വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ബംഗ്ലാദേശ്: തൊട്ടതെല്ലാം പിഴയ്ക്കുന്ന പന്ത്... ദുരന്തമായ സ്റ്റംപിങ്

ലിറ്റണ്‍ ദാസാണ് നാടകീയമായി രക്ഷപ്പെട്ടത്

Rishabh Pant Fails Basics Of Wicketkeeping, Fans Flood Twitter With Memes

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഭാഗത്തു നിന്നുണ്ടായത് വന്‍ വീഴ്ച. മോശം ബാറ്റിങിന്റെ പേരില്‍ പഴി കേള്‍ക്കുന്ന പന്തിനു ഇപ്പോള്‍ വിക്കറ്റ് കീപ്പിങിലും സമയം മോശമാണ്. പന്തിന്റെ വലിയ പിഴവ് കാരണം ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്.

pant

ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും മുഹമ്മദ് നയീമും ചേര്‍ന്ന് മികച്ച രീതിയില്‍ ബംഗ്ലാദേശിനെ നയിക്കവെയാണ് ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂവിനുള്ള സുവര്‍ണാവസരം വീണ് കിട്ടിയത്. കളിയുടെ ആറാം ഓവറിലായിരുന്നു ഇത്. യുസ്വേന്ദ്ര ചഹലിന്റെ രണ്ടാമത്തെ ബോളില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ടിന് ശ്രമിച്ച ലിറ്റണ്‍ ദാസിനെ പന്ത് സ്റ്റംപ് ചെയ്യുകയായിരുന്നു. എന്നാല്‍ റീപ്ലേ പരിശോധിച്ച മൂന്നാം അംപയര്‍ ഇതു നോട്ടൗട്ട് വിളിച്ചത് ഇന്ത്യക്കു ഷോക്കായി മാറി. സ്റ്റംപ് ചെയ്യുമ്പോള്‍ പന്തിന്റെ ഗ്ലൗസിന്റെ ചെറിയൊരു ഭാഗം വിക്കറ്റിനു അകത്തേക്കു കടന്നതായിരുന്നു കാരണം. നിയമം അനുസരിച്ച് സ്റ്റംപ് ചെയ്യുമ്പോള്‍ കൈകളും ഗ്ലൗസുമെല്ലാം സ്റ്റംപിന് പിറകില്‍ ആയിരിക്കണമെന്നാണ്.

ഇത്രയും വലിയൊരു പിഴവ് പന്തിന്റെ ഭാഗത്തു നിന്നുണ്ടായത് വിമര്‍ശകര്‍ വരുംദിവസങ്ങളില്‍ താരത്തിനെതിരേയുള്ള അടുത്ത ആയുധമാക്കാന്‍ സാധ്യത കൂടുതലാണ്. വിക്കറ്റ് കീപ്പിങിന്റെ ബാലപാഠങ്ങള്‍ പോലും മറന്നു കൊണ്ടുള്ള പ്രവര്‍ത്തിയാണ് പന്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മോശം ബാറ്റിങിന്റെ പേരില്‍ ഇതിനകം പ്രതിക്കൂട്ടിലായ താരത്തിന് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ട്.

Story first published: Thursday, November 7, 2019, 20:21 [IST]
Other articles published on Nov 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X