വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Road Safety Series: മിന്നിച്ച് ബിന്നി, യൂസുഫും തിളങ്ങി, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

15 പന്ത് നേരിട്ട് 2 മനോഹര ബൗണ്ടറിയടക്കം നേടിയ സച്ചിനെ മഖായ എന്‍ഡിനിയാണ് പുറത്താക്കിയത്

1

കാണ്‍പൂര്‍: റോഡ് സേഫ്റ്റി ലോക സീരിസില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിനെ 61 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. സ്റ്റുവര്‍ട്ട് ബിന്നിയുടെയും (82*) യൂസുഫ് പഠാന്റെയും (35*) ബാറ്റിങ് മികവാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നമാന്‍ ഓജയുമാണ് ഓപ്പണിങ്ങിലെത്തിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 46ല്‍ നില്‍ക്കെ സച്ചിന്‍ ടെണ്ടുല്‍ക്കറെ (16) ഇന്ത്യക്ക് നഷ്ടമായി. 15 പന്ത് നേരിട്ട് 2 മനോഹര ബൗണ്ടറിയടക്കം നേടിയ സച്ചിനെ മഖായ എന്‍ഡിനിയാണ് പുറത്താക്കിയത്. പിന്നാലെ നമാനെ (21) ജൊഹാന്‍ വാന്‍ ഡെര്‍ വാത്തും പുറത്താക്കി. 18 പന്ത് നേരിട്ട് നാല് ഫോറാണ് നമാന്‍ നേടിയത്.

ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നഷ്ടപ്പെടരുത്!, ആരൊക്കെ വഴിമാറണം? ബെസ്റ്റ് 11 ഇതാടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നഷ്ടപ്പെടരുത്!, ആരൊക്കെ വഴിമാറണം? ബെസ്റ്റ് 11 ഇതാ

1


സുരേഷ് റെയ്‌ന മൂന്നാം നമ്പറിലെത്തി മികച്ച പ്രകടനം നടത്തി. 22 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 33 റണ്‍സാണ് റെയ്‌ന നേടിയത്. എന്നാല്‍ യുവരാജ് സിങ്ങിന് (6) തിളങ്ങാനായില്ല. ഇന്ത്യയുടെ പേരുകേട്ട ഇതിഹാസങ്ങളെ കാഴ്ചക്കാരാക്കി സ്റ്റുവര്‍ട്ട് ബിന്നിയാണ് കളം വാണത്. 42 പന്തില്‍ 5 ഫോറും 6 സിക്‌സുമടക്കം 82 റണ്‍സോടെ ബിന്നി പുറത്താവാതെ നിന്നു. 195.23 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. യൂസുഫ് പഠാന്‍ 15 പന്തില്‍ 1 ഫോറും നാല് സിക്‌സുമടക്കമാണ് 35 റണ്‍സ് നേടിയത്.

ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

2

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ ആര്‍ക്കുമായില്ല. ആന്‍ഡ്രേ പുട്ടിക് (24 പന്തില്‍ 23) മോര്‍ണി വാന്‍ വെയ്ക് (24 പന്തില്‍ 26) എന്നിവര്‍ ഓപ്പണിങ്ങില്‍ 43 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അല്‍വീരോ പീറ്റേഴ്‌സന്‍ (10), ജാക്‌സ് റുഡോള്‍ഫ് (16), ഹെന്‍ റി ഡേവിഡ്‌സ് (6), ജൊഹാന്‍ ബോത്ത (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ജോണ്ടി റോഡ്‌സാണ് (38*) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 27 പന്തില്‍ അഞ്ച് ഫോറും 1 സിക്‌സുമാണ് റോഡ്‌സ് നേടിയത്.

T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

3

ഇന്ത്യക്കായി സ്പിന്നര്‍ രാഹുല്‍ ശര്‍മ മൂന്നും മുനാഫ് പട്ടേല്‍, പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഇര്‍ഫാന്‍ പഠാനും യുവരാജ് സിങ്ങും ഓരോ വിക്കറ്റും നേടി. സ്റ്റുവര്‍ട്ട് ബിന്നിയാണ് കളിയിലെ താരമായത്. ഇന്ത്യയുടെ ഇതിഹാസ താരങ്ങളെയെല്ലാം വീണ്ടും കളത്തില്‍ കാണാനായത് ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.

Story first published: Sunday, September 11, 2022, 7:26 [IST]
Other articles published on Sep 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X