സച്ചിന്‍ ഗോള്‍ഡന്‍ ഡെക്ക്! ഓജയ്ക്കു സെഞ്ച്വറി, ലങ്കയെ തകര്‍ത്ത് കിരീടം ഇന്ത്യക്ക്

റായ്പൂര്‍: വെറ്ററന്‍ ഇതിഹാസങ്ങള്‍ മാറ്റുരച്ച റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സ് കിരീടം നിലനിര്‍ത്തി. തുടരെ രണ്ടാം ഫൈനലിലും ശ്രീലങ്ക ലെജന്റ്‌സിനെ തകര്‍ത്തുവിട്ടാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യ ജേതാക്കളായത്.

Also Read: ദുലീപ് ട്രോഫിയില്‍ കസറി, ഇന്ത്യന്‍ ടീമിലേക്ക് വിളികാത്ത് നാല് പേര്‍, ഇനി വൈകില്ലAlso Read: ദുലീപ് ട്രോഫിയില്‍ കസറി, ഇന്ത്യന്‍ ടീമിലേക്ക് വിളികാത്ത് നാല് പേര്‍, ഇനി വൈകില്ല

റോയ്പൂരില്‍ നടന്ന കലാശപ്പോരില്‍ 33 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. കഴിഞ്ഞ തവണത്തെ പ്രഥമ സീസണില്‍ 14 റണ്‍സിനു ലങ്കയുടെ കഥ കഴിച്ചായിരുന്നു ഇന്ത്യ കപ്പുയര്‍ത്തിയത്. ഇത്തവണയും റണ്‍സ് പ്രതിരോധിച്ച് ഇന്ത്യ കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

ഓജയ്ക്ക് അപരാജിത സെഞ്ച്വറി

ഓജയ്ക്ക് അപരാജിത സെഞ്ച്വറി

ഫൈനലില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങാണ് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ പോലെ തന്നെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിച്ചു. ആറു വിക്കറ്റിനു 195 റണ്‍സെന്ന വലിയ ടോട്ടല്‍ ഇന്ത്യ അടിച്ചെടുത്തു.

നേരത്തേ ഓസ്‌ട്രേലിയ ലെജന്റ്‌സുമായുള്ള സെമി ഫൈനലില്‍ പുറത്താവാതെ 90 റണ്‍സെടുത്ത വിക്കറ്റ് കീപ്പറും ഓപ്പണറുമായ നമാന്‍ ഓജ ഇത്തവണ അപരാജിത സെഞ്ച്വറി കണ്ടെത്തി.

വിനയ് പൊരുതി

വിനയ് പൊരുതി

പുറത്താവാതെ 108 റണ്‍സാണ് ഓജ നേടിയത്. 71 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 15 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. 36 റണ്‍സെടുത്ത ആര്‍ വിനയ് കുമാറാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വേറെയാരും 20 റണ്‍സ് പോലുമെടുത്തില്ല.

Also Read: T20 World Cup 2022: കരുതിയിരുന്നോ, രോഹിത് ശര്‍മ സെഞ്ച്വറി നേടും!, പ്രവചനവുമായി സ്വാന്‍

സച്ചിന്‍ ഗോള്‍ഡന്‍ ഡെക്ക്

സച്ചിന്‍ ഗോള്‍ഡന്‍ ഡെക്ക്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു. നുവാന്‍ കുലശേഖരയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററെ ക്ലീന്‍ബൗള്‍ഡാക്കിയത്. വണ്‍ഡൗണായെത്തിയ സുരേഷ് റെയ്‌നക്ക് നാലു റണ്‍സെടുക്കാനേ ആയുള്ളൂ. കുലശേഖരയ്ക്കു തന്നെയാണ് വിക്കറ്റ്.

യുവരാജ് സിങ് (19), ഇര്‍ഫാന്‍ പഠാന്‍ (11), യൂസുഫ് പഠാന്‍ (0), സ്റ്റുവര്‍ട്ട് ബിന്നി (8) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കാതെ പുറത്തായി. ലങ്കയ്ക്കായി കുലശേഖര മൂന്നും ഇസുരു ഉദാന രണ്ടും വിക്കറ്റുകളെടുത്തു.

Also Read: സ്ലെഡ്ജ് ചെയ്തു, തൊട്ടടുത്ത പന്തില്‍ സിക്‌സര്‍, കിടിലന്‍ മറുപടി നല്‍കിയ നാല് പേരിതാ

162ന് പുറത്ത്

162ന് പുറത്ത്

റണ്‍ചേസില്‍ 196 റണ്‍സെന്ന വലിയ വിജയലക്ഷ്യം ശ്രീലങ്കയ്ക്കു അസാധ്യമായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെുത്ത് ലങ്കയ്ക്കു മേല്‍ ഇന്ത്യ പിടിമുറുക്കിക്കൊണ്ടിരുന്നു. ഒടുവില്‍ 18.5 ഓവറില്‍ 162 റണ്‍സില്‍ ലങ്ക കൂടാരം കയറുകയും ചെയ്തു. വാലറ്റത്ത് ഇഷാന്‍ ജയരത്‌നെ (51) നേടിയ ഫിഫ്റ്റിയാണ് ലങ്കയുടെ പരാജയഭാരം കുറച്ചത്. 22 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു വീതം ബൗണ്ടറിയും സിക്‌സറുകളുമടിച്ചു.

ബൗളിങിലും വിനയ്

ബൗളിങിലും വിനയ്

മഹേല ഉദാവത്തെ (26), ജീവന്‍ മെന്‍ഡിസ് (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. സനത് ജയസൂര്യ (5), നായകന്‍ തിലകരത്‌നെ ദില്‍ഷന്‍ (11), ഉപുല്‍ തരംഗ (10) എന്നിവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായി. നേരത്തേ ബാറ്റിങില്‍ തിളങ്ങിയ വിനയ് കുമാര്‍ മൂന്നു വിക്കറ്റുകളുമായി ബൗളിങിലും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അഭിമന്യു മിഥുന്‍ രണ്ടു വിക്കറ്റുകളെടുത്തു. ഓജയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ദില്‍ഷന്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, October 2, 2022, 7:42 [IST]
Other articles published on Oct 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X