Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് = രോഹിത്, ധവാന്‍, കോലി

മുംബൈ: സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നാണ് ഓര്‍മവന്നത് എങ്കില്‍ തെറ്റി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നീ ത്രിമൂര്‍ത്തികള്‍ക്കൊപ്പം വി വി എസ് ലക്ഷ്മണ്‍ എന്ന കലാകാരന്‍ കൂടി ചേര്‍ന്ന ഇന്ത്യന്‍ ബാറ്റിംഗ് നിര അറിയപ്പെട്ടിരുന്നത് ഫാബ് ഫോര്‍ എന്നാണ്, ഫാബുലസ് ഫോര്‍. അവര്‍ക്കൊപ്പം വീരേന്ദര്‍ സേവാഗ് കൂടി കൂടിയപ്പോള്‍ അത് ഫാബ് ഫൈവ് ആയി.

എന്നാല്‍ പുതിയ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ത്രിമൂര്‍ത്തികള്‍ മറ്റ് ചിലരാണ്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍. കരിയര്‍ ബെസ്റ്റ് എന്ന് വിളിക്കാവുന്ന സ്വപ്‌നസമാനമായ ഫോമിലാണ് മൂവരും. സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്നതൊന്നും ഒരു വാര്‍ത്തയേ അല്ല. അമ്പതും അറുപതും എഴുപതും പന്തില്‍ തുടര്‍ച്ചയായി ഇവര്‍ സെഞ്ചുറിയിലെത്തുന്നു.

Rohit, Dhawan, Kohli reminds Sachin, Ganguly, Dravid Trio.

രോഹിത് ശര്‍മയ്ക്കാണെങ്കില്‍ കൂറ്റന്‍ സ്‌കോറുകളാണ് പ്രിയം. ഏകദിനത്തില്‍ ഇരട്ടസെഞ്ചുറിക്ക് പുറമേയാണ് അരങ്ങേറ്റ ടെസ്റ്റില്‍ കൂറ്റന്‍ സെഞ്ചുറി, പിന്നാലെ മുംബൈയില്‍ അടുത്ത സെഞ്ചുറി. ശിഖര്‍ ധവാന്‍ ഇക്കൊല്ലം ഏകദിനങ്ങളില്‍ മാത്രം അടിച്ചുകൂട്ടിയത് അഞ്ച് സെഞ്ചുറി. വിരാട് കോലിയുടെ കാര്യം പിന്നെ പറയാനുമില്ല, ഏകദിനത്തില്‍ മാത്രം 17 അന്താരാഷ്ട്ര സെഞ്ചുറികളാണ് ഈ ചെറുപ്രായത്തില്‍ കോലി കൈവശം വെച്ചിരിക്കുന്നത്.

സച്ചിനും ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണും വിരമിക്കുകയും ഫോമൗട്ടായ സേവാഗ് ടീമിന്റെ പരിസരത്ത് പോലും ഇല്ലാതായതും സ്വാഭാവികമായും ഇന്ത്യന്‍ ബാറ്റിംഗ് നിരയെ അവതാളത്തിലാക്കേണ്ടതാണ്. എന്നാല്‍ പിടിച്ചതിനെക്കാളും വലുതാണ് മാളത്തില്‍ എന്ന് പറഞ്ഞ കണക്കിനാണ് ഇന്ത്യയുടെ യുവനിര ബാറ്റ് ചെയ്യുന്നത്. ധോണി, യുവരാജ് തുടങ്ങിയ സീനിയര്‍ കളിക്കാര്‍ക്ക് ഇവര്‍ കളി ബാക്കി വെക്കുന്നത് തന്നെ ചുരുക്കം.

ഇന്ത്യന്‍ ബാറ്റിംഗ് പിച്ചിലെ ഈ വമ്പനടികള്‍ വിദേശത്തും ആവര്‍ത്തിച്ചാല്‍ കളിയാരാധകര്‍ക്ക് ധൈര്യമായി പറയാം. ഇതാ ഇന്ത്യയുടെ പുതിയ ത്രിമൂര്‍ത്തികള്‍. വിശ്വം ജയിക്കാനൊരുങ്ങുന്ന ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി ത്രയത്തിന്റെ ആദ്യ വെല്ലുവിളി ദക്ഷിണാഫ്രിക്കയിലാണ്. അവിടെ കളിച്ചാലറിയാം ഇവരുടെ കളി.

Story first published: Thursday, November 28, 2013, 10:44 [IST]
Other articles published on Nov 28, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+