സെഞ്ചുറിയോടെ രോഹിത് ഫോമില്‍; ദയനീയ തോല്‍വിയോടെ ലങ്ക തുടങ്ങി
മുംബൈ: പരിക്കില്‍ നിന്നുള്ള തിരിച്ചുവരവ് സെഞ്ചുറിയോടെ ഉജ്വലമാക്കിയ രോഹിത് ശര്‍മയുടെയും കര്‍ണാടക ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയുടെയും ബാറ്റിംഗ് മികവില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ എ ടീമിന് ജയം. പരിക്ക് മൂലം ചാമ്പ്യന്‍സ് ലീഗും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും നഷ്ടമായ രോഹിത് മനോഹരമായ ബാറ്റിംഗാണ് മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ പുറത്തെടുത്തത്.
111 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്‌സറും പറത്തി രോഹിത് 142 റണ്‍സെടുത്തു. 113 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതമാണ് മനീഷ് പാണ്ഡെയുടെ 135 റണ്‍സ്. ഓപ്പണര്‍ ഉന്മുക്ത് ചന്ദ് 54 ഉം ക്യാപ്റ്റന്‍ മനോജ് തിവാരി 34 ഉം റണ്‍സെടുത്തു. 50 ഓവറില്‍ ആറ് വിക്കറ്റിന് 382 റണ്‍സായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. 9 വിക്കറ്റിന് 294 ല്‍ ലങ്കയുടെ പോരാട്ടം അവസാനിച്ചു.

ശര്‍മ തിരിച്ചുവരുന്നു
പരിക്കില്‍ നിന്നും കളിക്കളത്തിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയുടെ ഒരു ഷോട്ട്

മികച്ച കൂട്ടുകെട്ട്
സെഞ്ചുറിയന്‍മാരായ മനീഷ് പാണ്ഡെയും രോഹിത് ശര്‍മയും ഒരു റണ്ണിന് വേണ്ടി ഓടുന്നു

സെഞ്ചുറി
സെഞ്ചുറി നേടിയ രോഹിത് ശര്‍മ കാണികളെ അഭിവാദ്യം ചെയ്യുന്നു

മനീഷിനും സെഞ്ചുറി
ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം മനീഷ് പാണ്ഡെ

സങ്കക്കാര ഔട്ട്
സ്ലിപ്പില്‍ പിടികൊടുത്ത് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സങ്കക്കാര പുറത്താകുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications