വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താനുമായുള്ള ബൗള്‍-ഔട്ട്, ഇന്ത്യയെ രക്ഷിച്ചത് ധോണിയുടെ ബുദ്ധി — വെളിപ്പെടുത്തലുമായി ഉത്തപ്പ

ധോണിയുടെ ബുദ്ധിയാണ് അന്ന് ഇന്ത്യയെ രക്ഷിച്ചത്, 2007 ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെതിരെ കുറിച്ച ബൗള്‍-ഔട്ട് ജയം ഓര്‍ത്തെടുക്കുകയാണ് റോബിന്‍ ഉത്തപ്പ. ക്രിക്കറ്റില്‍ പരീക്ഷിച്ചിരുന്ന 'ബൗള്‍-ഔട്ട്' ആരും മറക്കാന്‍ വഴിയില്ല. ഫുട്‌ബോളിലെ പെനാല്‍റ്റി ഷൂട്ട്-ഔട്ട് മാതൃകയില്‍ ക്രിക്കറ്റില്‍ ഐസിസി കൊണ്ടുവന്ന പരിഷ്‌കാരമായിരുന്നു ബൗള്‍-ഔട്ട്.

ബൌൾ-ഔട്ട്

മത്സരം സമനിലയിലായാല്‍ വിജയിയെ കണ്ടെത്താന്‍ അഞ്ചു പന്തുവീതം ഇരു ടീമുകളും സ്റ്റംപിന് എറിയണം. തടയാന്‍ ബാറ്റ്‌സ്മാനുണ്ടായിരിക്കില്ല. ഏറ്റവും കൂടുതല്‍ തവണ സ്റ്റംപ് തെറിപ്പിക്കുന്നവര്‍ വിജയികളാവും. 2007 -ലെ പ്രഥമ ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ - പാകിസ്താന്‍ മത്സരവും ബൗള്‍-ഔട്ടിലാണ് കലാശിച്ചത്. അന്നത്തെ ആവേശകരമായ അനുഭവം ഒരിക്കല്‍ക്കൂടി വിവരിക്കുകയാണ് റോബിന്‍ ഉത്തപ്പ.

ധോണിയുടെ ബുദ്ധി

ബൗള്‍-ഔട്ടിനായി ഇന്ത്യ നിയോഗിച്ച അഞ്ചു ബൗളര്‍മാരില്‍ ഒരാളായിരുന്നു ഉത്തപ്പ. അന്നത്തെ മത്സരത്തില്‍ ധോണിയുടെ സാമര്‍ത്ഥ്യമാണ് ബൗള്‍-ഔട്ടില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് ഉത്തപ്പ പറയുന്നു.

ബൗള്‍-ഔട്ട് സമയത്ത് സ്റ്റംപുകള്‍ക്ക് നേരെ പിന്നില്‍ മുട്ടുകുത്തിയാണ് ധോണി നിന്നത്. ഇതുവഴി പശ്ചാത്തലം കൃത്യമായി അദ്ദേഹം കവര്‍ ചെയ്തു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഉന്നംകണ്ടെത്താന്‍ ഈ നീക്കം ഏറെ സഹായിച്ചെന്ന് ഉത്തപ്പ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥത്തില്‍ ധോണിക്ക് നേരെയാണ് ഇന്ത്യന്‍ താരങ്ങള്‍ പന്തെറിഞ്ഞത്. ഇവ ലക്ഷ്യം കാണുകയും ചെയ്തു, താരം കൂട്ടിച്ചേര്‍ത്തു.

കുറിക്കുകൊണ്ടു

മറുഭാഗത്ത് പാകിസ്താന്‍ കീപ്പര്‍ കമ്രാന്‍ അക്മല്‍ സ്റ്റംപിന് അകലെ പതിവു കീപ്പര്‍മാരുടെ സ്ഥാനത്താണ് നിലകൊണ്ടത്. ടീമിലെ ബൗളിങ് സ്‌പെഷ്യലിസ്റ്റുകളെയാണ് പാകിസ്താന്‍ ബൗള്‍-ഔട്ടിനായി പറഞ്ഞയച്ചതും. ആദ്യം യാസിര്‍ അറാഫാത്ത് എറിഞ്ഞു. രണ്ടാമത് ഉമര്‍ ഗുല്‍ എറിഞ്ഞു. മൂന്നാമത് ഷാഹിദ് അഫ്രീദിയും. മൂവര്‍ക്കും സ്റ്റംപിനെ തൊടാന്‍ പോലും കഴിഞ്ഞില്ല. ഇന്ത്യയുടെ കാര്യമെടുത്താല്‍ സെവാഗ്, ഹര്‍ഭജന്‍, ഉത്തപ്പ എന്നിവരാണ് ടീമിനായി പന്തെടുത്തത്. മൂന്നുപേരും കുറിക്കുത്തന്നെ കൊള്ളിച്ചു.

Most Read: ടീമില്‍ നിന്നും പുറത്തായത് ബൗളിങ് കാരണം, ആരാധകന് മുഖമടച്ച മറുപടി നല്‍കി ഇര്‍ഫാന്‍ പഠാന്‍

പാക് താരങ്ങൾ പ്രതീക്ഷിച്ചില്ല

ഇന്ത്യ ബൗള്‍-ഔട്ടില്‍ ജയിച്ചതില്‍ അന്നത്തെ ബൗളിങ് പരിശീലകന്‍ വെങ്കടേഷ് പ്രസാദിനുള്ള പങ്കും ചെറുതല്ല. 'ബൗള്‍-ഔട്ട് സാഹചര്യം മുന്നില്‍ക്കണ്ട് നാളുകള്‍ക്ക് മുന്‍പുതന്നെ വെങ്കടേഷ് പ്രസാദ് പ്രത്യേക പരിശീലനം തുടങ്ങിയിരുന്നു. ഓരോ സെഷനിലും ബൗള്‍-ഔട്ടുകള്‍ സംഘടിപ്പിച്ച് ടീമിനെ സജ്ജമാക്കി', ഉത്തപ്പ ഓര്‍ത്തെടുത്തു. ഇതേസമയം, ബൗള്‍-ഔട്ടിനായി പാക് താരങ്ങള്‍ തയ്യാറായിരുന്നില്ലെന്നും ഉത്തപ്പ സൂചിപ്പിച്ചു.

Most Read: 'അവസാന പന്തില്‍ സിംഗിള്‍ എടുക്കുന്നു', ഇര്‍ഫാന്‍ പഠാന് അതൃപ്തി - വാര്‍ണര്‍ക്ക് ധവാന്റെ മറുപടി ഇങ്ങനെ

ഇന്ത്യയുടെ ജയം

മത്സരം ബൗള്‍-ഔട്ടില്‍ കലാശിക്കുമെന്ന് പാകിസ്താന്‍ സ്വപ്‌നത്തില്‍ കരുതിയില്ല. ബൗള്‍-ഔട്ട് നടന്നപ്പോള്‍ അവരുടെ തയ്യാറെടുപ്പുകളിലെ പോരായ്മ പെട്ടെന്നു വെളിവായി, ഉത്തപ്പ പറഞ്ഞു. രാജ്യാന്തര തലത്തില്‍ ചുരുക്കം ചില മത്സരങ്ങളില്‍ മാത്രമേ ബൗള്‍-ഔട്ടുകള്‍ നടന്നിട്ടുള്ളൂ. 2008 -ല്‍ സൂപ്പര്‍ ഓവര്‍ ആശയം വന്നതോടുകൂടി ബൗള്‍-ഔട്ടിനെ ഐസിസി പൂര്‍ണമായി ഉപേക്ഷിച്ചു. ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ബൗള്‍-ഔട്ട് മത്സരമായിരുന്നു 2007 ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനുമായി നടന്നത്. അന്നത്തെ മത്സരത്തില്‍ 50 തികച്ച ഉത്തപ്പയായിരുന്നു ടീമിലെ ടോപ് സ്‌കോറര്‍.

Story first published: Thursday, May 21, 2020, 8:54 [IST]
Other articles published on May 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X