Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ മറ്റൊരു ചരിത്രം തീര്‍ത്ത് ഉത്തപ്പ; ഇന്ത്യന്‍ ടീമിലേക്ക് വിളി വരുമോ?

മുംബൈ: കുട്ടിക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്തിയ മുന്‍ ഇന്ത്യന്‍താരം റോബിന്‍ ഉത്തപ്പ മറ്റൊരു നാഴികക്കല്ലുകൂടി താണ്ടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 4,000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് ഉത്തപ്പയ്ക്ക് സ്വന്തമായി. ഞായറാഴ്ച മുംബൈയ്ക്ക് എതിരായ മത്സരത്തിലാണ് ഉത്തപ്പ എലൈറ്റ് ക്ലബ്ബില്‍ ഇടം നേടിയത്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ 17 റണ്‍സ് ആിരുന്നു ഉത്തപ്പയ്ക്ക് വേണ്ടിയിരുന്നത്. എട്ടാം ഓവറില്‍ മായങ്ക് മര്‍ക്കണ്ഡെയ്‌ക്കെതിരെ സിക്‌സറടിച്ച് മുപ്പത്തിരണ്ടുകാരന്‍ 4,000 റണ്‍സ് തികച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ആദ്യമായി ഐപിഎല്ലില്‍ 4,000 റണ്‍സ് തികയ്ക്കുന്നത്.

robbin

2016 സീസണില്‍ 973 റണ്‍സ് അടിച്ചുകൂട്ടിയ കോലി നാല് സെഞ്ച്വറികള്‍ ഒരു സീസണില്‍ നേടിയും റെക്കോര്‍ഡിട്ടിരുന്നു. വിരാട് കോലി(4775), സുരേഷ് റെയ്‌ന(4801), ഗൗതം ഗംഭീര്‍(4217), ഡേവിഡ് വാര്‍ണര്‍(4014) എന്നിവരാണ് ഉത്തപ്പയ്ക്ക് മുന്‍പ് എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചവര്‍. 2014ല്‍ കൊല്‍ക്കത്ത ടീമില്‍ ചേര്‍ന്ന ഉത്തപ്പ അടുത്തിടെ ടീമിന്റെ ഹോം ഗ്രൗണ്ടായ ഈദന്‍ ഗാര്‍ഡനില്‍ മാത്രം 1,000 റണ്‍സ് തികച്ചിരുന്നു.

Story first published: Monday, May 7, 2018, 8:50 [IST]
Other articles published on May 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+