Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാര്‍ത്തിക് ഇനി പുറത്തുതന്നെ; അരങ്ങേറ്റ ടെസ്റ്റില്‍ പുതിയ റെക്കോര്‍ഡിട്ട് ഋഷഭ് പന്ത്

ലണ്ടന്‍: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ പുതിയ റെക്കോര്‍ഡുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ആദ്യ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിക്കാണ് യുവതാരം അര്‍ഹനായത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചുപേരെ പുറത്താക്കിയ താരം രണ്ടാം ഇന്നിങ്‌സില്‍ ഒരു ഇരയെക്കൂടി കണ്ടെത്തിയതോടെയാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാംദിനം ഇംഗ്ലീഷ് ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്‌സിനെ പുറത്താക്കി ഋഷഭ് നാഴികക്കപ്പ് പിന്നിട്ടു. ആദ്യ ഇന്നിങ്‌സില്‍ അലിസ്റ്റര്‍ കുക്ക്, ജെന്നിങ്‌സ്, ഒലി പോപ്, ക്രിസ് വോക്ക്‌സ്, ആദില്‍ റഷീദ് എന്നിവരെയാണ് ഋഷഭ് പുറത്താക്കിയത്. ഒരു ഇന്നിങ്‌സില്‍ അഞ്ചുപേരെ പുറത്താക്കുന്ന അരങ്ങേറ്റക്കാരനായ ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതി ഇതിലൂടെ ഇന്ത്യന്‍ താരത്തിന് ലഭിച്ചിരുന്നു.

rishabhpant

ദിനേഷ് കാര്‍ത്തിക്കിന് പകരക്കാരനായാണ് ഋഷഭ് ടീമില്‍ ഇടം പിടിക്കുന്നത്. ആദ്യ രണ്ടു ടെസ്റ്റിലും വിക്കറ്റിന് പിന്നിലും മുന്നിലും കാര്‍ത്തിക് പരാജയമായിരുന്നു. ഇതോടെ ആദ്യ അവസരം ലഭിച്ച ഋഷഭ് 24 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 23 ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ചു പരിചയമുള്ള പന്തിനെ നിര്‍ണായക മത്സരത്തില്‍ അരങ്ങേറാന്‍ അവസരം നല്‍കിയത് ശരിവെക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രകടനം.

ഇംഗ്ലണ്ടില്‍ ഇന്ത്യ എ നടത്തിയ പര്യടനത്തില്‍ ഇംഗ്ലണ്ട് എ യ്‌ക്കെതിരെ പന്ത് 189 റണ്‍സെടുത്തിരുന്നു. ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്നായി 684 റണ്‍സും നേടി. ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറികളുമായി മിന്നുന്ന ഫോമിലായിരുന്നു പന്ത്. ടെസ്റ്റിലും താരം മാറ്റു തെളിയിച്ചതോടെ കാര്‍ത്തിക്കിന്റെ അവസരം ഒരിക്കല്‍ക്കൂടി നഷ്ടമാകുമെന്നുറപ്പാണ്.

Story first published: Wednesday, August 22, 2018, 8:36 [IST]
Other articles published on Aug 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+