അഹമ്മദാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം എത്രമാത്രം വിലപ്പെട്ടതാണെന്നു തെളിയിച്ചുകൊണ്ട് റിഷഭ് പന്തിന്റെ മറ്റൊരു ഗംഭീര ഇന്നിങ്സ്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പന്ത് പൊരുതി നേടിയ ഫിഫ്റ്റിയാണ് ഇന്ത്യയെ രക്ഷിച്ചത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്കു വേണ്ടി ഫിഫ്റ്റി കുറിച്ച ഏക താരവും പന്ത് തന്നെയാണ്. ഓപ്പണര്‍ രോഹിത് ശര്‍മ ഫിഫ്റ്റിക്കു ഒരു റണ്‍സ് മാത്രമകലെ പുറത്തായിരുന്നു.
ഈ മല്‍സരത്തില്‍ നേടിയ ഫിഫ്റ്റിയോടെ പുതിയൊരു നേട്ടം കൂടി പന്ത് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. അവസാനത്തെ എട്ടു ടെസ്റ്റുകളില്‍ നിന്നും ഇന്ത്യക്കു വേണ്ടി കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്കോര്‍ നേടിയ താരമായി അദ്ദേഹം മാറി. ഏഴു ടെസ്റ്റുകളില്‍ നിന്നും അഞ്ചാമത്തെ ഫിഫ്റ്റി പ്ലസ് സ്കോറാണ് നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പന്ത് നേടിയത്.
ഇതോടെ ചേതേശ്വര്‍ പുജാരയെ അദ്ദേഹം പിന്നിലാക്കി. ഈ ഇന്നിങ്സിനു മുമ്പ് നാലു ഫിഫ്റ്റികളുമായി പുജാരയ്ക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു പന്ത്. എട്ടു ടെസ്റ്റുകളിലാണ് പുജാര നാലു ഫിഫ്റ്റി പ്ലസ് സ്കോര്‍ അടിച്ചതെങ്കില്‍ പന്തിന് ഏഴു ടെസ്റ്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. രോഹിത് ശര്‍മ (മൂന്നു ഫിഫ്റ്റി, ആറു ടെസ്റ്റ്), വിരാട് കോലി (മൂന്നു ഫിഫ്റ്റി, അഞ്ചു ടെസ്റ്റ്), ശുഭ്മാന്‍ ഗില്‍ (മൂന്നു ഫിഫ്റ്റി, ഏഴു ടെസ്റ്റ്), അജിങ്ക്യ രഹാനെ (രണ്ടു ഫിഫ്റ്റി, എട്ടു ടെസ്റ്റ്), വാഷിങ്ടണ്‍ സുന്ദര്‍ (രണ്ടു ഫിഫ്റ്റി, നാലു ടെസ്റ്റ്) എന്നിവരാണ് ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
നാലാം ടെസ്റ്റിലെ ഫിഫ്റ്റിയോടെ പന്ത് മറ്റൊരു നേട്ടം കൂടി തന്റെ പേരിലാക്കി. ഈ പരമ്പരയില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്കോര്‍ നേടിയ താരമായാണ് അദ്ദേഹം മാറിയത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ ഫിഫ്റ്റിയായിരുന്നു ഇത്. നായകന് വിരാട് കോലി (രണ്ട്), രോഹിത് ശര്‍മ (2), ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് (2), ഇംഗ്ലീഷ് നായകന് ജോ റൂട്ട് (1), ചേതേശ്വര്‍ പുജാര (1) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.