വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലിയല്ല, ഇന്ത്യയെ രോഹിത് 'നയിക്കുന്നു'! അഞ്ചില്‍ നാലും ഇന്ത്യക്കാര്‍

ബൗളര്‍മാരാണ് പരമ്പരയില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തുന്നത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന അങ്കം വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ ആരംഭിക്കാനിരിക്കുകയാണ്. ഇതുവരെ നടന്ന മൂന്നു ടെസ്റ്റുകള്‍ നോക്കിയാല്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ബൗളര്‍മാരുടെ പരമ്പരയായി ഇതു മാറിക്കഴിഞ്ഞുവെന്ന് പറയേണ്ടിവരും. പ്രത്യേകിച്ചും സ്പിന്‍ ബൗളര്‍മാരാണ് ഏറ്റവും ഗംഭീര പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്.

1

ബാറ്റിങിലേക്കു വന്നാല്‍ മികച്ച ചില ഇന്നിങ്‌സുകള്‍ കഴിഞ്ഞ മൂന്നു ടെസ്റ്റുകളില്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. പരമ്പരയില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള അഞ്ചു താരങ്ങളെയെടുത്താല്‍ അതില്‍ നാലും ഇന്ത്യക്കാരാണെന്നു കാണാം. പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയായ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കാണ് ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ളത്. ബാറ്റിങ് ശരാശരി നോക്കിയാല്‍ ഹിറ്റ്മാനാണ് ഇന്ത്യന്‍ നായകന്‍. മൂന്നു ടെസ്റ്റുകളിലെ ആറ് ഇന്നിങ്‌സുകളിലും ബാറ്റ് ചെയ്ത രോഹിത്തിന്റെ ശരാശരി 59.20 ആണ്. 296 റണ്‍സാണ് അദ്ദേഹം ഇതുവരെ നേടിയത്. ഒരിന്നിങ്‌സില്‍ പുറത്താവാതെ നില്‍ക്കുകയും ചെയ്തു.

രോഹിത് കഴിഞ്ഞാല്‍ ബാറ്റിങ് ശരാശരിയില്‍ രണ്ടാംസ്ഥാനം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനാണ്. രോഹിത്തിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ബാറ്റിങ് ശരാശരിയില്‍ റൂട്ടിന് രണ്ടാംസ്ഥാനമേയുള്ളൂ. 55.50 ശരാശരിയില്‍ മൂന്നു ടെസ്റ്റുകളിലെ ആറ് ഇന്നിങ്‌സുകളില്‍ നിന്നും 333 റണ്‍സ് റൂട്ട് നേടിക്കഴിഞ്ഞു.

2

ഇന്ത്യക്കു വേണ്ടി വലിയ ഇന്നിങ്‌സുകളൊന്നും പരമ്പരയില്‍ കളിച്ചിട്ടില്ലെങ്കിലും യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ലിസ്റ്റിലെ മൂന്നാമന്‍. രണ്ടു മല്‍സരങ്ങളില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത സുന്ദര്‍ 42.50 ശരാശരിയില്‍ 85 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ലിസ്റ്റില്‍ നാലാമന്‍. മൂന്നു ടെസ്റ്റില്‍ അഞ്ചു ഇന്നിങുസകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച പന്ത് 42.42 ശരാശശരിയില്‍ 169 റണ്‍സെടുത്തിട്ടുണ്ട്. പന്തിന് പിറകില്‍ അഞ്ചാംസ്ഥാനത്ത് ടീമംഗം കൂടിയായ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനാണ്. മൂന്നു ടെസ്റ്റുകളില്‍ അഞ്ചു തവണ ബാറ്റിങിനിറങ്ങിയ അശ്വിന്‍ 35.50 ശരാശരിയില്‍ 176 റണ്‍സെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലി ആദ്യ അഞ്ചില്‍ ഇല്ലെന്നതാണ് ആശ്ചര്യകരമായ കാര്യം. ലിസ്റ്റില്‍ അശ്വിനും പിറകിലായി ആറാംസ്ഥാനത്താണ് കോലി. മൂന്നു ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്‌സുകളില്‍ 34.40 ആണ് കോലിയുടെ ബാറ്റിങ് ശരാശരി. അദ്ദേഹത്തിനു നേടാനായതാവട്ടെ 172 റണ്‍സുമാണ്.

Story first published: Tuesday, March 2, 2021, 14:04 [IST]
Other articles published on Mar 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X