Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ദുരന്തം ക്യാപ്റ്റന്‍!! അവരുടെ ഏഴയലത്ത് എത്തില്ല... കടന്നാക്രമിച്ച് വീണ്ടും ഗംഭീര്‍

കോലി ദുരന്തം ക്യാപ്റ്റനാണെന്ന് ഗംഭീർ | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ രാഷ്ട്രീത്തിലേക്ക് സജീവമായി ഇറങ്ങുകയും ചെയ്ത ഗൗതം ഗംഭീര്‍ ദേശീയ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയെ കടന്നാക്രമിച്ച് വീണ്ടും രംഗത്തെത്തി. ഐപിഎല്ലിനു മുമ്പും കോലിയുടെ നായകത്വത്തിനെതിരേ ഗംഭീര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കോലി തീര്‍ത്തും പരാജയമാണെന്നും ഐപിഎല്ലില്‍ ഇത്രയും വര്‍ഷമായി റോയല്‍ ചാലഞ്ചേഴ്‌സിന് ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ കഴിയാത്തത് തന്നെ ഇതിന്റെ തെളിവാണെന്നും ഗംഭീര്‍ തുറന്നടിച്ചിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് കോലി ഇപ്പോഴും നായകസ്ഥാത്തു തുടരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഐപിഎല്ലിന്റെ 12ാം സീസണ്‍ അവസാനിച്ചതിനു പിന്നാലെ വീണ്ടും കോലിക്കെതിരേ രംഗത്തു വന്നനിരിക്കുകയാണ് ഗംഭീര്‍. ഐപിഎല്ലില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായ ആര്‍സിബി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

കോലി അവര്‍ക്കൊപ്പമെത്തില്ല

കോലി അവര്‍ക്കൊപ്പമെത്തില്ല

ഐപിഎല്‍ ക്യാപ്റ്റന്‍സി പരിഗണിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പമെത്താന്‍ കോലിക്കാവില്ലെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. രോഹിത്തിനു കീഴില്‍ മുംബൈ നാല് ഐപിഎല്‍ ട്രോഫികളും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ മൂന്നു കിരീടങ്ങളും നേടിയിട്ടുണ്ട്.
ഇത്തവണത്തെ ഫൈനലില്‍ ചെന്നൈയെ ഒരു റണ്‍സിനു തോല്‍പ്പിച്ചാണ് മുംബൈ തങ്ങളുടെ നാലാം കിരീടം കൈക്കലാക്കിയത്. ഇതോടെ ഏറ്റവുമധികം തവണ ജേതാക്കളായ ടീമായി മുംബൈ മാറുകയും ചെയ്തിരുന്നു.

രോഹിത് കേമന്‍ തന്നെ

രോഹിത് കേമന്‍ തന്നെ

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ ഗംഭീര്‍ പ്രശംസിച്ചു. രോഹിത് വളരെ മികച്ച ക്യാപ്റ്റനാണ്. ഐപിഎല്ലിനെക്കുറിച്ചു പറയുകയാണെങ്കില്‍ നാലു ട്രോഫികള്‍ ഇതിനകം അദ്ദേഹം ഏറ്റുവാങ്ങിക്കഴിഞ്ഞു.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച നായകനും അദ്ദേഹം തന്നെ. ഏഷ്യാ കപ്പില്‍ ഇന്ത്യയെയും ജേതാക്കളാക്കിയത് രോഹിത്താണെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ക്യാപ്റ്റന്‍സി താരതമ്യം ചെയ്യുകയാണെങ്കില്‍ കോലിക്കും മുകളിലായിരിക്കും രോഹിത്തിന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

താരതമ്യം അര്‍ഹിക്കുന്നില്ല

താരതമ്യം അര്‍ഹിക്കുന്നില്ല

രോഹിത്, ധോണി എന്നിവരുമായി കോലിയെ താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്നു ഗംഭീര്‍ പറഞ്ഞു. ഐപിഎല്ലില്‍ യഥാക്രമം നാലും മൂന്നും ട്രോഫികള്‍ ഏറ്റുവാങ്ങിയിട്ടുള്ള നായകന്‍മാരാണ് ഇരുവരും. കോലിയാവട്ടെ ഇക്കാര്യത്തില്‍ വട്ടപ്പൂജ്യവുമാണ്. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സി വിലയിരുത്തിയാല്‍ കോലി ഈ രണ്ടു പേരേക്കാളും ഏറെ പിറകിലാണ്. ഐപിഎല്ലിലെ ക്യാപ്റ്റന്‍മാര്‍ക്കു മാര്‍ക്കിട്ടാല്‍ തലപ്പത്ത് രോഹിത്തായിരിക്കും. ഇതു രാജ്യം മുഴുവന്‍ അറിയുന്ന കാര്യമാണെന്നും ഗംഭീര്‍ വിശദമാക്കി.

Story first published: Thursday, May 16, 2019, 11:25 [IST]
Other articles published on May 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+