വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയും രോഹിത്തുമല്ല, ലോകകപ്പിലെ മാച്ച് വിന്നര്‍ മറ്റൊരു താരമാണെന്ന് നെഹ്‌റ

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഏറെ പ്രതീക്ഷയോടെയാകും ഇന്ത്യ ഇറങ്ങുക. ലോക രണ്ടാം റാങ്കുകാരെന്ന നിലയില്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍ കൂടിയാണ് ഇന്ത്യ. വിരാട് കോലി നയിക്കുന്ന ടീമില്‍ ലോകത്തിലെ ഏറ്റവും മികച്ച ഒരുപിടി താരങ്ങളും ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. രോഹിത്തും വിരാട് കോലിയും എംഎസ് ധോണിയുമെല്ലാം ടീമിലുണ്ടാകുമെങ്കിലും ഇന്ത്യയുടെ മാച്ച് വിന്നര്‍ മറ്റൊരു താരമായിരിക്കുമെന്നാണ് മുന്‍ താരം ആശിഷ് നെഹ്‌റയുടെ വിലയിരുത്തല്‍.

rishabh

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ശരിയായ മാച്ച് വിന്നര്‍ ആയിരിക്കുമെന്നും ലോകകപ്പില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമന്നും നെഹ്‌റ പറഞ്ഞു. പന്തിനെ തെരഞ്ഞെടുക്കാന്‍ നെഹ്‌റയ്ക്ക് ചില കാരണങ്ങളുമുണ്ട്. ആദ്യത്തെ ഏഴ് ബാറ്റ്‌സ്മാന്മാരില്‍ ശിഖര്‍ ധവാന്‍ മാത്രമേ ഇടംകൈയ്യന്‍ ആയി ഉള്ളൂ എന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്.

പന്തിന് ഏത് പൊസിഷനില്‍ വേണമെങ്കിലും ബാറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊന്ന്. ഏതു നിമിഷം വേണമെങ്കിലും സിക്‌സര്‍ അടിക്കാനുള്ള കഴിവും നെഹ്‌റയെ പന്തിന്റെ ആരാധകനാക്കി മാറ്റുന്നു. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിങ്ങനെ മൂന്ന് മാച്ച് വിന്നര്‍മാര്‍ ഉണ്ടെങ്കിലും നാലാമനായി പന്തിനെയും ഉള്‍പ്പെടുത്തുന്നില്‍ തെറ്റില്ലെന്നും മുന്‍ താരം പറഞ്ഞു.

കോലി റണ്‍ചേസ് കിങായത് എങ്ങനെ? എല്ലാവര്‍ക്കുമാവില്ല!! കാരണങ്ങള്‍ ഒന്നിലേറെ... കോലി റണ്‍ചേസ് കിങായത് എങ്ങനെ? എല്ലാവര്‍ക്കുമാവില്ല!! കാരണങ്ങള്‍ ഒന്നിലേറെ...

ഇന്ത്യയ്ക്കുവേണ്ടി 2003, 2011 ലോകകപ്പുകളില്‍ കളിച്ച താരമാണ് നെഹ്‌റ. അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ മികച്ച ബാറ്റ്‌സ്മാന്മാരാണ്. എന്നാല്‍, മൂവരും ഒരേ അച്ചില്‍ വാര്‍ത്തപോലെ കളിക്കുന്നവരാണ്. ഒരു കളിക്കാരനാകുമ്പോള്‍ എന്തെങ്കിലും ഒരു എക്‌സ് ഫാക്ടര്‍ വേണമെന്ന് നെഹ്‌റ നിര്‍ദ്ദേശിക്കുന്നു. അത് പന്തില്‍ ഉണ്ടെന്നും താരം പറഞ്ഞു. കാര്‍ത്തിക്കിനെയും പന്തിനെയും ലോകകപ്പ് ടീമില്‍ ധോണിക്കൊപ്പം കളിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ നെഹ്‌റ വേണമെങ്കില്‍ പന്തിനെ ഓപ്പണറാക്കാമെന്ന അഭിപ്രായവും മുന്നോട്ടുവെക്കുന്നുണ്ട്.

Story first published: Thursday, February 14, 2019, 17:04 [IST]
Other articles published on Feb 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X