Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ റോബ് നിക്കോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ ഓപ്പണര്‍ റോബ് നിക്കോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി വരവറിയിച്ച റോബ് നിക്കോളിന് പിന്നീട് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ന്യൂസിലന്‍ഡിന് വേണ്ടി രണ്ട് ടെസ്റ്റുകളിലും 22 ഏകദിനങ്ങളിലും കളിച്ചു. 21 ടി20 മത്സരത്തിലും ന്യൂസിലന്‍ഡിനുവേണ്ടി പാഡണിഞ്ഞു.

rob

2011ല്‍ സിംബാബ്‌വെക്കെതിരെ ആയിരുന്നു അരങ്ങേറ്റം. ഏകദിനത്തില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 941 റണ്‍സ് നേടിയിട്ടുണ്ട് ഈ മുപ്പത്തിയഞ്ചുകാരന്‍. 2010ല്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയശേഷം 2012ല്‍ മാത്രമാണ് മറ്റൊരു സെഞ്ച്വറി നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ന്യൂസിലന്‍ഡിലെ ആഭ്യന്തര മത്സരത്തില്‍ താരം സജീവമായിരിക്കും.

പതിനേഴു വര്‍ഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഓക്കലന്‍ഡിനുവേണ്ടി എട്ടുവര്‍ഷം കഴിച്ചശേഷം പിന്നീട് കാന്റര്‍ബറിക്കുവേണ്ടിയും കളിച്ചു. 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 6,319 റണ്‍സ് നേടിയിട്ടുണ്ട്. ഓഫ്‌സ് പിന്നറായും മീഡിയം പേസറായും തിളങ്ങിയ താരം 43 വിക്കറ്റുകളും നേടി. ഇംഗ്ലീഷ് കൗണ്ടിയിലും നിക്കോള്‍ ഒരു കൈ നോക്കിയിട്ടുണ്ട്.

Story first published: Sunday, June 10, 2018, 12:27 [IST]
Other articles published on Jun 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+