Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രാവോയുമായി വാക്കുതര്‍ക്കം... രോഹിത് ശര്‍മയ്ക്ക് പിഴ, ബ്രാവോയ്ക്കും കിട്ടി പണി!

സെന്റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച ഇന്ത്യന്‍ താരം രോഹിത് ശര്‍മയ്ക്ക് പിഴ. വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റ്‌സ്മാന്‍ ഡാരന്‍ ബ്രാവോയാടാണ് രോഹിത് മത്സരത്തിനിടെ തട്ടിക്കയറിയത്. മാച്ച് ഫീസിന്റെ 15 ശതമാനമാണ് പിഴ. ബ്രാവോയും ഇതേ തുക പിഴയടക്കണം. മൂന്നാം ടെസ്റ്റിന്റെ നാലും അഞ്ചും ദിവസങ്ങളിലാണ് രോഹിതും ബ്രാവോയും തമ്മില്‍ വാക്കേറ്റമുണ്ടായത്.

Read Also: ഗെറ്റൗട്ട് ഓഫ് ദി ഇന്ത്യ... ട്രോളന്മാര്‍ക്ക് എന്ത് സ്വാതന്ത്ര്യദിനം... എല്ലാത്തിനും ട്രോള്‍!!

നാലാം ദിവസം ബാറ്റിംഗ് കഴിഞ്ഞ് തിരിച്ചുവരവേ രോഹിത് ശര്‍മയും ഡാരന്‍ ബ്രാവോയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. അഞ്ചാം ദിവസം ബ്രാവോ ക്രീസില്‍ നില്‍ക്കേ രോഹിത് അത് വഴി നടന്നുപോകുകയും ബ്രാവോയുമായി കൂട്ടിയിടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും ഉണ്ടായി. ക്യാപ്റ്റന്‍ വിരാട് കോലിയും അംപയര്‍മാരും ഇടപെട്ടാണ് താരങ്ങളെ രണ്ടുപേരെയും ശാന്തരാക്കിയത്.

rohit-sharma

മത്സരശേഷം തങ്ങളുടെ തെറ്റ് താരങ്ങള്‍ തന്നെ സമ്മതിച്ചു. തുടര്‍ന്നാണ് മാച്ച് റഫറി രഞ്ജന്‍ മദുഗല്ലെ ഇരുതാരങ്ങള്‍ക്കും പിഴ ശിക്ഷ വിധിച്ചത്. കരിയറിലെ മോശം കാലഘട്ടങ്ങളിലൂടെയാണ് ഡാരന്‍ ബ്രാവോ കടന്നുപോകുന്നത്. ഇന്ത്യയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളിലും ഫോമിലെത്താന്‍ ജൂനിയര്‍ ബ്രാവോയ്ക്ക് പറ്റിയിരുന്നില്ല. രോഹിത് ശര്‍മയും ടെസ്റ്റ് ടീമില്‍ സ്ഥിരമൊന്നും അല്ല. പരമ്പരയില്‍ ആദ്യമായിട്ടാണ് രോഹിതിന് കളിക്കാന്‍ അവസരം കിട്ടിയത്.

Story first published: Monday, August 15, 2016, 15:14 [IST]
Other articles published on Aug 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+