Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്ലാവര്‍ക്കും പൂജാരയാകാന്‍ കഴിയില്ലെന്ന് പന്തിന്റെ പരിഹാസം; പിന്നാലെ ഖവാജ പുറത്ത്

വിക്കറ്റ് കീപ്പിംഗിൽ താരമായി പന്ത് | Oneindia Malayalam

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ആദ്യ രണ്ടു ദിവസത്തിനുള്ളില്‍തന്നെ ആവേശകരമായിക്കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ തകര്‍ച്ചയും ഒറ്റയാള്‍ പോരാട്ടമായി പൂജാരയുടെ സെഞ്ച്വറിയും പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാരുടെ തിരിച്ചടിയുമെല്ലാം അഡ്‌ലെയ്ഡ് ടെസ്റ്റ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധാകേന്ദ്രമായി മാറ്റിയിരിക്കുകയാണ്.

മത്സരത്തില്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നും താണും വരുന്ന പന്തുകള്‍ കൈപ്പിടിയിലൊതുക്കുക എളുപ്പമല്ല. എന്നാല്‍, വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളാണ് ഋഷഭ് സ്വന്തമാക്കിയത്. ഇതില്‍ ഓസീസിന്റെ മുഖ്യ ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് ഏറെ നിര്‍ണായകവുമായി.

rishabh-pant

ക്രീസില്‍ ഉറച്ചുകഴിഞ്ഞാല്‍ ഖവാജയെ പുറത്താക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ പരമാവധി പ്രകോപിപ്പിക്കാനും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ശ്രമിച്ചിരുന്നു. ഇതില്‍ പ്രധാനിയായതും ഋഷഭ് പന്ത് തന്നെ. കളിക്കിടെ എല്ലാവര്‍ക്കും പൂജാരയാകാന്‍ കഴിയില്ലെന്ന ഋഷഭിന്റെ കമന്റ് ഖവാജയെ ഉദ്ദേശിച്ചുള്ളതായിരുന്നു. പിന്നാലെ അശ്വിന്റെ ഒരു ഉജ്വല പന്തില്‍ ഋഷഭ് തന്നെ കവാജയെ വിക്കറ്റിന് പിന്നില്‍ പിടികൂടുകയും ചെയ്തു.

നേരത്തെ കളിയുടെ രണ്ടാം ദിനം 9 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂടുതല്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ലഞ്ചിന് പിരിയും മുന്നേ ഓപ്പണര്‍മാര്‍ പവലിയനിലേക്ക് മടങ്ങിയിരുന്നു. മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഓസീസ് താരങ്ങളെ ഇന്ത്യ അനുവദിച്ചില്ല. ഓസ്‌ട്രേലിയയ്ക്കായി മാര്‍ക്കര്‍ ഹാരീസ് 26 ഉം, ഉസ്മാന്‍ ഖവാജ 28 ഉം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് 34 ഉം റണ്‍സെടുത്തു. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ട്രാവിസ് ഹെഡ്ഡ് 61 റണ്‍സോടെയും മിച്ചല്‍ സ്റ്റാര്‍ക്ക് 2 റണ്‍സോടെയും ക്രിസീലുണ്ട്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

Story first published: Friday, December 7, 2018, 14:32 [IST]
Other articles published on Dec 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+