വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്രനേട്ടവുമായി രോഹന്‍, സഞ്ജുവിന് പോലുമില്ല! കേരളത്തിന്റെ അടുത്ത സൂപ്പര്‍ താരം

ദുലീപ് ട്രോഫിയില്‍ താരം സെഞ്ച്വറി നേടിയിരിക്കുകയാണ്

സഞ്ജു സാംസണിനു ശേഷം കേരള ക്രിക്കറ്റിനു പുതിയൊരു സൂപ്പര്‍ താരത്തെ ലഭിച്ചിരിക്കുകയാണ്- രോഹന്‍ കുന്നുമ്മല്‍. റണ്‍സ് അടിച്ചെടുക്കുന്നത് ഹോബിയാക്കി മാറ്റിയ താരം സഞ്ജുവിനു പോലും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടം സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ദുലീപ് ട്രോഫി ക്രിക്കറ്റില്‍ സൗത്ത് സോണിനായി കളിച്ച രോഹന്‍ കിടിലന്‍ സെഞ്ച്വറിയോടെയാണ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്.

T20 World Cup: ടീം സെലക്ഷനില്‍ സഞ്ജുവിനെ പരിഗണിച്ചോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്T20 World Cup: ടീം സെലക്ഷനില്‍ സഞ്ജുവിനെ പരിഗണിച്ചോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

1

നോര്‍ത്ത് സോണുമായുള്ള കളിയില്‍ ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണ്‍ ചെയ്ത രോഹന്‍ മിന്നുന്ന സെഞ്ച്വറിയുമായി സൗത്ത് സോണിനെ ശക്തമായ നിലയിലെത്തിച്ചിട്ടുണ്ട്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ സൗത്ത് സോണ്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 324 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.

2

സൗത്ത് സോണ്‍ കുപ്പായത്തില്‍ 143 റണ്‍സാണ് രോഹന്‍ കുന്നുമ്മല്‍ സ്‌കോര്‍ ചെയ്തത്. ഇന്ത്യന്‍ താരങ്ങളായ നവദീപ് സെയ്‌നി, സിദ്ധാര്‍ഥ് കൗള്‍ എന്നിവരുള്‍പ്പെട്ട ബൗളിങ് നിരയെ നേരിട്ടാണ് രോഹന്‍ സെഞ്ച്വറിയിലേക്കു മുന്നേറിയത്. 225 ബോളുകള്‍ നേരിട്ട അദ്ദേഹം 16 ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു.

3

ഓപ്പണിങ് വിക്കറ്റില്‍ രോഹന്‍- മായങ്ക് ജോടി മികച്ച തുടക്കമാണ് സൗത്ത് സോണിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 102 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഫിഫ്റ്റിക്കു ഒരു റണ്‍സ് അകലെ വച്ച് മായങ്ക് പുറത്തായതോടെയാണ് സഖ്യം വേര്‍പിരിഞ്ഞത്. മായങ്ക് മടങ്ങിയെങ്കിലും സെഞ്ച്വറിയുമായി രോഹന്‍ സൗത്ത് സോണിനെ ശക്തമായ നിലയിലെത്തിച്ചു. ടീം സ്‌കോര്‍ 269ല്‍ വച്ച് സെയ്‌നിയുടെ ബോളില്‍ ബൗള്‍ഡായാണ് രോഹന്റെ ഗംഭീര ഇന്നിങ്‌സിനു തിരശീല വീണത്.

4

സഞ്ജു സാംസണുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള തന്റെ മുന്‍ഗാമികള്‍ക്കൊന്നും സാധിച്ചിട്ടില്ലാത്ത അപൂര്‍വ്വനേട്ടമാണ് ഈ മല്‍സരത്തിലെ സെഞ്ച്വറിയോടെ രോഹന്‍ കുന്നുമ്മല്‍ തന്റെ പേരിലാക്കിയിരിക്കുന്നത്. ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി കുറിച്ച കേരളത്തിന്റെ ആദ്യത്തെ താരമായി രോഹന്‍ മാറിയിരിക്കുകയാണ്.
നേരത്തേ ഈ ടൂര്‍ണമെന്റില്‍ ഒരു കേരള താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ശ്രീകുമാര്‍ നായരുടെ പേരിലായിരുന്നു. 2002-03 സീസണില്‍ സൗത്ത് സോണിനായി കളിക്കവെ അദ്ദേഹം 95 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഈ റെക്കോര്‍ഡാണ് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം രോഹന്‍ പഴങ്കഥയാക്കിയിരിക്കുന്നത്.

5

അവിസ്മരണീയ ഫോമിലാണ് 24 കാരനായ രോഹന്‍ കുന്നുമ്മല്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആറു ഇന്നിങ്‌സുകളില്‍ നാലിലും താരം സെഞ്ച്വറി നേടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രോഹന്റെ ഉയര്‍ന്ന സ്‌കോര്‍ ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനായി ഇന്നു നേടിയ 143 റണ്‍സാണ്.

6

നേരത്തേ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകളെടുത്താല്‍ 8 (13 ബോള്‍), 107 (97), 129 (171), 106* (87), 75 (110) എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അടുത്ത സീസണിലെ ഐപിഎല്ലിലേക്കു രോഹനു പല ടീമുകളില്‍ നിന്നും ട്രയല്‍സിനായി ക്ഷണം ലഭിക്കുമെന്നുറപ്പാണ്.

Story first published: Thursday, September 15, 2022, 18:49 [IST]
Other articles published on Sep 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X