വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ ശ്രദ്ധിക്കാനായി സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചു: റിഷഭ് പന്ത്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ നിര്‍ണ്ണായകമായത് റിഷഭ് പന്തിന്റെ ബാറ്റിങ്ങായിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്‌കോററായി മാറിയ റിഷഭ് ഗാബയില്‍ പുറത്താവാതെ 89 റണ്‍സുമായി ഇന്ത്യയെ വിജയത്തിലേക്കും പരമ്പര നേട്ടത്തിലേക്കും എത്തിച്ചു. വിദേശ മൈതാനത്തെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് വളരാന്‍ 23കാരനായ റിഷഭിന് സാധിച്ചു.

അവസാന ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ അദ്ദേഹം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്താണ് റിഷഭ്. ഇപ്പോഴിതാ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ത്വജിച്ച കാര്യങ്ങളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍.

rishabpant

'വിമര്‍ശനങ്ങളുടെ ചൂട് എല്ലാ ദിവസവും ഞാന്‍ അനുഭവിക്കുന്നുണ്ട്. അത് മത്സരത്തിന്റെ ഭാഗമാണ്. എന്നാല്‍ വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വിശ്വസിക്കേണ്ടതായിട്ടുണ്ട്. എനിക്ക് ആത്മവിശ്വാസത്തോടെ കളിക്കാനും കഠിനാധ്വാനം ചെയ്യാനും പ്രേരിപ്പിച്ച് പിന്തുണ നല്‍കുന്ന ഒരു കൂട്ടം ആളുകള്‍ എനിക്ക് ചുറ്റുമുണ്ടെന്നത് ഭാഗ്യമാണ്'-റിഷഭ് പറഞ്ഞു.

ധൈര്യത്തോടെ മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് മെച്ചപ്പെടാന്‍ സാധിക്കും. എന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചത് അതാണ്. മറ്റെന്തെനിക്കാളും മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് പ്രധാനം. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുള്ള ശബ്ദങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ ഞാന്‍ എന്റെ ജീവിതത്തില്‍ നിന്ന് സാമൂഹ്യ മാധ്യമത്തെ മാറ്റി നിര്‍ത്തിയെന്നും റിഷഭ് പറഞ്ഞു.

എംഎസ് ധോണി ഒഴിച്ചിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന പദവിയിലേക്ക് എത്താന്‍ ഏറ്റവും കൂടുതല്‍ അര്‍ഹതയുള്ളത് റിഷഭിനാണ്. നിലവില്‍ ഇന്ത്യ ഏകദിന,ടി20 ടീമില്‍ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെയാണ് പരിഗണിക്കുന്നത്. എന്നാല്‍ ഫിനിഷര്‍ റോളില്‍ മധ്യനിരയില്‍ കളിക്കാന്‍ റിഷഭ് ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കും. ഐപിഎല്ലിലെ ഇത്തവണത്തെയും പ്രകടനം അദ്ദേഹത്തിന് നിര്‍ണ്ണായകമാവും.

16 ടെസ്റ്റില്‍ നിന്ന് 43.52 ശരാശരിയില്‍ 1088 റണ്‍സും 16 ഏകദിനത്തില്‍ നിന്ന് 374 റണ്‍സും 27 ടി20യില്‍ നിന്ന് 410 റണ്‍സുമാണ് റിഷഭ് ഇന്ത്യക്കായി നേടിയത്. 68 ഐപിഎല്ലില്‍ നിന്നായി 2079 റണ്‍സാണ് റിഷഭ് നേടിയത്. ഒരു സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Wednesday, January 27, 2021, 14:20 [IST]
Other articles published on Jan 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X