വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റണ്‍ ഉത്തപ്പയ്ക്കു കൈമാറി അസ്ഹര്‍, 54 ബോളില്‍ 91- കേരളം ഡല്‍ഹിയെയും വീഴ്ത്തി

കേരളത്തിന്റെ ഹാട്രിക് വിജയമാണിത്

മുംബൈ: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ സ്വപ്‌നതുല്യമായ കുതിപ്പ് തുടരുന്നു. കരുത്തരായ മുംബൈയെ കൊമ്പുകുത്തിച്ചതിനു പിന്നാലെ മറ്റൊരു പവര്‍ഹൗസുകളായ ഡല്‍ഹിയെയും കേരളം കെട്ടുകെട്ടിച്ചു. ഗ്രൂപ്പ് ഇയിലെ ആവേശകരമായ മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു കേരളത്തിന്റെ ഉജ്ജ്വല വിജയം. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്. മുംബൈയ്‌ക്കെതിരേ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ടാണ് കേരളത്തിനു വിജയമൊരുക്കിയതെങ്കില്‍ ഇത്തവണ ഇന്ത്യയുടെ മുന്‍ താരമായ റോബിന്‍ ഉത്തപ്പയുടെ ഊഴമായിരുന്നു. സെഞ്ച്വറി ഒമ്പത് റണ്‍സകലെ നഷ്ടമായെങ്കിലും ഉത്തപ്പയുടെ ഇന്നിങ്‌സാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്.

ഉത്തപ്പയും വിഷ്ണുവും തകർത്താടി..കേരളത്തിന് മിന്നും ജയം
1

ടോസിനു ശേഷം കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഡല്‍ഹിയെ ബാറ്റിങിന് അയക്കുകയായിരുന്നു. സഞ്ജുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ആഞ്ഞടിച്ച ഡല്‍ഹി നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ഒരോവര്‍ ശേഷിക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തിമുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ചേസ് കൂടിയാണിത്. 2019ല്‍ ഹരിയാനയ്‌ക്കെതിരേ ഛത്തീസ്ഗഡും 2016ല്‍ റെയില്‍വേസിനെതിരേ ഡല്‍ഹിയും 211 റണ്‍സ് ചേസ് ചെയ്തതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

54 ബോളില്‍ എട്ടു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം 91 റണ്‍സ് അടിച്ചെടുത്ത ഉത്തപ്പയാണ് കേരളത്തിന്റെ ഹീറോ. പുറത്താവാതെ 71 റണ്‍സെടുത്ത വിഷ്ണു വിനോദ് വിജയത്തില്‍ നിര്‍ണയക പങ്കുവഹിച്ചു. 38 ബോളിലാണ് അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം വിഷ്ണു 71 റണ്‍സ് നേടിയത്. കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ അസ്ഹറുദ്ദീന്‍ ഈ കളിയില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങി. നായകന്‍ സഞ്ജു (16), സച്ചിന്‍ ബേബി (22) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

2

വന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ കേരളം ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 71 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ ഉത്തപ്പ- വിഷ്ണു ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി കേരളത്തെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. 132 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 18ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ ഉത്തപ്പ പുറത്താവുമ്പോഴേക്കും 200 റണ്‍സ് കടന്ന കേരളം വിജയമുറപ്പാക്കിയിരുന്നു.

3

നേരത്തേ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ഓപ്പണറും ഇന്ത്യന്‍ താരവുമായ ശിഖര്‍ ധവാനാണ് (77) ഡല്‍ഹി ഇന്നിങ്‌സിന്റെ അമരക്കാരനായത്. 48 ബോളുകള്‍ നേരിട്ട ധവാന്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചിരുന്നു. 25 ബോളില്‍ പുറത്താവാതെ 52 റണ്‍സെടുത്ത ലളിത് യാദവാണ് ഡല്‍ഹിയുടെ സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. മുംബൈയ്‌കെതിരായ കളിയില്‍ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ശ്രീശാന്ത് ഈ മല്‍സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. നാലോവറില്‍ 46 റണ്‍സ് വഴങ്ങിയെങ്കിലും ശ്രീ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ധവാനും നിതീഷ് റാണയുമായിരുന്നു ശ്രീയുടെ ഇരകള്‍.

Story first published: Friday, January 15, 2021, 16:04 [IST]
Other articles published on Jan 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X