For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി-20 ലോക സീരീസ്: സച്ചിനും ലാറയും ഇന്ന് നേര്‍ക്കുനേര്‍, വെടിക്കെട്ടിന് വീരുവും യുവിയും തയ്യാര്‍

ലോകക്രിക്കറ്റിലെ രണ്ടു ഇതിഹാസങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും ഒരിക്കല്‍ക്കൂടി മുഖാമുഖം വരുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. ആര് ജയിക്കും? റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായുള്ള ട്വന്റി-20 ലോക സീരീസിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ സച്ചിന്‍ നയിക്കുന്ന ഇന്ത്യാ ലെജന്‍ഡ്‌സ് ടീം ബ്രയാന്‍ ലാറയുടെ വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സുമായി കൊമ്പുകോര്‍ക്കും.

സച്ചിനും ലാറയും ഇന്ന് നേര്‍ക്കുനേര്‍,
ആദ്യ മത്സരം

വൈകുന്നേരം ഏഴിന് വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം. വ്യാഴാഴ്ച്ച പുറത്തുവിട്ട മത്സരക്രമം പ്രകാരം മൊത്തം 11 മത്സരങ്ങളുണ്ട് ട്വന്റി-20 ലോക സീരീസ് ടൂര്‍ണമെന്റില്‍. ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഇതിഹാസ താരങ്ങളാണ് ടീമുകളെ പ്രതിനിധീകരിക്കുന്നത്. സച്ചിന് പുറമെ വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഇന്ത്യാ ലെജന്‍ഡ്‌സ് ടീമില്‍ അണിനിരക്കും.

സ്ക്വാഡുകൾ

2013 നവംബര്‍ 16 -ന് വിരമിച്ചതിന് ശേഷം ഇതാദ്യമായാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യാന്തര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 2007 ഏപ്രില്‍ 19 -നായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ലാറ വിരമിച്ചത്. ട്വന്റി-20 ലോക സീരീസില്‍ പങ്കെടുക്കുന്ന ടീമുകളെ ചുവടെ കാണാം.

ഇന്ത്യാ ലെജന്‍ഡ്‌സ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (നായകന്‍), വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, അജിത് അഗാര്‍ക്കര്‍, സഞ്ജയ് ബാംഗര്‍, മുനാഫ് പട്ടേല്‍, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, സെയ്‌റാജ് ബഹുത്തൂലെ, ആബെ കുരുവിള, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, സമീര്‍ ദീഗെ.

ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും

ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ്: ജോണ്ടി റോഡ്‌സ് (നായകന്‍), ഹെര്‍ഷല്‍ ഗിബ്‌സ്, ഗാര്‍നറ്റ് ക്രൂഗര്‍, ജാക്ക് റൂഡോള്‍ഫ്, ആന്‍ഡ്രൂ ഹാള്‍, ആല്‍ബി മോര്‍ക്കല്‍, ജോഹാന്‍ വാന്‍ഡെര്‍ വാത്ത്, ലാന്‍സ് ക്ലൂസ്‌നര്‍, മാര്‍ട്ടിന്‍ വാന്‍ ജാര്‍സ്‌വെല്‍ഡ്, മോണ്‍ വാന്‍ വൈക്ക്, പോള്‍ ഹാരിസ്, റോജര്‍ ടെലിമാഷസ്, റയാന്‍ മക്ലാരന്‍.

ഓസ്‌ട്രേലിയ ലെജന്‍ഡ്‌സ്: ബ്രെറ്റ് ലീ (നായകന്‍), ബ്രെററ് ഗീവ്‌സ്, ജേസണ്‍ ക്രേസ, മാര്‍ക്ക് കോസ്‌ഗ്രോവ്, നതാന്‍ റിയര്‍ഡണ്‍, ഷെയ്ന്‍ ലീ, ട്രാവിസ് ബിര്‍ട്ട്, ബെന്‍ ലാഫ്‌ലിന്‍, ബ്രാഡ് ഹോഗ്, ക്ലിന്റ് മാക്കെ, സാവിയര്‍ ദൊരാത്തി.

വിൻഡീസും ലങ്കയും

വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സ്: ബ്രയാന്‍ ലാറ (നായകന്‍), ആദം സാന്‍ഫോര്‍ഡ്, കാള്‍ ഹൂപ്പര്‍, ഡാരന്‍ ഗംഗ, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍, റിക്കാര്‍ഡോ പവല്‍, റിഡ്‌ലി ജേക്കബ്‌സ്, സാമുവല്‍ ബദ്രി, സുലെയ്മാന്‍ ബെന്‍, ടിനോ ബെസ്റ്റ്, ദിനാന്ത് റാംനരെയ്ന്‍, പെട്രോ കോളിന്‍സ്, ഡാന്‍സ ഹയാറ്റ്.

