ഇംഗ്ലണ്ടില്‍ ബാറ്റിങ്ങില്‍ തിളങ്ങി ഋഷഭ് പന്ത്; ടെസ്റ്റിലേക്കുള്ള വിളി വെറുതെയല്ല
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്ന്മാര്‍ ഋഷഭ് പന്ത് ഇന്ത്യ എ യ്ക്കുവേണ്ടി ബാറ്റിങ്ങില്‍ തിളങ്ങി. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സിനോട് 253 റണ്‍സിന് തോറ്റെങ്കിലും ഋഷഭിന്റെയും അജിങ്ക്യ രഹാനെയുടെയും പ്രകടനം മികച്ചതായിരുന്നു.
ഇംഗ്ലണ്ടിലെ പരിചയമില്ലാത്ത സാഹചര്യത്തിലും 58 റണ്‍സെടുത്താണ് യുവതാരം പുറത്തായത്. മത്സരത്തിനിടെയായിരുന്നു പന്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയത്. ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം നേടിയത് വെറുതെയല്ല എന്ന് തെളിയിക്കുന്നനായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്ന്മാന്റെ പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍ 421 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ കളിക്കാരില്‍ പന്ത് മാത്രമാണ് അര്‍ധസെഞ്ച്വറി നേടിയത്.

താരത്തിന്റെ പ്രകടനം വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പരിക്കേറ്റ വൃദ്ധിമാന്‍ സാഹയ്ക്കു പകരം ദിനേഷ് കാര്‍ത്തിക് ആണ് വിക്കറ്റ് കീപ്പറായി എത്തുക. എന്നാല്‍, അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ കുറഞ്ഞ സ്‌കോറില്‍ പുറത്തായ കാര്‍ത്തിക് സമാന പ്രകടനം ഇംഗ്ലണ്ടിലും ആവര്‍ത്തിച്ചാല്‍ പന്ത് ടെസ്റ്റിലും അരങ്ങേറ്റം കുറിക്കും.
അടുത്തിടെ സമാപിച്ച ഐപിഎല്ലിലും മിന്നുന്ന പ്രകടനമാണ് ഈ ഇരുപതുകാരന്‍ പുറത്തെടുത്തത്. 52.61 ശരാശരിയില്‍ 14 മത്സരങ്ങളില്‍ നിന്നും 684 റണ്‍സ് നേടി. ദില്ലിക്കുവേണ്ടി അഞ്ച് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടിയ പ്രകടനം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഓഗസ്ത് ഒന്നിനാണ് ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications