വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Road Safety World Series: സച്ചിനും യുവിയും ഫളോപ്പ്! ഓജ, ഇര്‍ഫാന്‍ വെടിക്കെട്ട്- ഇന്ത്യ ഫൈനലില്‍

സെമിയില്‍ ഓസീസിനെ തോല്‍പ്പിച്ചു

റായ്പൂര്‍: റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടര്‍ണമെന്റില്‍ മിന്നുന്ന ജയവുമായി നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്ത്യ ലെജന്റ്‌സ് ഫൈനലിലേക്കു കുതിച്ചു. ആദ്യ സെമി ഫൈനലില്‍ ഷെയ്ന്‍ വാട്‌സന്‍ നയിച്ച ഓസ്‌ട്രേലിയ ലെജന്റ്‌സിനെയാണ് ഇന്ത്യ അഞ്ചു വിക്കറ്റിനു തകര്‍ത്തെറിഞ്ഞത്.

Also Read: IND vs SA T20: 'കട്ടൗട്ടും മാസ് ഡയലോഗും', പവനായി ശവമായി, രോഹിത്തിന് ട്രോള്‍ പൂരംAlso Read: IND vs SA T20: 'കട്ടൗട്ടും മാസ് ഡയലോഗും', പവനായി ശവമായി, രോഹിത്തിന് ട്രോള്‍ പൂരം

മഴയെ തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായിട്ടാണ് മല്‍സരം നടന്നത്. ഓസീസിന്റെ ബാറ്റിങ് ബുധനാഴ്ച രാത്രി നടന്നിരുന്നു. മഴയെ തുടര്‍ന്ന് ഇന്ത്യയുടെ ഇന്നിങ്‌സ് തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്ന് ശേഷിച്ച ഓവറുകള്‍ ഇന്ത്യ ഇന്നു കളിക്കുകയായിരുന്നു. നായകന്‍ സച്ചിനുള്‍പ്പെടെയുളള ഇന്ത്യന്‍ നിരയിലെ ഇതിഹാസങ്ങള്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയപ്പോള്‍ അപ്രതീക്ഷിത ഹീറോസായത് നമാന്‍ ഓജയും ഇര്‍ഫാന്‍ പഠാനുമായിരുന്നു.

ഓസീസ് ലെജന്റ്‌സ് അഞ്ചു വിക്കറ്റിനു 171

ഓസീസ് ലെജന്റ്‌സ് അഞ്ചു വിക്കറ്റിനു 171

172 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യക്കു നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ലെജന്റ്‌സ് അഞ്ചു വിക്കറ്റിനു 171 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. ഓസീസ് നിരയില്‍ ആര്‍ക്കും ഫിഫ്റ്റി തികയ്ക്കാനായില്ല. മൂന്നാം നമ്പറില്‍ ഇറങ്ങിയ ബെന്‍ ഡങ്കാണ് 46 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായത്. 26 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു.

ഏഴു ബൗള്‍മാരെ ഇന്ത്യ പരീക്ഷിച്ചു

ഏഴു ബൗള്‍മാരെ ഇന്ത്യ പരീക്ഷിച്ചു

ഓപ്പണര്‍ അലെക്‌സ് ഡൂലാന്‍ (35), നായകന്‍ ഷെയ്ന്‍ വാട്‌സന്‍ (30), കാമറോണ്‍ വൈറ്റ് (30*) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഏഴു ബൗള്‍മാരെ സച്ചിന്‍ ഈ മല്‍സരത്തില്‍ പരീക്ഷിച്ചു. ഇവരില്‍ അഭിമന്യു മിഥുനും യൂസുഫ് പഠാനും രണ്ടു വീതം വിക്കറ്റുകളെടുക്കുകയും ചെയ്തു.

Also Read:IND vs SA T20: 'എതിരാളികള്‍ വിറക്കാന്‍ ആ പേര് മാത്രം മതി', സൂര്യയെ വാഴ്ത്തി ആരാധകര്‍

സച്ചിന്‍ നിരാശപ്പെടുത്തി

സച്ചിന്‍ നിരാശപ്പെടുത്തി

റണ്‍ചേസില്‍ എല്ലാവരും ഉറ്റുനോക്കിയത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍- ബ്രെറ്റ് ലീ ഏറ്റുമുട്ടലായിരുന്നു. പക്ഷെ അതുണ്ടായില്ല. പവര്‍പ്ലേയില്‍ തന്നെ സച്ചിന്‍ പുറത്തായി ക്രീസ് വിട്ടു. 11 ബോളുകളില്‍ നിന്നും 10 റണ്‍സെടുത്ത അദ്ദേഹം നതാന്‍ റിയര്‍ഡനെതിരേ പാഡില്‍ സ്‌കൂപ്പിനു ശ്രമിക്കുകയും ഇതു ഫ്‌ളോപ്പായതോടെ ബൗള്‍ഡാവുകയുമായിരുന്നു. സുരേഷ് റെയ്‌ന (11), യുവരാജ് സിങ് (18) തുടങ്ങിയ ഇതിഹാസ താരങ്ങളും ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തി.

 നമാന്‍ ഓജയും ഇര്‍ഫാനും തിളങ്ങി

നമാന്‍ ഓജയും ഇര്‍ഫാനും തിളങ്ങി

എന്നാല്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ നമാന്‍ ഓജയുടെ (90*) കിടിലന്‍ ഇന്നിങ്‌സും ഇര്‍ഫാന്‍ പഠാന്റെ (37*) വെടിക്കെട്ടും ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു. 19.2 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ വിജയറണ്‍സ് കുറിക്കുകയായിരുന്നു.
62 ബോളില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് ഓജ ഇന്ത്യയുടെ അമരക്കാരനായത്. ഇര്‍ഫാന്‍ വെറും 12 ബോളിലാണ് 37 റണ്‍സ് വാരിക്കൂട്ടിയത്. നാലു സിക്‌സറും രണ്ടു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Also Read: IND vs SA T20: ധോണിയേയും കടത്തിവെട്ടി ഹിറ്റ്മാന്‍, ക്യാപ്റ്റന്‍സിയില്‍ ചരിത്ര നേട്ടം, അറിയാം

 19ാം ഓവറില്‍ 21 റണ്‍സ്

19ാം ഓവറില്‍ 21 റണ്‍സ്

അവസാനത്തെ മൂന്നോവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 36 റണ്‍സ് ഇന്ത്യക്കു വിജയിക്കാന്‍ ആവശ്യമായിരുന്നു. ജയം ദുഷ്‌കരമാവുമെന്നിരിക്കെ ഇര്‍ഫാന്‍ പഠാന്റെ തീപ്പൊരി പ്രകടനം മല്‍സരഗതി മാറ്റുകയായിരുന്നു.
18ാം ഓവറില്‍ 12 റണ്‍സ് ഇന്ത്യക്കു ലഭിച്ചത്. തൊട്ടടുത്ത ഓവറല്‍ 21 റണ്‍സ് ഓജയും ഇര്‍ഫാനും കൂടി വാരിക്കൂട്ടി. മൂന്നു സിക്‌സറുകളാണ് ഓവറില്‍ ഇര്‍ഫാന്‍ പായിച്ചത്. ഇതോടെ അവസാന ഓവറില്‍ മൂന്നു റണ്‍സ് മാത്രമേ ഇന്ത്യക്കു വേണ്ടിയിരുന്നുള്ളൂ. ബ്രെറ്റ് ലീയെറിഞ്ഞ ഓവറിലെ രണ്ടാമത്തെ ബോളില്‍ ബൗണ്ടറി നേടി ഇര്‍ഫാന്‍ ഇന്ത്യയുടെ വിജയറണ്‍സ് കുറിക്കുകയായിരുന്നു.

Story first published: Thursday, September 29, 2022, 19:59 [IST]
Other articles published on Sep 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X