വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓപ്പണറാക്കൂ, കാണിച്ചുതരാമെന്ന് റിഷഭ് പന്ത്! കെഎല്‍ രാഹുലിന് നെഞ്ചിടിപ്പ്

ഇഷ്ട ബാറ്റിങ് പൊസിഷന്‍ താരം വെളിപ്പെടുത്തി'

pant

ന്യൂസിലാന്‍ഡുമായുള്ള വൈറ്റ് ബോള്‍ സീരീസില്‍ വന്‍ ഫ്‌ളോപ്പായി മാറിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയകളിലൂടെ നേരിട്ടുകൊണ്ടിരിക്കുന്നത്. സഞ്ജു സാംസണിനെ മറികടന്ന് ടി20, ഏകദിന പരമ്പകളിലെ എല്ലാ മല്‍സരത്തിലും റിഷഭ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ ഒരിന്നിങ്‌സില്‍പ്പോലും 20 പ്ലസ് സ്‌കോര്‍ കുറിക്കാന്‍ അദ്ദേഹത്തിനായില്ല.

Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്

ആകെ കളിച്ച നാലു ഇന്നിങ്‌സുകളില്‍ നിന്നും വെറും 51 റണ്‍സാണ് റിഷഭിനു സ്‌കോര്‍ ചെയ്യാനായത്. ഇതോടെ താരത്തെ ടീമില്‍ നിന്നൊഴിവാക്കി പകരം സഞ്ജുവിനെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സഞ്ജുവിനു അവസരങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന റിഷഭ് ഇനി ലക്ഷ്യമിടുന്നത് കെഎല്‍ രാഹുലിന്റെ കസേരയാണ്. ഇതേക്കുറിച്ച് അദ്ദേഹം തന്നെയാണ് തുറന്നു പറഞ്ഞിരിക്കുന്നത്. മൂന്നാം ഏകദിനത്തിനു മുമ്പ് ഹര്‍ഷ ഭോഗലെയുമായി സംസാരിക്കുകയായിരുന്നു റിഷഭ്.

ഇഷ്ട ബാറ്റിങ് പൊസിഷന്‍

ഇഷ്ട ബാറ്റിങ് പൊസിഷന്‍

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷന്‍ ഏതാണെന്നു റിഷഭ് പന്തിനോടു ഹര്‍ഷ ഭോഗലെ ചോദിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് കെഎല്‍ രാഹുലിന്റെ സ്ഥാനത്തിനു ഭീഷണിയുയര്‍ത്തുന്ന മറുപടി താരം നല്‍കിയത്.
ടീം ആഗ്രഹിക്കുന്ന ഏതു ബാറ്റിങ് പൊസിഷനിലും ഞാന്‍ കളിക്കാന്‍ തയ്യാറാണ്. അവസരം നല്‍കുകയാണെങ്കില്‍ എനിക്കു ടി20യിലും ഏകദിനത്തിലും ഓപ്പണറായി കൡക്കാനാണ് ആഗ്രഹം. എന്നാല്‍ ടെസ്റ്റില്‍ നാലിലോ, അഞ്ചിലോ ബാറ്റ് ചെയ്യാനാണ് താല്‍പ്പര്യം. നിലവില്‍ ഞാന്‍ ടെസ്റ്റില്‍ അഞ്ചാം നമ്പറിലാണ് കളിക്കുന്നത്. ഇവിടെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും റിഷഭ് വ്യക്തമാക്കി.

തുറന്നു പറഞ്ഞത് ഇതാദ്യം

തുറന്നു പറഞ്ഞത് ഇതാദ്യം

റിഷഭ് പന്ത് ഇതാദ്യമായിട്ടാണ് ഇന്ത്യക്കു വേണ്ടി ഏതു പൊസിഷനിലാണ് ബാറ്റ് ചെയ്യാന്‍ ആഗ്രഹമെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. റിഷഭിനെ ഇതിനകം ടി20യില്‍ വ്യത്യസ്ത പൊസിഷനുകളില്‍ ഇന്ത്യ പരീക്ഷിച്ചിരുന്നു. ഓപ്പണറായും താരം ചില മല്‍സരങ്ങളില്‍ കളിച്ചെങ്കിലും അവിടെയും ക്ലിക്കായില്ല.
നിലവില്‍ ടി20യില്‍ ടീമിനായി ഒാപ്പണ്‍ ചെയ്യുന്നത് നായകന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണ്. ഇവരിലൊരാളെ മാറ്റി റിഷഭിനെ ഇന്ത്യ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യാന്‍ സാധ്യത തീരെ കുറവാണ്.
2024ലെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് രോഹിത് ടി20യില്‍ നിന്നും വിരമിച്ചാല്‍ മാത്രമേ പുതിയൊരു ഓപ്പണര്‍ക്കു ഒഴിവുള്ളൂ. എന്നാല്‍ റിഷഭിനേക്കാള്‍ മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനു ഓപ്പണിങില്‍ അവസരം ലഭിക്കാനാണ് കൂടുതല്‍ സാധ്യത.

Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്

ഐപിഎല്ലില്‍ കഴിവ് തെളിയിക്കണം

ഐപിഎല്ലില്‍ കഴിവ് തെളിയിക്കണം

ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണിങ് സ്ഥാനത്തേക്കു റിഷഭ് പന്തിനു അവകാശവാദമുന്നയിക്കാന്‍ ഒരു വഴി മാത്രമേയുള്ളൂ. ഐപിഎല്ലിന്റെ അടുത്ത സീസണില്‍ തന്റെ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം നടത്തുകയാണ് റിഷഭ് ചെയ്യേണ്ടത്. നേരത്തേ താരം ഡിസിക്കായി ഓപ്പണറായി കളിച്ചിട്ടുണ്ടെങ്കിലും ഇവിടെ ക്ലിക്കാവാന്‍ സാധിക്കാതെ വന്നതോടെ താഴേക്കു ഇറങ്ങുകയായിരുന്നു.

Also Read: IND vs NZ: റിഷഭ് വീണ്ടും ഫ്‌ളോപ്പ്, മോശം ഷോട്ട് കളിച്ച് പുറത്ത്, ട്രന്റിങ്ങായി സഞ്ജു

ബംഗ്ലാദേശില്‍ കളിക്കും

ബംഗ്ലാദേശില്‍ കളിക്കും

റിഷഭ് പന്തിനെ ഇനി ബംഗ്ലാദേശ് പര്യടനത്തിലായിരിക്കും ഇന്ത്യന്‍ ടീമിനൊപ്പം കാണുക. മൂന്നു ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് ഈയാഴ്ച ആരംഭിക്കുന്ന ബംഗ്ലാ പര്യടനത്തിലുള്ളത്. ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ അദ്ദേഹം ടീമിന്റെ ഭാഗമാണ്.
ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്ന സഞ്ജു സാംസണ്‍ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും തഴയപ്പെട്ടു. പകരം ഇഷാന്‍ കിഷനാണ് ഏകദിന പരമ്പരയില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായുള്ളത്.

Story first published: Wednesday, November 30, 2022, 20:39 [IST]
Other articles published on Nov 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X