വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടുത്ത സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനുവേണ്ടി കളിക്കും?

By Anwar Sadath

തിരുവനന്തപുരം: കര്‍ണാടകത്തിനുവേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ അടുത്ത സീസണില്‍ കേരളത്തിനുവേണ്ടി കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തപ്പയ്ക്ക് പുറമേ മറ്റൊരു വമ്പന്‍താരത്തെയും ടീമിലെടുക്കാന്‍ രണ്ടാഴ്ചമുമ്പ് നടന്ന കെ.സി.എ. യോഗത്തില്‍ ധാരണയായി. അതേസമയം, റോബിന്‍ ഉത്തപ്പ ഇതിന് സമ്മതം മൂളിയതായി സൂചനയില്ല.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൂന്നു താരങ്ങളെ നിയമപ്രകാരം ടീമിലുള്‍പ്പെടുത്താം. കഴിഞ്ഞ സീസണില്‍ കേരളം ഇത്തരമൊരു പരീക്ഷണം നടത്തിയെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ല. അബ്ദുള്ള, ജലജ് സക്‌സേന, ഭവിന്‍ തക്കര്‍ എന്നിവരെയാണ് ടീമിലെടുത്തത്. ഇവരില്‍ ഒരാളെ വരും സീസണിലും നിലനിര്‍ത്തിയേക്കും.

robinuthappa

ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡേവ് വാട്ട്‌മോറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേരള ടീമില്‍ പ്രമുഖരെ ഉള്‍പ്പെടുത്തുന്നത്. കൂടാതെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്ന രീതിയിലും സെലക്ഷന്‍ രീതിയിലും മാറ്റംവരും. മികച്ച ഫോമില്‍ കളിക്കുന്ന ഉത്തപ്പയെ ടീമിലെടുക്കാന്‍ കഴിഞ്ഞാല്‍ അത് മറ്റ് താരങ്ങള്‍ക്കും ആത്മവിശ്വാസമുണ്ടാക്കും. മലയാളിയായ റോസിലിനാണ് ഉത്തപ്പയുടെ അമ്മ. അച്ഛന്‍ വേണു ഉത്തപ്പ കര്‍ണാടക സ്വദേശിയും.

Story first published: Saturday, April 29, 2017, 9:17 [IST]
Other articles published on Apr 29, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X