Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിനേക്കാള്‍ മികച്ച ജോടി സ്വപ്‌നങ്ങളില്‍ മാത്രം!! റെക്കോര്‍ഡിട്ട് രോഹിത്- ധവാന്‍ സഖ്യം

റെക്കോര്‍ഡിട്ട് രോഹിത്- ധവാന്‍ സഖ്യം | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിലവിലെ ജേതാക്കളായ ടീം ഇന്ത്യയുടെ സ്വപ്‌നതുല്യമായ കുതിപ്പ് തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാമത്തെ ക്ലാസിക്കിലും ചിരവൈരികളായ പാകിസ്താനെ നിഷ്പ്രഭരാക്കുന്ന ജയമാണ് ഹിറ്റ്മാനും സംഘവും സ്വന്തമാക്കിയത്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയമെങ്കില്‍ കഴിഞ്ഞ ദിവസം സൂപ്പര്‍ ഫോറില്‍ ഒരുപടി കൂടി കടന്ന് ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണിങ് പങ്കാളി ശിഖര്‍ ധവാനും നേടിയ സെഞ്ച്വറികള്‍ ഇന്ത്യന്‍ ജയം അനായാസമാക്കുകയായിരുന്നു. കളിയിലെ പ്രധാനപ്പെട്ട ചില നാഴികക്കല്ലുകളിലേക്കു കണ്ണോടിക്കാം.

മറ്റൊരു സഖ്യത്തിനുമില്ല

മറ്റൊരു സഖ്യത്തിനുമില്ല

ഏകദിനത്തില്‍ പാകിസ്താനെതിരേ ഏറ്ററവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് രോഹിത്തും ധവാനും തങ്ങളുടെ പേരിലാക്കിയത്. 210 റണ്‍സാണ് കഴിഞ്ഞ മല്‍സരത്തില്‍ ഇരുവരും ഒന്നാം വിക്കറ്റില്‍ അടിച്ചെടുത്തത്.
1998ല്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ചേര്‍ന്നു സ്ഥാപിച്ച 159 റണ്‍സെന്ന ദീര്‍ഘകാലം ഇളകാതെ നിന്ന റെക്കോര്‍ഡ് പഴങ്കഥയാവുകയായിരുന്നു.

 റണ്‍ചേസില്‍ ഇതാദ്യം

റണ്‍ചേസില്‍ ഇതാദ്യം

ഏകദിനത്തില്‍ റണ്‍ചേസില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണ് രോഹിതും ധവാനും ചേര്‍ന്നെടുത്ത 210 റണ്‍സ്. 2009ല്‍ ന്യൂസിലാന്‍ഡിലെ ഹാമില്‍റ്റണില്‍ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ചേര്‍ന്നു ചേര്‍ന്നു പടുത്തുയര്‍ത്തിയ 201 റണ്‍സെന്ന റെക്കോര്‍ഡ് രോഹിത്- ധവാന്‍ സഖ്യം മറികടക്കുകയായിരുന്നു.

13ാം സെഞ്ച്വറി കൂട്ടുകെട്ട്

13ാം സെഞ്ച്വറി കൂട്ടുകെട്ട്

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ഇന്ത്യന്‍ ജോടികളുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത് രോഹിത്- ധവാന്‍ സഖ്യമാണ്. 13 സെഞ്ച്വറി കൂട്ടുകെട്ടുകളിലാണ് ഇരുവരും പങ്കാളികളായത്. സച്ചിന്‍ - സൗരവ് സഖ്യമാണ് 21 സെഞ്ച്വറി കൂട്ടുകെട്ടുകളുമായി തലപ്പത്ത് നില്‍ക്കുന്നത്. രോഹിത്- വിരാട് കോലി സഖ്യമാണ് 14 സെഞ്ച്വറി കൂട്ടുകെട്ടുകളുമായി രണ്ടാസ്ഥാനത്ത്.

കുല്‍ദീപിന് പിന്നില്‍ ചഹല്‍

കുല്‍ദീപിന് പിന്നില്‍ ചഹല്‍

പാകിസ്താനെതിരായ മല്‍സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ ഏകദിനത്തില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 30 ഏകദിനങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ചഹല്‍ മാറി. 24 മല്‍സരങ്ങളില്‍ നിന്നും 50 വിക്കറ്റെടുത്ത കുല്‍ദീപ് യാദവിന്റെ പേരിലാണ് റെക്കോര്‍ഡ്.

300 സിക്‌സറുകള്‍

300 സിക്‌സറുകള്‍

പുറത്താവാതെ 111 റണ്‍സെടുത്ത രോഹിത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇതോടെ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 സിക്‌സറുകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാകക്കുകയും ചെയ്തിരുന്നു.
നേരേേത്ത എംഎസ് ധോണി മാത്രമാണ് ഈ നേട്ടത്തിന് അര്‍ഹനായ ഇന്ത്യന്‍ താരം.

സെഞ്ച്വറി കൂട്ടുകെട്ടില്‍ നാലാമത്

സെഞ്ച്വറി കൂട്ടുകെട്ടില്‍ നാലാമത്

ഏകദിനത്തില്‍ ഏറ്റവുധമധികം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയവരുടെ നിരയില്‍ നാലാംസ്ഥാനത്ത് രോഹിത്- ധവാന്‍ സഖ്യമുണ്ട്. 13 സെഞ്ച്വറി കൂട്ടുകെട്ടുകളാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ഇന്ത്യയുടെ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി (21), ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍ (16) എന്നിവരാണ് ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍.

Story first published: Monday, September 24, 2018, 13:44 [IST]
Other articles published on Sep 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+