വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈസി ക്യാച്ച് പോലും അവന്‍ കൈവിട്ടിരുന്നു, അന്ന് ഭയന്നു... ശ്രീശാന്തിന്റെ ക്യാച്ചിനെക്കുറിച്ച് ഉത്തപ്പ

2007ലെ പ്രഥമ ലോകകപ്പിലെ ക്യാച്ചിനെക്കുറിച്ചാണ് പരാമര്‍ശം

ബെംഗളൂരു: പന്ത് വായുവില്‍... ശ്രീശാന്ത് അത് പിടികൂടി, ഇന്ത്യ ജയിച്ചു! ഇന്ത്യയുടെ നിലവിലെ കോച്ചും മുന്‍ കമന്റേറ്ററുമായ രവി ശാസ്ത്രിയുടെ വാക്കുകളാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദനിര്‍വൃതിയിലാക്കിയ നിമിഷം കൂടിയായിരുന്നു ഇത്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെതിരേ അവസാന പന്തില്‍ ക്യാച്ചെടുത്ത് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശാസ്ത്രിയുടെ ഈ വാക്കുകള്‍. അന്ന് വിജയം കൈക്കുമ്പിളിലാക്കിയത് മലയാളി താരം കൂടിയായ ശ്രീശാന്ത് ആയതിനാല്‍ തന്നെ മലയാളികള്‍ക്കും ഇരട്ടി ആഹ്ലാദമാണ് ലോകകപ്പ് വിജയം നല്‍കിയത്.

മികച്ച ടെസ്റ്റ് ഇലവനില്‍ കോലിയില്ല! സര്‍പ്രൈസ് ക്യാപ്റ്റനും, തിരഞ്ഞെടുത്ത് മുന്‍ ഓസീസ് താരംമികച്ച ടെസ്റ്റ് ഇലവനില്‍ കോലിയില്ല! സര്‍പ്രൈസ് ക്യാപ്റ്റനും, തിരഞ്ഞെടുത്ത് മുന്‍ ഓസീസ് താരം

സെഞ്ച്വറികളില്‍ സെഞ്ച്വറി... സച്ചിനൊപ്പം കോലിയെത്തില്ല! കടുപ്പമെന്ന് പീറ്റേഴ്‌സന്‍, കാരണമുണ്ട്സെഞ്ച്വറികളില്‍ സെഞ്ച്വറി... സച്ചിനൊപ്പം കോലിയെത്തില്ല! കടുപ്പമെന്ന് പീറ്റേഴ്‌സന്‍, കാരണമുണ്ട്

1983നു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം കൂടിയായിരുന്നു ഇത്. എംഎസ് ധോണിയെന്ന ക്യാപ്റ്റനെ ലോകം ആദ്യമായി ശ്രദ്ധിച്ചതും ഈ ലോകകപ്പിനു ശേഷമായിരുന്നു. നിര്‍ണായകമായ അവസാന ഓവറില്‍ ജോഗീന്ദര്‍ ശര്‍മയുടെ ബൗളിങില്‍ പാക് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിനെ പിടികൂടിയായിരുന്നു ശ്രീശാന്ത് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. അന്നു അഞ്ചു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഫൈനലിനെക്കുറിച്ചുള്ള ഓര്‍മകളും ശ്രീശാന്ത് ആ ക്യാച്ച് നഷ്ടപ്പെടുത്തുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന് ടീമില്‍ അംഗമായിരുന്ന റോബിന്‍ ഉത്തപ്പ.

പ്രാര്‍ഥിച്ചു കൊണ്ടിരുന്നു

ജൊഗീന്ദര്‍ എറിഞ്ഞ ഇന്നിങ്‌സിലെ അവസാന ഓവറിനെക്കുറിച്ച് ഇപ്പോഴും നല്ല ഓര്‍മയുണ്ട്. ജൊഗിയുടെ ആദ്യത്തെ പന്ത് വൈഡായിരുന്നു. അപ്പോള്‍ ലോങ് ഓണിലായിരുന്നു താന്‍ ഫീല്‍ഡ് ചെയ്തത്. 15ാം ഓവര്‍ മുതല്‍ ഓരോ പന്തെറിയുമ്പോഴും താന്‍ മനസ്സില്‍ പ്രാര്‍ഥിക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ ജയിക്കാന്‍ സാധിക്കണമെന്ന് മാത്രമായിരുന്നു പ്രാര്‍ഥനയെന്നു ബിബിസിയുടെ ദൂസര എന്ന പരിപാടിയില്‍ ഉത്തപ്പ പറഞ്ഞു.

