Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈറലായി രോഹിത്തിന്റെ യന്തിരന്‍ ഡാന്‍സ്..... ഇന്ത്യന്‍ ആരാധകരുടെ പ്രതികരണം ഇങ്ങനെ

വൈറലായി രോഹിത്തിന്റെ യന്തിരന്‍ ഡാന്‍സ്

സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഡാന്‍സ് സോഷ്യല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു രോഹിത്തിന്റെ യന്തിരന്‍ ഡാന്‍സ്. ജസ്പ്രീത് ബുമ്‌റയുടെ പന്തില്‍ സ്ലിപ്പില്‍ നിന്ന് രോഹിത്ത് പിടിച്ചാണ് ഹാഷിം അംലയുടെ വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

1

ഇതിന് പിന്നാലെ വ്യത്യസ്ത രീതിയില്‍ ആഘോഷം നടത്തിയത്. അതേസമയം ഈ ആഘോഷത്തിന്റെ വീഡിയോ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയയിലും ഇത് ട്രെന്‍ഡിംഗായിരിക്കുകയാണ്. രോഹിത്തിന്റെ ഡാന്‍സ് മുന്‍ റെസ്ലിംഗ് താരം റിക് ഫ്‌ളെയറിന് സമാനമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇതിനെ പിന്തുണച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

രോഹിത് ശര്‍മ റിക് ഫ്‌ളെയറുടെ ആരാധകനാണെന്നായിരുന്ന ഒരാളുടെ കണ്ടെത്തല്‍. ഇന്ത്യന്‍ ടീമിന്റെ ആരാധകരും ഇത് ഏറ്റെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ട്രോളുകളും വന്നിട്ടുണ്ട്. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം ബിരിയാണി ലഭിച്ചാല്‍ നിങ്ങളുടെ മുഖഭാവം ഇത് പോലുണ്ടാവുമെന്നായിരുന്നു ട്രോള്‍. മത്സരത്തില്‍ ബുംറയുടെ പന്തില്‍ മികച്ച ക്യാച്ച് എടുത്താണ് രോഹിത് അംലയെ പുറത്താക്കിയത്. ബൗണ്‍സേറിയ പന്തിലായിരുന്നു പുറത്താകല്‍.

അതേസമയം സതാംപ്ടണിലെ പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 227 റണ്‍സില്‍ ഒതുക്കി. ബുംറ തുടക്കത്തില്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍, നാലു വിക്കറ്റെടുത്ത് മധ്യനിരയെ തകര്‍ത്തത് യുസവേന്ദ്ര ചാഹലാണ്. 42 റണ്‍സെടുത്ത ക്രിസ് മോറിസാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. കളിയില്‍ രോഹിത്തിന്റെ ഡാന്‍സാണ് ഏറ്റവും ചര്‍ച്ചാ വിഷയമായത്.

Story first published: Wednesday, June 5, 2019, 20:09 [IST]
Other articles published on Jun 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+