For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റോഡ് സേഫ്റ്റി ലോക സീരിസ്; കൂടുതല്‍ റണ്‍സ്, വിക്കറ്റ്, സിക്‌സ്, റെക്കോഡുകളെല്ലാം അറിയാം

മുംബൈ: വിരമിച്ച ഇതിഹാസ താരങ്ങളെയെല്ലാം പങ്കെടുപ്പിച്ച് നടത്തിയ റോഡ് സേഫ്റ്റി ലോക സീരിസ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ ശ്രീലങ്കയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. വിരമിച്ച ശേഷവും ആരാധകരുടെ ഇഷ്ട താരങ്ങളുടെ പ്രകടനം ഒരിക്കല്‍ക്കൂടി കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് ലഭിച്ചത്. തകര്‍പ്പന്‍ ബാറ്റിങ്ങും ബൗളിങ്ങും പുറത്തെടുത്ത് താരങ്ങളെല്ലാം ആരാധകരെ വിസ്മയിപ്പിച്ചു. ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ്, കൂടുതല്‍ വിക്കറ്റ്, കൂടുതല്‍ സിക്‌സ് തുടങ്ങിയ പ്രധാന റെക്കോഡ് നേട്ടക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ടോപ് സ്‌കോററായി ദില്‍ഷന്‍

ടോപ് സ്‌കോററായി ദില്‍ഷന്‍

ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. എട്ട് മത്സരത്തില്‍ നിന്ന് 45.17 ശരാശരിയില്‍ 271 റണ്‍സാണ് ദില്‍ഷന്‍ നേടിയത്. 47 ഫോറും 1 സിക്‌സും അദ്ദേഹം പറത്തി. സനത് ജയസൂര്യക്കൊപ്പം ഓപ്പണിങ്ങിലിറങ്ങി ഗംഭീര പ്രകടനമാണ് ദില്‍ഷന്‍ കാഴ്ചവെച്ചത്. രണ്ടാം സ്ഥാനത്തെത്തിയത് ശ്രീലങ്കയുടെ തന്നെ ഉപുല്‍ തരംഗയാണ്. 6 മത്സരത്തില്‍ നിന്ന് 237 റണ്‍സാണ് അദ്ദേഹം നേടിയത്. 31 ഫോറും 5 സിക്‌സും തരംഗ പറത്തി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മൂന്നാം സ്ഥാനത്ത്. 7 മത്സരത്തില്‍ നിന്ന് 233 റണ്‍സാണ് സച്ചിന്‍ നേടിയത്. 34 ഫോറും നാല് സിക്‌സും പറത്തിയ സച്ചിന്‍ തന്റെ പഴയ അവിസ്മരണീയ ഷോട്ടുകള്‍ വീണ്ടും ആവര്‍ത്തിച്ചു. 228 റണ്‍സുമായി മൊമി വാന്‍ വൈക്ക് നാലാം സ്ഥാനത്തെത്തിയപ്പോള്‍ 214 റണ്‍സുമായി സെവാഗ് അഞ്ചാം സ്ഥാനക്കാരനുമായി.

വിക്കറ്റ് വേട്ടക്കാരിലും ദില്‍ഷന്‍ കേമന്‍

വിക്കറ്റ് വേട്ടക്കാരിലും ദില്‍ഷന്‍ കേമന്‍

കൂടുതല്‍ വിക്കറ്റ് നേടിയത് ദില്‍ഷനാണ്. 8 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ യൂസുഫ് പഠാനാണ്. 5 മത്സരത്തില്‍ നിന്ന് 9 വിക്കറ്റ് യൂസുഫ് സ്വന്തമാക്കി. 7 മത്സരത്തില്‍ നിന്ന് മുനാഫ് പട്ടേല്‍ 9 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ മോണ്ടി പനേസര്‍ 5 മത്സരത്തില്‍ നിന്ന് 8 വിക്കറ്റും സ്വന്തമാക്കി. രങ്കന ഹരാത്ത്,സുലിമാന്‍ ബെന്‍ എന്നിവരും എട്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

സിക്‌സറില്‍ കിങ്ങായി യുവരാജ്

സിക്‌സറില്‍ കിങ്ങായി യുവരാജ്

ഇന്ത്യയുടെ യുവരാജ് സിങാണ് സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമതെത്തിയത്. 7 മത്സരത്തില്‍ നിന്ന് 17 സിക്‌സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ ഒരോവറില്‍ നാല് സിക്‌സര്‍ പറത്തിയതും ഉള്‍പ്പെടും. രണ്ടാം സ്ഥാനത്ത് യൂസുഫ് പഠാനാണ്. 5 മത്സരത്തില്‍ നിന്ന് 10 സിക്‌സാണ് യൂസുഫ് പറത്തിയത്. ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സനും ഇന്ത്യയുടെ ഇര്‍ഫാന്‍ പഠാനും 9 സിക്‌സുകള്‍ വീതം നേടിയിട്ടുണ്ട്.സെവാഗ് ഏഴ് സിക്‌സാണ് സ്വന്തമാക്കിയത്.

കൂടുതല്‍ ഫിഫ്റ്റി

കൂടുതല്‍ ഫിഫ്റ്റി

തിലകരത്‌ന ദില്‍ഷന്‍, ഉപുല്‍ തരംഗ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മോമി വാന്‍ വൈക്ക്, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഡ്വെയ്ന്‍ സ്മിത്ത്, ഇര്‍ഫാന്‍ പഠാന്‍, നസരിങ് ഡിയോനറിന്‍ എന്നിവര്‍ രണ്ട് അര്‍ധ സെഞ്ച്വറി വീതം നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഉപുല്‍ തരംഗയാണ് (99). രണ്ടാം സ്ഥാനത്ത് നതാന്‍ റിയാര്‍ഡോനാണ് (96), ആന്‍ഡ്രൂ പിട്ടിക് (82), വീരേന്ദര്‍ സെവാഗ് (80), കെവിന്‍ പീറ്റേഴ്‌സന്‍ (75) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

Story first published: Monday, March 22, 2021, 11:33 [IST]
Other articles published on Mar 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+