For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: എന്ത് മണ്ടത്തരമാണ്, ഡികോക്കിനെ കണ്ട് പഠിക്ക്; ജയ്സ്വാളിനോട് ഉത്തപ്പ

By Jithin T P

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് മുതലാക്കാനായില്ല എന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ റോബിന്‍ ഉത്തപ്പ. മികച്ച തുടക്കം വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ യശസ്വി ജയ്സ്വാള്‍ പരാജയപ്പെട്ടു എന്ന് ഉത്തപ്പ ചൂണ്ടിക്കാട്ടി. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഉത്തപ്പയുടെ പ്രതികരണം.

ജയ്സ്വാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നുവെന്നും ക്രീസില്‍ നിലയുറപ്പിച്ച ശേഷം തന്റെ തുടക്കം മികച്ചതാക്കി മാറ്റണമായിരുന്നുവെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി. എന്നാല്‍ താരം അവസരം പാഴാക്കി കളഞ്ഞു. കൊല്‍ക്കത്ത താരം ക്വിന്റണ്‍ ഡി കോക്ക് തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു റോബിന്‍ ഉത്തപ്പയുടെ വിമര്‍ശനം. 97 റണ്‍സ് നേടി പുറത്താകാതെ നിന്ന് ഡികോക്ക് തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

jaiswal

ജയ്സ്വാള്‍ 24 പന്തില്‍ നിന്ന് 120.83 സ്‌ട്രൈക്ക് റേറ്റില്‍ 29 റണ്‍സ് ആണ് നേടിയത്. അതില്‍ രണ്ട് സിക്‌സറുകളും രണ്ട് ഫോറുകളും ഉള്‍പ്പെടുന്നു. ഒമ്പതാം ഓവറില്‍ മോയിന്‍ അലിയുടെ ബൗളിംഗില്‍ ആണ് ജയ്‌സ്വാള്‍ പുറത്താകുന്നത്. ഉത്തരവാദിത്തം ഏറ്റെടുക്കാനും ടീമിനെ നയിക്കാനുമുള്ള ഒരു അവസരമായിരുന്നു ഇത് എന്നും ബാറ്റിംഗിന് എളുപ്പമല്ലാത്ത ഒരു പിച്ചില്‍ അദ്ദേഹം ഒരു സെറ്റ് ബാറ്ററായിരുന്നു എന്നും ഉത്തപ്പ പറഞ്ഞു.

''ഇന്ന് നമ്മള്‍ കാണുന്ന ഉയര്‍ന്ന സ്‌കോറിംഗ് മത്സരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രത്യേകിച്ച് ഇംപാക്റ്റ് പ്ലെയര്‍ നിയമം ടീമുകള്‍ക്ക് എട്ട് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ക്കും ഒരു ഓള്‍റൗണ്ടര്‍ക്കും വരെ ഫീല്‍ഡ് ചെയ്യാന്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കാനാകണമായിരുന്നു. ആ സമയത്ത് ബാറ്റര്‍മാര്‍ക്ക് ആക്രമിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ സാഹചര്യങ്ങളും മത്സര സാഹചര്യവും വായിക്കുന്നത് നിര്‍ണായകമാണ്,' അദ്ദേഹം പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍, യശസ്വി അത് ചെയ്തില്ല എന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. ഈ സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും ജയ്‌സ്വാള്‍ പരാജയമായിരുന്നു. ഹൈദരാബാദ് ഉയര്‍ത്തിയ 287 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് വേണ്ടി ജയ്‌സ്വാള്‍ ഒരു റണ്‍സെടുത്താണ് പുറത്തായത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ രാജസ്ഥാന്‍ നിരാശയുടെ പടുകുഴിയിലാണ്.

മാര്‍ച്ച് 30 ഞായറാഴ്ച ഗുവാഹത്തിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ആണ് രാജസ്ഥാന്‍ അടുത്തതായി ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണില്‍ പുറത്തെടുത്ത മികച്ച ബാറ്റിംഗ് പ്രകടനത്തെ തുടര്‍ന്നാണ് 2025 ലെ ഐപിഎല്‍ ലേലത്തിന് മുന്നോടിയായി യശസ്വി ജയ്സ്വാളിനെ രാജസ്ഥാന്‍ 18 കോടി രൂപയ്ക്ക് നിലനിര്‍ത്തിയത്.

2024 ല്‍ 16 മത്സരങ്ങളില്‍ നിന്ന് 155.91 സ്‌ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമുള്‍പ്പെടെ 435 റണ്‍സ് താരം നേടിയിരുന്നു. ഐപിഎല്ലില്‍ ആകെ 55 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും ഒമ്പത് ഫിഫ്റ്റിയും ഉള്‍പ്പെടെ 1637 റണ്‍സ് ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Thursday, March 27, 2025, 15:46 [IST]
Other articles published on Mar 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+