മുംബൈ: റോഡ് സേഫ്റ്റി ലോക സീരീസ് 2021 ക്രിക്കറ്റ് ടൂര്‍ണമെന്റിന് അടുത്തയാഴ്ച തുടക്കമാവുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇതിഹാസ താരങ്ങളില്‍ ഒട്ടുമിക്കവരും പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് അവസാന സീസണില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അവസാന സീസണില്‍ പാതിവഴിയില്‍ ടൂര്‍ണമെന്റ് മുടങ്ങിപ്പോയിരുന്നു.
അവസാന സീസണില്‍ ഇന്ത്യ ലെജന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ്, ശ്രീലങ്ക ലെജന്‍ഡ്‌സ്, ഓസ്‌ട്രേലിയ ലെജന്‍ഡ്‌സ്, വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ ലെജന്‍ഡ്‌സ് ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല. ടീമുകളെയും താരങ്ങളെയും അടുത്തറിയാം.

ശ്രീലങ്ക ലെജന്‍ഡ്‌സ്
ഉപുല്‍ തരംഗ,ചമര സില്‍വ,ചിന്തക ജയസിന്‍ഹെ,തിലന്‍ തുഷാര,നുവാന്‍ കുലശേഖര,റസല്‍ അര്‍ണോള്‍ഡ്,അജന്ത മെന്‍ഡിസ്,ഫര്‍വീസ് മെഹറൂഫ്,സനത് ജയസൂര്യ,മഞ്ജുള പ്രസാദ്,മലിന്‍ഡ വര്‍ണപുര,ദമിക പ്രസാദ്,രങ്കണ ഹരാത്ത്,ചമര കപുഗേദര,തിലകരത്‌ന ദില്‍ഷന്‍,ദുലന്‍ജാന വിജിസിന്‍ഹെ
ബംഗ്ലാദേശ് ലെജന്‍ഡ്‌സ്
ഖാലിദ് മഹ്മൂദ്,മുഹമ്മദ് ഷരീഫ്,മുസ്തഫിസുര്‍ റഹ്മാന്‍,എന്‍എം മാമുന്ഡ ഉര്‍ റഷീദ്,നഫീസ് ഇക്ബാല്‍,മുഹമ്മദ് റഫീഖ്,അബ്ദുല്‍ റസാഖ്,ഖലീദ് മഷൂദ്,ഹന്നന്‍ സര്‍ക്കാര്‍,ജാവേദ് ഒമര്‍,റജീന്‍ സവീഗ്,മെഹറാബ് ഹൊസൈന്‍,അഫ്താബ് അഹ്മദ്,അലാംഗിര്‍ കബീര്‍.
ഇന്ത്യ ലെജന്‍ഡ്‌സ്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വീരേന്ദര്‍ സെവാഗ്,യുവരാജ് സിങ്,മുഹമ്മദ് കൈഫ്,യൂസഫ് പഠാന്‍,നമാന്‍ ഓജ,സഹീര്‍ ഖാന്‍,പ്രഖ്യാന്‍ ഓജ,നോയല്‍ ഡേവിഡ്,മുനാഫ് പട്ടേല്‍,ഇര്‍ഫാന്‍ പഠാന്‍,മന്‍പ്രീത് ഗോണി.
ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ്
മോര്‍നി വാന്‍ വൈക്ക്,അല്‍വിറോ പീറ്റേഴ്‌സന്‍,നിക്കി ബോജി,ആന്‍ഡ്രേ പുട്ടിക്,താന്‍ഡി ഷബലാല,ലൂട്ട്‌സ് ബോസ്മാന്‍,ലോയ്ഡ് നോറിസ് ജോണിസ്,സാന്‍ഡര്‍ ഡീ ബ്രൂയിന്‍,മോന്‍ഡി സൊന്‍ഡെകി,ഗര്‍ണീക് ക്രൂഗര്‍,റോജര്‍ ടെലിമാച്ചസ്,ജോണ്ടി റോഡ്‌സ്,മക്കായ എന്‍ഡിനി,ജസ്റ്റിന്‍ കെംപ്
വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സ്
ബ്രയാന്‍ ലാറ,ദിന്നത് രാംനരെയ്ന്‍,ആദം സാന്‍ഫോര്‍ഡ്,കാള്‍ ഹൂപ്പര്‍,ഡ്വെയ്ന്‍ സ്മിത്ത്,റിയാന്‍ ഓസ്റ്റിന്‍,വില്യം പെര്‍ക്കിന്‍സ്,മഹേന്ദ്ര നാഗമോട്ടോ,പെഡ്രോ കോളിന്‍സ്,റിഡ്‌ലി ജേക്കബ്‌സ്,നര്‍സിന്‍ഹ് ഡിയോനറെയ്ന്‍,ടിനോ ബെസ്റ്റ്,സുലീന്‍മാന്‍ ബെന്‍.
ഇംഗ്ലണ്ട് ലെജന്‍ഡ്‌സ്
കെവിന്‍ പീറ്റേഴ്‌സന്‍,ഒവെയ്‌സ് ഷാ,ഫിലിപ്പ് മുസ്റ്റാര്‍ഡ്,മോണ്ടി പനേസര്‍,നിക്ക് കോപ്റ്റന്‍,കബീര്‍ അലി,ഉസ്മാന്‍ അഫ്‌സല്‍,മാത്യു ഹോഗാര്‍ഡ്,ജെയിംസ് ടിന്‍ഡല്‍,ക്രിസ് ട്രിംലെറ്റ്,സാജിദ് മഹ്മൂദ്,ജെയിംസ് ട്രിഡ്‌വെല്‍,ക്രിസ് സ്‌കോഫീല്‍ഡ്,ജൊനാഥന്‍ ട്രോട്ട്,റിയാന്‍ സൈഡ്‌ബോട്ടം