For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ റെക്കോര്‍ഡ് ഹിറ്റ്മാന്‍ ഇങ്ങെടുത്തു... ലോകകപ്പിലെ അഞ്ചാം സെഞ്ച്വറിയുമായി രോഹിത്

By Vaisakhan MK
Rohit Sharma 2nd India batsman to score 600 runs in a single World Cup

ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പ് ഇനി ഓര്‍ക്കപ്പെടുക രോഹിത് ശര്‍മയുടെ പേരിലായിരിക്കും. അത്രയ്ക്ക് ഗംഭീരമായ കുതിപ്പാണ് രോഹിത്തില്‍ നിന്ന് ഇത്തവണ ഉണ്ടായിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിലും ഹിറ്റ്മാന്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണ്. അതിന് പുറമേ വലിയൊരു ലോക റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡാണ് രോഹിത്തിന് സ്വന്തമായിരിക്കുന്നത്.

1

ലോകകപ്പില്‍ ഒരാള്‍ പോലും അഞ്ച് സെഞ്ച്വറികള്‍ നേടിയിട്ടില്ല. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര നാല് സെഞ്ച്വറികള്‍ നേടിയിരുന്നു. അതാണ് രോഹിത് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ഇതോടെ ആ റെക്കോര്‍ഡ് രോഹിത്ത് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. രോഹിത്തിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയാണിത്. നേരത്തെ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, എന്നീ ടീമുകളോട് തുടര്‍ച്ചയായ സെഞ്ച്വറികള്‍ രോഹിത്ത് നേടിയിരുന്നു.

സംഗക്കാര 2015ലെ ലോകകപ്പിലാണ് നാല് സെഞ്ച്വറികള്‍ അടിച്ചത്. അതേസമയം തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ നേടിയതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം എത്താനും രോഹിത്തിന് സാധിച്ചു. സച്ചിന് ലോകകപ്പില്‍ ആറ് സെഞ്ച്വറികളുണ്ട്. ഇത് 1992 മുതല്‍ 2011 വരെയുള്ള കണക്കാണിത്. രോഹിത്തിന് ലോകകപ്പില്‍ ആറ് സെഞ്ച്വറികളുണ്ട്. കഴിഞ്ഞ ലോകകപ്പിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു. അതേസമയം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത സച്ചിന്റെ റെക്കോര്‍ഡും രോഹിത് തകര്‍ക്കാന്‍ സാധ്യതയുണ്ട്.

മത്സരത്തില്‍ രജിത രോഹിത്തിനെ 103 റണ്‍സില്‍ നില്‍ക്കെ പുറത്താക്കി. 14 ബൗണ്ടറിയും രണ്ട് സിക്‌സറും രോഹിത് അടിച്ചിരുന്നു. രോഹിത്തിന് ലോകകപ്പില്‍ ഇപ്പോള്‍ 647 റണ്‍സായി. സച്ചിന്റെ പേരിലുള്ള 673 റണ്‍സിന്റെ റെക്കോര്‍ഡ് അടുത്ത മത്സരത്തില്‍ രോഹിത് തകര്‍ത്തേക്കും. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനും ടൂര്‍ണമെന്റില്‍ 600ലധികം റണ്‍സെടുത്തിട്ടുണ്ട്. ഇതാണ് രോഹിത്ത് കടത്തി വെട്ടിയത്. ഹെയ്ഡന്റെ പേരിലുള്ള റെക്കോര്‍ഡും ഭീഷണിയിലാണ്.

Story first published: Saturday, July 6, 2019, 22:28 [IST]
Other articles published on Jul 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+