Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: പന്ത് ഇങ്ങനെ ആയാല്‍ ശരിയാവില്ല!! അവ കൂടി മെച്ചപ്പെടുത്തണം... നിര്‍ദേശവുമായി കോച്ച്

പന്ത് ഇനിയും പഠിക്കാനുണ്ടെന്ന് ഇന്ത്യന്‍ കോച്ച് | Oneindia Malayalam

ലണ്ടന്‍: ലോകകപ്പിലെ കഴിഞ്ഞ മല്‍സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തു സെമി ഫൈനലിലേക്കു യോഗ്യത നേടിയതിന്റെ ത്രില്ലിലാണ് ടീം ഇന്ത്യ. ബംഗ്ലാ കടുവകളെ 28 റണ്‍സിനാണ് വിരാട് കോലിയും സംഘവും മറികടന്നത്. ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കൊപ്പം ഇന്ത്യയും സെമിയില്‍ തങ്ങളുടെ സ്ഥാനമുറപ്പിച്ചത്.

മല്‍സരത്തില്‍ ഇന്ത്യക്കായി റിഷഭ് പന്ത് (48) ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഫീല്‍ഡിങില്‍ താരത്തിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. ഇതേ തുടര്‍ന്നു നിര്‍ദേശവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍.

മെച്ചപ്പെടുത്തിയേ തീരൂ

മെച്ചപ്പെടുത്തിയേ തീരൂ

ഫീല്‍ഡിങിലെ പ്രകടനം പരിഗണിച്ചാല്‍ പന്ത് ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന് ശ്രീധര്‍ ചൂണ്ടിക്കാട്ടി. പന്തിന്റെ ഫീല്‍ഡിങില്‍ സംതൃപ്തനല്ല. താരം ഇനിയും മെച്ചപ്പെടാനുണ്ട്. ത്രോ കൂടുതല്‍ മികച്ചതാക്കുന്നതിനൊപ്പം കുറെക്കൂടി അത്‌ലറ്റിക്കായി ഫീല്‍ഡ് ചെയ്യാന്‍ പന്തിനു കഴിയേണ്ടതുണ്ടെന്നും ശ്രീധര്‍ പറഞ്ഞു.
ഔട്ട് ഫീല്‍ഡറായിരിക്കുമ്പോള്‍ കളിക്കളത്തില്‍ കൂടുതല്‍ ചടുലത ആവശ്യമാണ്. പന്തിനാവട്ടെ ഇതു കുറവാണെണെന്നും കഠിനാധ്വാനത്തിലൂടെ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാര്‍ത്തിക് മികച്ച ഫീല്‍ഡര്‍

കാര്‍ത്തിക് മികച്ച ഫീല്‍ഡര്‍

പന്തിനെപ്പോലെ അടിസ്ഥാനപരമായി വിക്കറ്റ് കീപ്പറാണെങ്കിലും ദിനേഷ് കാര്‍ത്തിക് മികച്ച് ഔട്ടഫീല്‍ഡര്‍ കൂടിയാണെന്ന് ശ്രീധര്‍ അഭിപ്രായപ്പെട്ടു. ബാക്ക് വേര്‍ഡ് പോയിന്റില്‍ ചില തകര്‍പ്പന്‍ ക്യാച്ചുകള്‍ കാര്‍ത്തിക് നേരത്തേയെടുത്തിട്ടുണ്ട്.
പന്ത് വളന്നുവരുന്ന താരമാണ്. ഫീല്‍ഡിങില്‍ പ്രകടനം ഇനിയും മെച്ചപ്പെടുത്താന്‍ പന്തിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടാവണം. കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്നതോടെ പന്ത് ഫീല്‍ഡിങിലും മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ശ്രീധര്‍ പറഞ്ഞു.

ഉചിതമായ ഫീല്‍ഡിങ് പൊസിഷന്‍

ഉചിതമായ ഫീല്‍ഡിങ് പൊസിഷന്‍

പോരായ്മകള്‍ അറിഞ്ഞു കൊണ്ടു തന്നെ പന്തിന് അനുയോജ്യമായ ഫീല്‍ഡിങ് പൊസിഷനുകളാണ് ബംഗ്ലാദേശിനെതിരേ നായകന്‍ വിരാട് കോലിയും എംഎസ് ധോണിയും നല്‍കിയത്. അനുയോജ്യമായ പൊസിഷനില്‍ പന്തിനെ നിയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുക. കോലിയും ധോണിയു കഴിഞ്ഞ മല്‍സരത്തില്‍ ചെയ്തതും അതു തന്നെയാണ്. ഇംഗ്ലണ്ടുമായുള്ള മല്‍സരത്തില്‍ ചുരുങ്ങിയത് അഞ്ചു റണ്‍സെങ്കിലും പന്ത് സേവ് ചെയ്തിട്ടുണ്ടാവും. കൂടാതെ ഒരു ക്യാച്ചും താരമെടുത്തതായി ശ്രീധര്‍ വിശദമാക്കി.

Story first published: Wednesday, July 3, 2019, 15:40 [IST]
Other articles published on Jul 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+