Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെയും റിച്ചാര്‍ഡ്‌സിന്റെയും റെക്കോര്‍ഡ് ഇനി രോഹിത്തിനും സ്വന്തം.... കോലിക്ക് ആ നേട്ടമില്ല

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. രോഹിത് ശര്‍മ പതിവ് പോലെ മികച്ച രീതിയില്‍ കളിക്കുകയും ചെയ്തു. ഈ മത്സരത്തില്‍ രോഹിത് മികച്ചൊരു റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറും വിവിയന്‍ റിച്ചാര്‍ഡ്‌സും പോലുള്ള ഇതിഹാസ താരങ്ങള്‍ സ്വന്തമാക്കിയ റെക്കോര്‍ഡാണ് രോഹിത്തിനെ തേടിയെത്തിയിരിക്കുന്നത്.

1

ഓസ്‌ട്രേലിയക്കെതിരെ 2000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് രോഹിത്ത്. മത്സരത്തില്‍ 20 റണ്‍സടിച്ചാല്‍ രോഹിത്തിന് 2000 റണ്‍സ് നേടാമായിരുന്നു. 13ാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ബൗണ്ടറിയടിച്ചായിരുന്നു രോഹിത് നേട്ടം സ്വന്തമാക്കിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം റണ്‍സടിച്ച താരം. 3077 റണ്‍സാണ് സച്ചിന്‍ ഓസീസിനെതിരെ നേടിയിട്ടുള്ളത്. രണ്ടാമതുള്ളത് വെസ്റ്റിന്‍ഡീസ് താരം ഡെസ്‌മെണ്ട് ഹെയിന്‍സാണ്. 2262 റണ്‍സാണ് ഹെയിന്‍സിന്റെ സമ്പാദ്യം. 2187 റണ്‍സുമായി വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് രണ്ടാം സ്ഥാനത്തുണ്ട്. ഇത് കഴിഞ്ഞാണ് രോഹിത് ശര്‍മയുടെ സ്ഥാനം. രണ്ട് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരും രണ്ട് ഇന്ത്യന്‍ താരങ്ങളുമാണ് ഓസീസിനെതിരെ 2000 റണ്‍സ് തികച്ചത്.

അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഓസീസിനെതിരെ ഇതുവരെ 2000 റണ്‍സെന്ന നേട്ടത്തിലെത്തിയിട്ടില്ല. വിന്‍ഡീസ് താരം ബ്രയാന്‍ ലാറയാണ് അഞ്ചാം സ്ഥാനത്ത്. 1858 റണ്‍സ് അടിച്ചിട്ടുണ്ട് ലാറ. ഇയാന്‍ മോര്‍ഗന്‍, കുമാര്‍ സംഗക്കാര, ജാക്ക് കാലിസ്, വിരാട് കോലി, മഹേന്ദ്ര സിംഗ് ധോണി എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങള്‍. കോലിക്ക് 1645 റണ്‍സാണ് ഉള്ളത്. ധോണിക്ക് 1633 റണ്‍സുണ്ട്.

Story first published: Sunday, June 9, 2019, 17:02 [IST]
Other articles published on Jun 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+