Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാന്റെ പരിക്കില്‍ കുഴഞ്ഞുമറിഞ്ഞ് ഇന്ത്യന്‍ ടീം; ഓപ്പണറായി അപ്രതീക്ഷിത താരം എത്തുന്നു?

നോട്ടിങ്ഹാം: ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന്റെ പരിക്ക് തലവേദനയുണ്ടാക്കുന്നു. മൂന്നാഴ്ച ധവാന് കളിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ ധവാന് പകരം ആരെ ടീമിലുള്‍പ്പെടുത്തുമെന്ന ആലോചനയിലാണ് ബിസിസിഐയും ടീം മാനേജ്‌മെന്റും.

ധവാന് കളിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായെങ്കിലും പകരക്കാരെ തെരഞ്ഞെടുക്കുന്നതില്‍ സെലക്ടര്‍മാര്‍ മെല്ലെപ്പോക്കു തുടരുകയാണ്. ഋഷഭ് പന്ത് ടീമിലെത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍, ഇക്കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. ധവാന് പകരം ആര് ടീമിലെത്തിയാലും ടീമിന്റെ ഘടന അപ്പാടെ പൊളിച്ചുമാറ്റേണ്ട അവസ്ഥയിലാണ്. രണ്ട് ജയങ്ങള്‍ നേടിയ ടീമില്‍ മാറ്റങ്ങുണ്ടാക്കുന്നത് ജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

ന്യൂസിന്‍ഡിനെതിരെ ഓപ്പണര്‍ ആരാകും

ന്യൂസിന്‍ഡിനെതിരെ ഓപ്പണര്‍ ആരാകും

ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ആരാണ് ഓപ്പണ്‍ ചെയ്യുക എന്നത് ഇപ്പോഴും അറിവായിട്ടില്ല. ഓപ്പണര്‍ ആയി മികവു തെളിയിച്ച കെ എല്‍ രാഹുല്‍ തന്നെയാകും ആ സ്ഥാനത്ത് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. രാഹുലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതും റിസര്‍വ് ഓപ്പണര്‍ എന്ന നിലയിലാണ്. അതുകൊണ്ട് രാഹുലിനാകും ആകും ടീമിന്റെ പ്രഥമ പരിഗണന.

നാലാം സ്ഥാനം വീണ്ടും തലവേദന

നാലാം സ്ഥാനം വീണ്ടും തലവേദന

ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും രാഹുല്‍ നിരാശപ്പെടുത്തിയിട്ടില്ല. നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ താരം ആദ്യ മത്സരത്തിലെ പ്രതികൂല സാഹചര്യത്തിലും പിടിച്ചുനിന്നിരുന്നു. രണ്ടാം മത്സരത്തിലും അവസാന പന്തുകളില്‍ കൂറ്റനടികള്‍ നടത്താന്‍ രാഹുലിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ രാഹുല്‍ ഓപ്പണര്‍ ആകുമ്പോള്‍ നാലാം സ്ഥാനത്ത് ആരെ കളിപ്പിക്കുന്നത് എന്നതും ടീമിന് കീറാമുട്ടിയാണ്.

ഋഷഭ് പന്ത് ഓപ്പണറാകുമോ

ഋഷഭ് പന്ത് ഓപ്പണറാകുമോ

വിജയ് ശങ്കര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് നാലാം സ്ഥാനത്തിനായി ടീമിലുള്ളത്. വിജയ് ശങ്കര്‍ ടീമിലെത്തിയാല്‍ ഒരു ബൗളറുടെ അധികസേവനം ലഭിക്കും. ദിനേഷ് കാര്‍ത്തിക്കിന്റെ പരിചയസമ്പത്തും പ്രധാന ഘടകമാണ്. ധവാന് പകരമായി ഋഷഭ് പന്ത് ടീമിലെത്തിയാല്‍ നാലാം സ്ഥാനത്തിന് അനുയോജ്യനാണ്. മാത്രമല്ല, രാഹുലിനെ നാലാം സ്ഥാനത്തുതന്നെ നിലനിര്‍ത്തി പന്തിനെ ഓപ്പണറാക്കി അപ്രതീക്ഷിത നീക്കം നടത്താനും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ആണെന്നത് പന്തിന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നു.


Story first published: Wednesday, June 12, 2019, 9:46 [IST]
Other articles published on Jun 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+