ശ്രീലങ്ക ലെജന്‍ഡ്‌സ്: തിലകരത്‌നെ ദില്‍ഷന്‍ (നായകന്‍), ചാമിന്ദ വാസ്, ഫര്‍വീസ് മഹറൂഫ്, മാര്‍വന്‍ അട്ടപട്ടു, മുത്തയ്യ മുരളീധരന്‍, രംഗണ ഹെറാത്ത്, രോമേഷ് കലുവിതാരണ, സചിത്ര സേനനായകെ, ചമാര കപുഗേദര, തിലന്‍ തുഷാര, ഉപുല്‍ ചന്ദന, മലിന്ദ വര്‍ണപുര.

ട്വന്റി-20 ലോക സീരീസ് എവിടെ കാണാം?

ട്വന്റി-20 ലോക സീരീസ് എവിടെ കാണാം?

ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന ലോക സീരീസ് മത്സരങ്ങള്‍ കളേഴ്‌സ് സിനിപ്ലെക്‌സ്, കളേഴസ് കന്നഡ സിനിമ ചാനലുകളാണ് തത്സമയം സംപ്രേക്ഷണം ചെയ്യുക. ജിയോ, വൂട്ട് മൊബൈല്‍ ആപ്പുകള്‍ വഴിയും മത്സരങ്ങള്‍ തത്സമയം കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരമുണ്ട്.

ട്വന്റി-20 ലോക സീരീസ് മത്സരക്രമം

1. മാര്‍ച്ച് 7, ശനി: ഇന്ത്യാ ലെജന്‍ഡ് vs വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സ് (വാംഖഡേ സ്റ്റേഡിയം)

2. മാര്‍ച്ച് 8, ഞായര്‍: ഓസ്‌ട്രേലിയ ലെജന്‍ഡ്‌സ് vs ശ്രീലങ്ക ലെജന്‍ഡ്‌സ് (വാംഖഡേ സ്‌റ്റേഡിയം)

3. മാര്‍ച്ച് 10, ചൊവ്വ: ഇന്ത്യാ ലെജന്‍ഡ്‌സ് vs ശ്രീലങ്ക ലെജന്‍ഡ്‌സ് (ഡിവൈ പാട്ടില്‍ സ്റ്റേഡിയം)

മത്സരക്രമം

4. മാര്‍ച്ച് 11, ബുധന്‍: വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സ് vs ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ് (ഡിവൈ പാട്ടില്‍ സ്റ്റേഡിയം)

5. മാര്‍ച്ച് 13, വെള്ളി: ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ് vs ശ്രീലങ്ക ലെജന്‍ഡ്‌സ് (ഡിവൈ പാട്ടില്‍ സ്റ്റേഡിയം)

6. മാര്‍ച്ച് 14, ശനി: ഇന്ത്യാ ലെജന്‍ഡ്‌സ് vs ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ് (എംസിഎ സ്റ്റേഡിയം)

7. മാര്‍ച്ച് 16, തിങ്കള്‍: ഓസട്രേലിയ ലെജന്‍ഡ്‌സ് vs വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സ് (എംസിഎ സ്‌റ്റേഡിയം)

8. മാര്‍ച്ച് 17, ചൊവ്വ: വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സ് vs ശ്രീലങ്ക ലെജന്‍ഡ്‌സ് (എംസിഎ സ്‌റ്റേഡിയം)

9. മാര്‍ച്ച് 19, വ്യാഴം: ഓസ്‌ട്രേലിയ ലെജന്‍ഡ്‌സ് vs ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ് (ഡിവൈ പാട്ടില്‍ സ്റ്റേഡിയം)

10. മാര്‍ച്ച് 20, വെള്ളി: ഇന്ത്യാ ലെജന്‍ഡ്‌സ് vs ഓസ്ട്രേലിയ ലെജന്‍ഡ്‌സ് (എംസിഎ സ്‌റ്റേഡിയം)

11. മാര്‍ച്ച് 22, ഞായര്‍: ഫൈനല്‍ (ബ്രാബണ്‍ സ്റ്റേഡിയം)

Story first published: Saturday, March 7, 2020, 10:50 [IST]
Other articles published on Mar 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+