Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: പന്തിനു പകരം കാര്‍ത്തിക്... ആരാണ് ബെസ്റ്റ്? സംശയം വേണ്ടെന്ന് റോബിന്‍ ഉത്തപ്പ

കാർത്തിക് തന്നെ , സംശയം വേണ്ടെന്ന് റോബിന്‍ ഉത്തപ്പ

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ നയിക്കുന്ന വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല. യു വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് പന്തിനെ ഒഴിവാക്കി സെലക്ഷന്‍ കമ്മിറ്റി കാര്‍ത്തികിനെ 15 അംഗ ടീമിലുള്‍പ്പെടുത്തിയത്.

എംഎസ് ധോണിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന പന്ത് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. പക്ഷെ വിക്കറ്റ് കീപ്പിങും മല്‍സരപരിചയവും കാര്‍ത്തികിനു മുതല്‍ക്കൂടാവുകയായിരുന്നു. കാര്‍ത്തികിനെ ടീമിലുള്‍പ്പെടുത്തിയതിനെ കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് കെകെആറില്‍ ടീമംഗവും മുന്‍ ഇന്ത്യന്‍ താരവുമായ റോബിന്‍ ഉത്തപ്പ.

നീതി കിട്ടിയെന്ന് ഉത്തപ്പ

നീതി കിട്ടിയെന്ന് ഉത്തപ്പ

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതോടെ കാര്‍ത്തികിനു നീതി കിട്ടിയെന്നായിരുന്നു ഉത്തപ്പയുടെ പ്രതികരണം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കാര്‍ത്തികിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അദ്ദേഹം പോസ്റ്റിട്ടത്.
നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നയാളാണ് കാര്‍ത്തിക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറാണ് അദ്ദേഹമെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.

ഓസീസിനെതിരേ തഴയപ്പെട്ടു

ഓസീസിനെതിരേ തഴയപ്പെട്ടു

ലോകകപ്പിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കാര്‍ത്തികിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. മോശം ഫോമായിരുന്നു ഇതിന്റെ പ്രധാന കാരണം. ഇതോടെ ലോകകപ്പില്‍ അദ്ദേഹത്തിന് അവസരം ലഭിക്കില്ലെന്നും സൂചനകളുണ്ടായിരുന്നു.
ഐപിഎല്ലില്‍ കെകെആറിനു വേണ്ടിയും അത്ര മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ കാര്‍ത്തികിനു സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ് കാര്‍ത്തിക് ലോകകപ്പ് ടീമിലെത്തിയപ്പോള്‍ ഏവരും ഞെട്ടിയത്.

സമ്മര്‍ദ്ദങ്ങളെ അതിജീവിക്കും

സമ്മര്‍ദ്ദങ്ങളെ അതിജീവിക്കും

സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കുന്നതില്‍ പന്തിന്റെ വീക്ക്‌നെസ് പല തവണ തുറന്നു കാണിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കുമ്പോഴും ടീമിന് ഏറ്റവുമധികം തന്റെ സേവനം ആവശ്യമുള്ളപ്പോള്‍ സമ്മര്‍ദ്ദത്തിനു കീഴടങ്ങി പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു.
എന്നാല്‍ പ്രതിസന്ധി ഘടങ്ങളെ കൂടുതല്‍ സമചിത്തതയോടെ നേരിടാന്‍ മിടുക്കനാണ് കാര്‍ത്തിക്. ലോകകപ്പിലെ ഒരു നിര്‍ണായക മല്‍സരത്തില്‍ പരിക്കു മൂലം ധോണി കളിച്ചില്ലെങ്കില്‍ പകരമെത്തുന്നയാള്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിക്കുന്നയാളായിരിക്കണം. ഇതാണ് കാര്‍ത്തിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് സെലക്ഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.

Story first published: Wednesday, April 17, 2019, 11:36 [IST]
Other articles published on Apr 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+