കമോണ്‍ നമുക്കാവും

ജൊഗിയുടെ ആദ്യ പന്ത് വൈഡായപ്പോള്‍ അത്ര നിരാശ തോന്നിയില്ല. അതു സാരമില്ല, സിക്‌സറൊന്നും ആയില്ലല്ലോയെന്നായിരുന്നു മനസ്സില്‍ ആശ്വസിച്ചത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ പാകിസ്താന്‍ സിക്‌സര്‍ നേടി. എങ്കിലും ആത്മവിശ്വാസം താന്‍ കൈവിട്ടില്ല. കമോണ്‍, നമുക്കാവുമെന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു. ആ സാഹചര്യത്തില്‍ കാര്യങ്ങള്‍ പാകിസ്താന് അനുകൂലമായിരുന്നു. എങ്കിലും ഇന്ത്യക്കു ജയിക്കാന്‍ കഴിയുമെന്നാണ് താന്‍ മനസ്സില്‍ ഉറച്ചു വിശ്വസിച്ചതെന്നുഉത്തപ്പ വെളിപ്പെടുത്തി.

അവസാന പന്ത്

ഇന്നിങ്‌സിലെ അവസാന പന്ത് നേരിട്ടത് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖായിരുന്നു. സ്‌കൂപ്പ് ഷോട്ടാണ് അദ്ദേഹം കളിച്ചത്. അത് വളരെ ഉയരത്തില്‍ പൊങ്ങി, എന്നാല്‍ അത് അധികം ദൂരത്തേക്കു പോയില്ലെന്നു താന്‍ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ആരാണ് ഫീല്‍ഡറെന്നു ശ്രദ്ധിച്ചത്. അവിടെയുള്ളത് ശ്രീശാന്താണ്.ആ ഒരു നിമിഷം വരെ ടീമിലെ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന താരമെന്നാണ് ശ്രീശാന്ത് അറിയപ്പെട്ടിരുന്നത്. പ്രത്യേകിച്ചും വളരെ അനായാസമായ ക്യാച്ചുകള്‍. ഈസിയായ ക്യാച്ചുകള്‍ പോലും ശ്രീശാന്ത് കൈവിട്ടത് താന്‍ മുമ്പ് കണ്ടിട്ടുണ്ടെന്നും ഉത്തപ്പ വിശദമാക്കി.

ക്യാച്ച് കൈവിടരുതേ...

ക്യാച്ചെടുക്കാന്‍ ശ്രീശാന്ത് പന്തിനു താഴേക്ക് ഓടിയെത്തുന്നത് കണ്ടപ്പോള്‍ താന്‍ മനസ്സില്‍ പ്രാര്‍ഥിക്കുകയായിരുന്നു. പന്ത് കൈപ്പിടിയിലൊതുക്കാന്‍ അവനെ സഹായിക്കണം ദൈവമേയെന്നായിരുന്നു പ്രാര്‍ഥിച്ചത്. പ്രാര്‍ഥന പോലെ തന്നെ ശ്രീശാന്ത് ക്യാച്ചെടുക്കുകയും നമ്മള്‍ വിജയിക്കുകയും ചെയ്തു.
എന്നാല്‍ നിങ്ങള്‍ ആ ക്യാച്ചൊന്നു കണ്ടു നോക്കൂ, പന്ത് കൈകളില്‍ വീഴുമ്പോള്‍ അവന്‍ മുകളിലേക്കു തന്നെ നോക്കുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോഴും താന്‍ വിശ്വസിക്കുന്നത് ലോകകപ്പ് നമ്മള്‍ നേടണമെന്നത് ദൈവകല്‍പിതമാണെന്നാണ് കരുതുന്നതെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, May 23, 2020, 18:35 [IST]
Other articles published on May 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X