Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും സെവാഗിനുമില്ല.... കോലിയുടെ ആ ലോകകപ്പ് റെക്കോര്‍ഡ് ഇനി രോഹിത്തിനും

Rohit Sharma joins Virat Kohli in elite club

ലണ്ടന്‍: പാകിസ്താനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രോഹിത് ശര്‍മ മാഞ്ചസ്റ്ററില്‍ കുറിച്ചത്. എന്നാല്‍ മികച്ച റെക്കോര്‍ഡുകളും ഈ മത്സരത്തില്‍ പിറന്നിരിക്കുകയാണ്. ലോകകപ്പില്‍ പാകിസ്താനെതിരെ സെഞ്ച്വറിയടിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. 85 പന്തിലാണ് രോഹിത് സെഞ്ച്വറിയടിച്ചത്. 140 റണ്‍സുമായിട്ടാണ് രോഹിത് ക്രീസില്‍ നിന്ന് മടങ്ങിയത്. അതേസമയം ഓപ്പണിംഗില്‍ ആദ്യമായി പാകിസ്താനെതിരെ 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കാനും രോഹിത്തിന് സാധിച്ചു.

1

ഓസ്‌ട്രേലിയയില്‍ 2015ല്‍ നടന്ന ലോകകപ്പിലാണ് വിരാട് കോലി ആദ്യ സെഞ്ച്വറി നേടുന്നത്. മുമ്പ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കോ വീരേന്ദര്‍ സെവാഗിനോ പോലും നേടാന്‍ കഴിയാത്ത റെക്കോര്‍ഡായിരുന്നു കോലി അന്ന് നേടിയത്. ഇതിനൊപ്പം എത്തിയിരിക്കുകയാണ് രോഹിത്ത് ഇപ്പോള്‍. സച്ചിന്‍ 2003ലെ ലോകകപ്പില്‍ 98 റണ്‍സിന് പുറത്തായിരുന്നു. ഇതായിരുന്നു പാകിസ്തനെതിരെ ഇന്ത്യയുടെ മുമ്പത്തെ ടോപ് സ്‌കോറര്‍. കോലി അഡ്‌ലെയില്‍ 107 റണ്‍സാണ് പാകിസ്താനെതിരെ എടുത്തത്.

അതേസമയം രോഹിത് നേടിയ സ്‌കോറാണ് പാകിസ്താനെതിരെ ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. മത്സരത്തില്‍ ഷദാബ് ഖാന്‍ പന്തില്‍ സിംഗില്‍ എടുത്താണ് രോഹിത് സെഞ്ച്വറി തികച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഫോമിലാണ് രോഹിത് കളിക്കുന്നത്. ആദ്യ കളിയില്‍ സെഞ്ച്വറി നേടിയിരുന്ന രോഹിത് രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. മത്സരത്തില്‍ ഇന്ത്യ 300 റണ്‍സിലേറെ സ്‌കോര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് മഴ കളി മുടക്കിയത്.

രോഹിത് കരിയറിലെ 24ാം സെഞ്ച്വറിയാണ് പാകിസ്താനെതിരെ നേടിയത്. ധവാന് പകരം ലോകേഷ് രാഹുലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. മത്സരത്തിന്റെ 10ാം ഓവറില്‍ റണ്ണൗട്ടാകേണ്ടിയിരുന്നു രോഹിത്. എന്നാല്‍ ഭാഗ്യം താരത്തിനൊപ്പമായിരുന്നു. ഇതിനെ അതിജീവിച്ചാണ് രോഹിത് സെഞ്ച്വറിയടിച്ചത്. ക്രീസ് വിട്ട് പകുതിയോളം എത്തിയിരുന്നു രോഹിത്. എന്നാല്‍ പാകിസ്താന്റെ ത്രോ വിപരീത ദിശയിലേക്ക് പോയത്താരത്തിന് ഗുണമാകുകയായിരുന്നു. ആ സമയം 32 റണ്‍സ് മാത്രമാണ് രോഹിത് എടുത്തിരുന്നത്.

Story first published: Sunday, June 16, 2019, 18:35 [IST]
Other articles published on Jun 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+