For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഒടുവില്‍ വിജയ് ശങ്കര്‍ തെറിച്ചു.... ഇംഗ്ലണ്ടിനെതിരെ നാലാം നമ്പറില്‍ വെടിക്കെട്ട് താരം

By Vaisakhan MK
Rishabh Pant Makes World Cup Debut

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിനെ ചൊല്ലി വന്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. വിജയ് ശങ്കര്‍ നാലാം നമ്പറില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത് നായകന്‍ കോലിയില്‍ സമ്മര്‍ദമുണ്ടാക്കുകയു ചെയ്തു. എന്നാല്‍ ഇതിന് പരിഹാരം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഉണ്ടായിരിക്കുകയാണ്. വെടിക്കെട്ട് താരം ഋഷഭ് പന്ത് നാലാം നമ്പറില്‍ കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. വിജയ് ശങ്കറിനെ ഒഴിവാക്കി പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1

ഇംഗ്ലണ്ടിനെതിരെ നിര്‍ണായക പോരാട്ടമാണ് ലോകകപ്പില്‍ നടക്കുന്നത്. മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. എന്നാല്‍ ഇംഗ്ലണ്ടിന് ഈ മത്സരം വിജയിക്കേണ്ടത് അത്യാവശ്യമാണ്. നേരത്തെ ലോകകപ്പ് ടീം സെലക്ഷന്‍ സമയത്ത് പന്തിനെ ഒഴിവാക്കിയത് വന്‍ വിവാദമായിരുന്നു. പകരം വിജയ് ശങ്കറിനെയാണ് ഉള്‍പ്പെടുത്തിയത്. ത്രിമാന കഴിവുകളുള്ള താരമാണ് വിജയ് ശങ്കറെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി പറഞ്ഞിരുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ ശിഖര്‍ ധവാന് പരുക്കേറ്റതോടെ ഋഷഭ് പന്തിനെ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയായിരുന്നു. ഇടംങ്കൈയ്യന്‍ എന്ന നിലയില്‍ പന്തിനുള്ള മികവും ടീമിലേക്ക് തിരിച്ചുവിളിക്കുന്നതിന് കാരണമായിരുന്നു. മികച്ച താരമാണ് പന്തെന്നും, ഒരിക്കല്‍ ഫോമിലേക്കുയര്‍ന്നാല്‍ പന്തിനെ പുറത്താക്കുക വളരെ കഠിനമാണെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞിരുന്നു. പന്തിനെ ടീമിലെടുത്തതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

അതേസമയം ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് പിന്നാലെ പന്തിനെ തിരിച്ചുവിളിച്ചിരുന്നെങ്കിലും ടീമില്‍ ഇടംപിടിച്ചിരുന്നില്ല. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരെയുള്ള മത്സരത്തില്‍ വിജയ് ശങ്കറായിരുന്നു ടീമില്‍ ഇടംപിടിച്ചത്. എന്നാല്‍ തുടര്‍ച്ചയായി വിജയ് ശങ്കര്‍ പരാജയപ്പെട്ടതോടെ പന്തിനെ ടീമില്‍ എടുക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

Story first published: Sunday, June 30, 2019, 16:20 [IST]
Other articles published on Jun 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+