രഞ്ജിയില്‍ രോഹന്‍ പ്രേം മാജിക്, രോഹന്‍റെ ഇരട്ട സെഞ്ച്വറിയില്‍ കേരളത്തിന് 401
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ രോഹന്‍ പ്രേമിന് ഇരട്ട സെഞ്ച്വറി. കരയറിലെ ആദ്യ ഇരട്ട (208) സെഞ്ചറിയാണ് രോഹന്‍ നേടുന്നത്. കേരളത്തിന് വേണ്ടി ഏറ്റവും അധികം സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും രോഹന്‍ സ്വന്തമാക്കിയിരുന്നു.
452 പന്ത് നേരിട്ട രോഹന്‍ പ്രേം 19 ബൗണ്ടറികളുടേയും മൂന്ന് സിക്‌സറുകളുടേയും അകമ്പടിയോടെയാണ് 208 റണ്‍സെടുത്തത്. മോനിഷ് കരെപ്പറമ്പിലിനൊപ്പം (37) ഏഴാം വിക്കറ്റില്‍ 94 റണ്‍സും ഫാബിദ് അഹമ്മദിനൊപ്പം പുറത്താകാതെ എട്ടാം വിക്കറ്റില്‍ 61 റണ്‍സും കൂട്ടിച്ചേര്‍ത്താണ് രോഹന്‍ മടങ്ങിയത്.

രോഹന്റെ കരുത്തില്‍ കേരളം ആദ്യ ഇന്നിംഗിസില്‍ 401 റണ്‍സെടുത്തു. അഞ്ചിന് 186 റണ്‍സ് എന്ന നിലയിലാണ് കേരളം രണ്ടാം ദിനം കളി പുനരാരംഭിച്ചത്. രണ്ടാം ദിനം 215 റണ്‍സാണ് കേരളം കൂട്ടിച്ചേര്‍ത്തത്. ഹെദരാബാദിന് വേണ്ടി ആകാശ് ഭണ്ഡാരി അഞ്ച് വിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications