വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു കാര്യവുമില്ലാതെ കാര്‍ത്തിക്; മൂന്നാം ടെസ്റ്റില്‍ ഋഷഭ് പന്തിന് സാധ്യതയേറുന്നു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ മോശം പ്രകടനം നടത്തുന്ന ബാറ്റ്‌സ്മാന്‍ ആണ് ദിനേഷ് കാര്‍ത്തിക്. വിക്കറ്റിന് പിന്നിലും മുന്നിലും നിരാശപ്പെടുത്തിയ കാര്‍ത്തിക്കിനെ മൂന്നാം ടെസ്റ്റില്‍ മാറ്റി നിര്‍ത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ആദ്യ രണ്ടു ടെസ്റ്റുകളിലെയും നാല് ഇന്നിങ്‌സുകളിലായി 0, 20, 1, 0 എന്ന നിലയിലാണ് കാര്‍ത്തിക്കിന്റെ സ്‌കോര്‍.

<strong>ഏഷ്യന്‍ ഗെയിംസ്; കോലി ഒന്നുമല്ല, യോ യോ ടെസ്റ്റില്‍ ക്രിക്കറ്റ് താരത്തെ തോല്‍പ്പിച്ച് സര്‍ദാര്‍ സിങ്</strong>ഏഷ്യന്‍ ഗെയിംസ്; കോലി ഒന്നുമല്ല, യോ യോ ടെസ്റ്റില്‍ ക്രിക്കറ്റ് താരത്തെ തോല്‍പ്പിച്ച് സര്‍ദാര്‍ സിങ്

വൃദ്ധിമാന്‍ സാഹയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, നാളുകള്‍ക്കുസേഷം ടീമിലെത്തിയ കാര്‍ത്തിക്കിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 2004ല്‍ ധോണിക്കും മുന്‍പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ കാര്‍ത്തിക്കിന് 14 വര്‍ഷം നീണ്ട കരിയറില്‍ ആകെ 26 ടെസ്റ്റുകള്‍ മാത്രമാണ് കളിക്കാനായത്.

rishabhpant

നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തില്‍ സിക്‌സറടിച്ചതാണ് കാര്‍ത്തിക്കിന് തുണയായത്. പിന്നീട്, അഫ്ഗാനെതിരായ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. എന്നാല്‍, അവിടെയും തിളങ്ങാനായില്ല. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ബാറ്റുവീശുമെന്ന പ്രതീക്ഷയിലായിരുന്നു കാര്‍ത്തിക്കിനെ ടീമിലെത്തിച്ചതെങ്കിലും അവിടെയും നിരാശയാണ് ഫലം.

ഇംഗ്ലണ്ട് എ യ്‌ക്കെതിരായ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലായി പന്ത് 189 റണ്‍സടിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 54.50 റണ്‍സ് ശരാശരിയുള്ള കളിക്കാരനാണ് പന്ത്. ഇക്കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയ യുവ താരത്തെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഉല്‍പ്പെടുത്താനുള്ള സാധ്യതയേറെയാണ്. പന്തിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ക്യാപ്റ്റന്മാരായ സുനില്‍ ഗാവസ്‌കറും സൗരവ് ഗാംഗുലിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Story first published: Thursday, August 16, 2018, 17:06 [IST]
Other articles published on Aug 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X