വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത്തിനു കൈയടിച്ച് കോലി, അതു 250 റണ്‍സിന് തുല്യം!- ആ ഇന്നിങ്സ് ടേണിങ് പോയിന്‍റ്

പരമ്പര 3-1നു ഇന്ത്യ സ്വന്തമാക്കിയിരുന്നു

1

വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്ന അഭ്യൂഹങ്ങള്‍ നേരത്തേ വന്നിരുന്നെങ്കില്‍ അതില്‍ ഒരു കഴമ്പുമില്ലെന്നു തെളിഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിനു ശേഷം രോഹിത്തിനെ പരസ്യമായി പുകഴ്ത്തിയിരിക്കുകയാണ് കോലി.

പരമ്പരയില്‍ ടേണിങ് പോയിന്റായി മാറിയത് രോഹിത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാലാം ടെസ്റ്റില്‍ മൂന്നു ദിനം കൊണ്ടാണ് ഇന്ത്യ വരുതിയിലാക്കിയത്. ഇന്നിങ്‌സിനും 25 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.

രോഹിത്തിന്റെ സെഞ്ച്വറി

രോഹിത്തിന്റെ സെഞ്ച്വറി

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ രോഹിത് ആദ്യ ഇന്നിങ്‌സില്‍ നേടിയ 150 റണ്‍സ് 250 റണ്‍സിനു തുല്യമായിരുന്നു. ഈ ഇന്നിങ്‌സായിരുന്നു പരമ്പരയില്‍ ഞങ്ങളെ താളം വീണ്ടെടുക്കാന്‍ സഹായിച്ചത്. പരമ്പരയിലെ ടേണിങ് പോയിന്റും ഇതു തന്നെയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെതത്തിയിരിക്കുന്നു. ഇനി അതില്‍ മികച്ച പ്രകടനം നടത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കോലി പറഞ്ഞു.
ഇന്ത്യ 317 റണ്‍സിനു ജയിച്ച രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി രോഹിത് ഒന്നാമിന്നിങ്‌സില്‍ 161 റണ്‍സെടുത്തിരുന്നു. 231 ബോളില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ 329 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിച്ചതും രോഹിത്തിന്റെ സെഞ്ച്വറിയായിരുന്നു.

രണ്ടാം ടെസ്റ്റിലെ ജയം

രണ്ടാം ടെസ്റ്റിലെ ജയം

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ നേടിയ വിജയമാണ് തന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചതെന്നു കോലി പറയുന്നു. ആദ്യ ടെസ്റ്റിലെ തോല്‍വിക്കു ശേഷം പരമ്പരയില്‍ ഞങ്ങള്‍ ഒപ്പമെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഞങ്ങളെ എല്ലാ തരത്തിലും പിന്നിലാക്കി. ടോസ് വളരെ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തുവെന്നും ബൗളര്‍മാര്‍ക്കു പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും കോലി വിശദമാക്കി.

എല്ലാ ടീമും കരുത്തര്‍

എല്ലാ ടീമും കരുത്തര്‍

ആദ്യ ടെസ്റ്റില്‍ തോല്‍വിക്കു ശേഷം മികച്ച തിരിച്ചുവരവ് നടത്താന്‍ ടീമിനു കഴിഞ്ഞു. രണ്ടാം ടെസ്റ്റില്‍ നന്നായി തീവ്രതോടെ ബൗള്‍ ചെയ്യുകയും ഫീല്‍ഡ് ചെയ്യുകയും ചെയ്തു. അതുകൊണ്ടു തന്നെ വിജയം ഏറെ മധുരമുള്ളതായിരുന്നു. ഞങ്ങളുടെ ബെഞ്ച് കരുത്ത് വളരെ മികച്ചതാണ് ഇതു ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചും ശുഭസൂചനയാണ്. ലോക ക്രിക്കറ്റിലെ എല്ലാ ടീമുകളും കഴിവുള്ളവരാണ്. അതുകൊണ്ടു തന്നെ അവരെ തോല്‍പ്പിക്കുകയെന്നത് നാട്ടില്‍ വച്ചു പോലും കടുപ്പമാണെന്നും കോലി ചൂണ്ടിക്കാട്ടി.

രോഹിത് ടോപ്‌സ്‌കോറര്‍

രോഹിത് ടോപ്‌സ്‌കോറര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയാണ് രോഹിത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 345 റണ്‍സ് അദ്ദേഹം നേടിയിരുന്നു. അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്ത താരം രോഹിത്തായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ 30 റണ്‍സ് നേടിയതോടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ടോപ്‌സ്‌കോറര്‍ സ്ഥാനത്തക്കു വരികയായിരുന്നു. ഇന്ത്യ ഇന്നിങ്‌സ് ജയം നേടിയതിനാല്‍ തന്നെ രോഹിത്തിന് രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചതുമില്ല.

Story first published: Saturday, March 6, 2021, 18:18 [IST]
Other articles published on Mar 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X