ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ചാവുന്നതിനൊപ്പം മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നു ടെസ്റ്റുകളിലും ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കിയാണ് പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയത്.

500ന് മുകളില്‍ ഇതാദ്യം

500ന് മുകളില്‍ ഇതാദ്യം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 27 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു താരം ആദ്യമായാണ് 500ന് മുകളില്‍ റണ്‍സ് ഒരു ടെസ്റ്റ് പരമ്പരയില്‍ അടിച്ചെടുത്തത്. റണ്‍വേട്ടയില്‍ ദക്ഷിണാഫ്രിക്കയുടെ ആധിപത്യവും ഹിറ്റ്മാന്‍ അവസാനിപ്പിച്ചിരിക്കുകയാണ്. മൂന്നു ടെസ്റ്റുകളില്‍ നിന്നും 529 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസിനെയും (498 റണ്‍സ്, 2010-11) മുന്‍ ഓപ്പണര്‍ ഹാഷിം അംലയെയും (490 റണ്‍സ്, 2009-10) രോഹിത് മറികടക്കുകയായിരുന്നു. ഇന്ത്യയുടെ മുന്‍ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീന്‍ (388 റണ്‍സ്, 1996-97), വീരേന്ദര്‍ സെവാഗ് (372 റണ്‍സ്, 2007-08) എന്നിവരാണ് ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഗംഭീര പ്രകടനം

ഗംഭീര പ്രകടനം

ലോകേഷ് രാഹുലിനു പകരം ടെസ്റ്റില്‍ ഓപ്പണറായി അവസരം ലഭിച്ച രോഹിത് ഏവരുടെയും പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയുമായി ഓപ്പണറായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കിയ താരം അവസാന ടെസ്റ്റില്‍ കരിയറിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറിയും കണ്ടെത്തിയിരുന്നു.
നാലു ടെസ്റ്റുകളില്‍ നിന്നും 132.25 എന്ന ഞെട്ടിക്കുന്ന ശരാശരിയിലാണ് രോഹിത് 500ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. 62 ബൗണ്ടറികളും 19 സിക്‌സറുകളും താരം പായിക്കുകയും ചെയ്തു.

കോച്ചിനും കോലിക്കും നന്ദി

കോച്ചിനും കോലിക്കും നന്ദി

ഓപ്പണറായി തനിക്കു ഇത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞത് കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ പിന്തുണ കാരണമാണെന്നായിരുന്നു പരമ്പരയ്ക്കു ശേഷം രോഹിത്തിന്റെ പ്രതികരണം. ടീം മാനേജ്‌മെന്റ് ഓപ്പണറായി അവസരം നല്‍കിയതില്‍ നന്ദിയുണ്ട്. 2013 മുതല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ അനുഭവസമ്പത്ത് ടെസ്റ്റിലും തനിക്കു ഗുണം ചെയ്തതായും രോഹിത് വ്യക്തമാക്കിയിരുന്നു.

Story first published: Wednesday, October 23, 2019, 10:54 [IST]
Other articles published on Oct 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X